രൂപ ദുർബ്ബലമായതോടെ രാജ്യാന്തരതലത്തിലെ സ്വർണ വില ഇടിവ് രാജ്യത്ത് പ്രതിഫലിക്കുന്നില്ല: ദേശീയ സ്വർണ വ്യാപാര ഫെഡറേഷൻ

Gold Price in India : സ്വർണ ഇറക്കുമതി കുറക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി നികുതി 5 % കൂട്ടി 15% എത്തിച്ചിരുന്നു. നികുതി വർധിപ്പിച്ചാൽ സർക്കാരിന് വരുമാനം കൂടും

Written by - Zee Malayalam News Desk | Last Updated : Sep 29, 2022, 04:27 PM IST
  • വാർഷിക ഇറക്കുമതി നിലവിലെ വിലയ്ക്ക് 3.5 മുതൽ 4.5 ലക്ഷം കോടി രൂപയുടേതാണ്.
  • സ്വർണ ഇറക്കുമതി കുറക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി നികുതി 5 % കൂട്ടി 15% എത്തിച്ചിരുന്നു.
  • നികുതി വർധിപ്പിച്ചാൽ സർക്കാരിന് വരുമാനം കൂടും.
രൂപ ദുർബ്ബലമായതോടെ രാജ്യാന്തരതലത്തിലെ സ്വർണ വില ഇടിവ് രാജ്യത്ത് പ്രതിഫലിക്കുന്നില്ല: ദേശീയ സ്വർണ വ്യാപാര ഫെഡറേഷൻ

കൊച്ചി : ക്രൂഡ് ഓയിൽ വില ബാരലിന് 77 ഡോളറിലേക്ക് കൂപ്പുകുത്തി അന്തർദേശീയതലത്തിലെ സ്വർണ വില കുറഞ്ഞിട്ടും അത് രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നില്ലയെന്ന് ദേശീയ സ്വർണവ്യാപരികളുടെ സംഘടനയായ ജിജെസി അറിയിച്ചു. അന്തരാഷ്ട്രമാർക്കറ്റിൽ രൂപയുടെ വില കുത്തനെ ഇടഞ്ഞതോടെയാണ് സ്വർണവിലയിൽ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. 800- 1000 ടൺ വാർഷിക സ്വർണ്ണ  ഇറക്കുമതി ഇന്ത്യയുടെ കറൻസി ദുർബലമാകുന്നതിന് പ്രധാന കാരണമാണ്. വളരെ കുറഞ്ഞ വിദേശ നാണ്യശേഖരവും  കറൻസിയുടെ ദുർബലതയും കേന്ദ്രത്തിന് സ്വർണ്ണ ഇറക്കുമതിക്കു മേൽ കടുത്ത നിയന്ത്രണങ്ങളിലേക്കു ഏർപ്പെടുത്തിയേക്കാം. 

വാർഷിക ഇറക്കുമതി നിലവിലെ വിലയ്ക്ക് 3.5 മുതൽ 4.5 ലക്ഷം കോടി രൂപയുടേതാണ്. സ്വർണ ഇറക്കുമതി കുറക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി നികുതി 5 % കൂട്ടി 15% എത്തിച്ചിരുന്നു. നികുതി വർധിപ്പിച്ചാൽ സർക്കാരിന് വരുമാനം കൂടും. ഇറക്കുമതി കുറയില്ല, മാത്രമല്ല കള്ളക്കടത്ത് നല്ല രീതിയിൽ വർദ്ധിക്കും. കള്ളക്കടത്തുകാർക്ക് വ്യക്തമായ ഒരു മാർജിൻ ഉറപ്പു വരുത്തി കള്ളക്കടത്ത് നടത്താം എന്ന അവസ്ഥയുമുണ്ടായിട്ടുണ്ടെന്ന് ജിജെസി ദേശീയ ഡയറക്ടർ എസ് അബ്ദുൽ നാസർ അറിയിച്ചു.

ഇറക്കുമതി കുറയണമെങ്കിൽ രാജ്യത്തെ ജനങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെ പുനരുപയോഗം ഉറപ്പ് വരുത്തണം. 24000-30000 ടൺ സ്വർണം ഇന്ത്യൻ കുടുംബങ്ങളും, ട്രസ്റ്റുകളും, അമ്പലങ്ങളും മറ്റ് നിക്ഷേപക സ്ഥാപനങ്ങളും കൈവശം വയ്ക്കുന്നുണ്ട് എന്നാണ് ഏകദേശ കണക്ക്. അതായത് ലോകത്ത് മൊത്തം ഖനനം ചെയ്യപ്പെട്ട  സ്വർണത്തിന്റെ ഏകദേശം 1/6 ഇന്ത്യയിലാണ്.

ഇത് മറികടക്കുന്നതിനായി ജിജെസിയും സംസ്ഥാന സ്വർണവ്യാപര സംഘടനയും ചില നിർദേശങ്ങൾ മുന്നോട്ട് വെക്കുന്നു

1. നിയതമായ ഒരു നികുതി അടച്ച് കണക്കിൽ വരാത്ത സ്വർണം ഡിക്ലയർ ചെയ്യാനുള്ള അവസരം ജനങ്ങൾക്ക് നൽകുക. 10 അല്ലെങ്കിൽ 20 % നികുതിയിൽ 5000 ടൺ സ്വർണം കണക്കിൽ കൊണ്ടു വന്നാൽ ഗവൺമെൻറിന് ഏകദേശം 5 ലക്ഷം കോടി രൂപ ലഭിക്കും.

2. ഗോൾഡ് ബാങ്ക് പോലെ സംവിധാനം കൊണ്ട് വന്ന് പണം പോലെ തന്നെ നിക്ഷേപിക്കാനും പിൻവലിക്കാനും അവസരം നൽകുക. നിക്ഷേപത്തിന് നിശ്ചിത പലിശ നല്കുക. നിക്ഷേപം സ്വർണ്ണമായി തന്നെ പിൻവലിക്കാനുള്ള അവസരം നിക്ഷേപകന് നൽകുക.
 നിക്ഷേപമായി സ്വീകരിക്കുന്ന സ്വർണം, വ്യാപാര മേഖലക്ക് മെറ്റൽ ലോൺ ആയി നിശ്ചിത പലിശക്ക് നൽകുക .

3. മാനദണ്ഡങ്ങൾ പാലിക്കുന്ന സ്വർണ്ണ വ്യപാര സ്ഥാപനങ്ങൾക്ക് സ്വർണം നിക്ഷേപമായി നിശ്ചിത ശതമാനം പലിശക്ക് സ്വീകരിക്കാൻ അനുവാദം നൽകുക.

4. ഇംപോർട്ട് ഡ്യൂട്ടി 4 അല്ലെങ്കിൽ 5 %  ആക്കുക. 
15% നികുതിയിൽ നിന്നും 65000 കോടി ഗവൺമെൻറിനു കിട്ടുന്നു എങ്കിൽ, 5% ൽ 21500 കോടി രൂപയിൽ അധികം കിട്ടും.
35 - 40 ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്ത് നിന്നു നികുതി കുറക്കുന്നതു കൊണ്ടുള്ള നഷ്ടം 1% ത്തോളമേ വരു അതു കൊണ്ട് സമ്പദ് വ്യവസ്ഥക്കും സ്വർണ്ണ വ്യാപാര മേഖലക്കും വരുന്ന ഗുണം അതിലും പല മടങ്ങാണ്. കള്ളക്കടത്ത് ഏത് അളവിൽ ആണ് എങ്കിലും സ്വർണ്ണം കണ്ട് കെട്ടുകയും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുക.

5. Bullion പാർക്കുകൾ സ്ഥാപിച്ച് ഇന്ത്യൻ സ്വർണാഭരണ മേഖലയെ ഉത്തേജിപ്പിക്കുകയും കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News