തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്നും ഒരു കിടിലൻ ഹണിമൂൺ പാക്കേജുമായി ഐആർസിടിസി. ഹിമാലയത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ഷിംല, കുളു മണാലി എന്നിവടങ്ങളിലേക്ക് ഏഴ് രാത്രിയും എട്ട് ദിവസത്തെയും വിനോദയാത്രയാണ് ഐആർസിടിസി തങ്ങളുടെ ടൂർ പാക്കേജിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. തിരുവന്തപുരത്ത് വിമാന സർവീസിലൂടെയാണ് വിനോദയാത്ര ആരംഭിക്കുന്നത്. ഈ മൂന്ന് ഹിമാലയൻ ടൂറിസം കേന്ദ്രങ്ങളിലൂടെയുള്ള യാത്ര പാക്കേജിന് ഐആർസിടിസി 66,350 രൂപയാണ് ഒരാൾക്കായി ഈടാക്കുന്നത്. ആകെ 30 സീറ്റെ ഈ പാക്കേജിൽ ലഭ്യമാകൂ.
ടൂർ പാക്കേജിനെ കുറിച്ച്
നവംബർ 11 2022നാണ് യാത്ര ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും വിമാന സർവീസിലൂടെ ചണ്ഡിഗഡിൽ എത്തിച്ചേരുകയും തുടർന്ന് രണ്ട് ഹിമാലയൻ ടൂറിസം കേന്ദ്രങ്ങളിലേക്ക് ബസ്, ട്രെയിൻ സർവീസ് ഐആർസിടിസി ഒരുക്കുന്നതാണ്. ഒരാൾക്ക് 66,650 രൂപയാണ് ചിലവാകുക. ഇതിൽ വിമാനയാത്ര, താമസം, മറ്റ് യാത്ര, ടൂർ എസ്കോർട്ട്, പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം (മൂന്ന് നേരവും സസ്യഭോജനമായിരിക്കും) യാത്ര ഇൻഷുറൻസ് തുടങ്ങിയവ എല്ലാ ഉൾപ്പെടും.
ALSO READ : Neelakurinji Blooms : മലനിരകളിൽ നീല പട്ട് വിരിച്ച് വീണ്ടും നീല കുറിഞ്ഞി വിരുന്നെത്തി
Uncover the victorian architecture, green hills with snowcapped peaks with IRCTC's Shimlla-Kullu-Manali tour package starting from ₹52,670/- onwards. For details, visit https://t.co/pwdNZqAEqi @AmritMahotsav #AzadiKiRail
— IRCTC (@IRCTCofficial) October 6, 2022
എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം?
ഐആർസിടിസിയുടെ ടൂറിസം വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. രണ്ട് മുതൽ നാല് വയസ് വരെയുള്ള കുട്ടികളുടെ ബുക്കിങ്ങിനായി റെയിൽവെ കൌണ്ടറിൽ സമീപിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...