ഈ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ചെയ്യാനുള്ള അവസാന ദിവസം ജൂലൈ 31 ആണ്. ഇനി ആകെ 15 ദിവസങ്ങൾ മാത്രമാണ് സമയം ഉള്ളത്. അവസാന നിമിഷം വരെ കാത്തിരിക്കാതെ ഇപ്പോൾ തന്നെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് തെറ്റുകൾ ഒഴിവാക്കാൻ സഹായിക്കും. ഓഡിറ്റ് ചെയ്യപ്പെടേണ്ടാവശ്യമില്ലത്ത വ്യക്തിഗതമായതും ശമ്പള ജീവനക്കാരുടെയും ഐടിആർ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ഉം ഓഡിറ്റ് നടപടികളോടെ സമർപ്പിക്കേണ്ട ഐടിആറിന്റെ അവസാന തീയതി ഒക്ടോബർ 31 ഉം ആണ്.
ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ഓൺലൈനായി നമുക്ക് ഇത് ഫയൽ ചെയ്യാം. വരുമാനം, ശമ്പളം, ബിസിനസിലെ ലാഭം, വീട് അല്ലെങ്കിൽ വസ്തുവിന്റെ വിൽപ്പന, ലഭിച്ച പലിശ, ഡിവിഡന്റ് അല്ലെങ്കിൽ മൂലധന നേട്ടം, തുടങ്ങി എല്ലാ സാമ്പത്തിക ഇടപാടുകളും രേഖപ്പെടുത്തണം. ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ആദായനികുതി വകുപ്പിന്റെ പോർട്ടലായ https://www.incometax.gov.in/iec/foportal എന്നതിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്യാം. എന്നാൽ ഐടിആർ ഫയൽ ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുക.
ALSO READ: ITR Filing: ആദായ നികുതി റിട്ടേൺ എങ്ങനെ ഓൺലൈനായി ഫയൽ ചെയ്യാം? അറിയേണ്ടതെല്ലാം...
ഐടിആർ ഫോം ശെരിയാണെന്ന് ഉറപ്പ് വരുത്തണം
ഐടിആർ ഫോം തിരഞ്ഞെടുക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ ഫോം ഒരിക്കലും മാറിപ്പോകാൻ പാടില്ല. കാരണം, നിങ്ങൾ ഏത് വരുമാന വിഭഗത്തിൽ ഉൾപ്പെടുന്ന ആളാണോ അത് അനുസരിച്ചുള്ള ഫോം വേണം തിരഞ്ഞെടുക്കാൻ. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) വിജ്ഞാപനം ചെയ്ത ഏഴ് ഫോമുകളിൽ ഐടിആർ 1 മുതൽ ഐടിആർ 4 വരെയുള്ള ഫോമുകളിൽ ഏതെങ്കിലും ഒന്നാണ് ശമ്പള വരുമാനക്കാർ തിരഞ്ഞെടുക്കേണ്ടത്. ഓരോ ശമ്പള വരുമാനക്കാർക്കും വ്യത്യസ്ത ഫോമുകളാണ് ഉള്ളത്.
വരുമാനത്തിന്റെ വിവരങ്ങൾ
നിങ്ങളുടെ വരുമാനത്തിന്റെ ശരിയായ വിവരങ്ങൾ നല്കിയില്ലെങ്കിൽ നിങ്ങൾക്ക് ഇൻകം ടാക്സ് നോട്ടീസ് ലഭിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ നിങ്ങൾക്ക് എത്ര രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് കൃത്യമായി രേഖപ്പെടുത്തണം. ഇതിൽ പലിശയായി ലഭിക്കുന്ന തുകയും, വാടകയായി ലഭിക്കുന്ന തുകയും ഒക്കെ ഉൾപ്പെടും.
ഫോം 26 എഎസ്
നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പിടിച്ച ടിഡി എസ് തിരികെ ലഭിക്കുന്നതിനുള്ള ഫോമാണ് ഫോം 26 എഎസ്. എന്നാൽ ഈ ഫോം നൽകുന്നതിന് മുമ്പ് തന്നെ നിങ്ങൾ എല്ലാ വിവരങ്ങളും കൃത്യമായി ആണ് നല്കിയിരിക്കുന്നതെന്ന് ഉറപ്പ് വരുത്തുക. ഇല്ലെങ്കിൽ പണം നഷ്ടപ്പെടാൻ കാരണമായേക്കും.
സമ്മാനമായി ലഭിച്ച തുക
ആദായ നികുതി നിയമങ്ങൾ അനുസരിച്ച് 50000 രൂപയിൽ കൂടുതൽ സമ്മാനമായി ലഭിച്ചിട്ടുണ്ടെങ്കിലും അതിനും നികുതി അടക്കണം. അതിനാൽ തന്നെ ഇതിന്റെ വിവരങ്ങളും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ മറക്കാതെ രേഖപ്പെടുത്തണം.
വിദേശ ബാങ്ക് അക്കൗണ്ടുകൾ
നിങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അതിന്റെ വിവരങ്ങളും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ രേഖപ്പെടുത്തണം. മറ്റ് രാജ്യങ്ങളിൽ ബിസിനസ്സിലോ മറ്റോ പണം നിക്ഷേപിചിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങളും നൽകണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...