Ration Card Aadhaar Link Update: റേഷൻ കാര്‍ഡ് - ആധാർ ലിങ്ക് ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി

Ration Card Aadhaar Link Update:  റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മാസങ്ങള്‍ മുന്‍പ് തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു.  റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇപ്പോള്‍ നീട്ടിയിരിയ്ക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 17, 2023, 11:08 PM IST
  • റേഷൻ കാർഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സർക്കാർ പദ്ധതി ഡ്യൂപ്ലിക്കേറ്റും വ്യാജ കാർഡുകളും ഇല്ലാതാക്കാനും റേഷന്‍ വിതരണത്തില്‍ സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്.
Ration Card Aadhaar Link Update: റേഷൻ കാര്‍ഡ് - ആധാർ ലിങ്ക് ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി

Ration Card Aadhaar Link: സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങളും ഇന്ധനവും  ലഭിക്കാൻ ജനങ്ങൾക്ക് റേഷൻ കാർഡുകൾ അത്യാവശ്യമാണ്. പാസ്‌പോർട്ട്, പാൻ കാർഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ പോലെ റേഷൻ കാർഡ് പേര്, താമസസ്ഥലം എന്നിവയുടെ സ്ഥിരീകരണമായും പ്രവർത്തിക്കുന്നു.

Also Read:  Manipur Violence Update: മണിപ്പൂരില്‍ സ്ഥിതി കൂടുതല്‍ വഷളാവുന്നു, സുരക്ഷാ സേനയും ജനങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 2 പേർക്ക് പരിക്ക്

രാജ്യത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി ഏറെ പ്രധാനപ്പെട്ട അറിയിപ്പ് പുറപ്പെടുവിച്ചിരിയ്ക്കുകയാണ് ഇപ്പോള്‍  കേന്ദ്ര സര്‍ക്കാര്‍. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മാസങ്ങള്‍ മുന്‍പ് തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു.  റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇപ്പോള്‍ നീട്ടിയിരിയ്ക്കുകയാണ്. മുന്‍പ് 2023  ജൂൺ 30 വരെയായിരുന്നു റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം. ഈ നടപടി പൂര്‍ത്തിയാക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടിയതായി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു. 

Also Read:  Sun Transit 2023: സൂര്യന്‍ മിഥുന രാശിയില്‍, ഈ 3 രാശിക്കാര്‍ക്ക് ശുഭ സമയം, ഭാഗ്യം തെളിയും!  

സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങളും ഇന്ധനവും ലഭിക്കുന്നതിന് എല്ലാ വീട്ടുകാർക്കും റേഷൻ കാർഡുകൾ അനിവാര്യമാണ്.  പൊതുവിതരണ സംവിധാന (Public Distribution System - PDS) കേന്ദ്രങ്ങളിൽ നിന്ന്  അരി, ഗോതമ്പ് തുടങ്ങിയ സൗജന്യമോ സബ്‌സിഡിയോ ഉള്ള ധാന്യങ്ങള്‍ ലഭിക്കുന്നതിനുള്ള ഒരു പ്രധാന രേഖയാണ് റേഷൻ കാർഡ്.  

റേഷൻ കാർഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സർക്കാർ പദ്ധതി ഡ്യൂപ്ലിക്കേറ്റും വ്യാജ കാർഡുകളും ഇല്ലാതാക്കാനും റേഷന്‍ വിതരണത്തില്‍ സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്.  

നിങ്ങള്‍ ഒരു സൗജന്യ റേഷന്‍ ഗുണഭോക്താവാണ് എങ്കില്‍ നിങ്ങളുടെ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ലിങ്ക്  ചെയ്യേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍, ഒരു പക്ഷേ നിങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സൗജന്യ റേഷന്‍ ലഭിക്കാതെ വരാം. അതിനാല്‍ ഉടന്‍ തന്നെ നിങ്ങളുടെ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യാം.

നിങ്ങൾ പ്രധാനപ്പെട്ട രേഖകളായ റേഷന്‍ കാര്‍ഡ് ആധാര്‍ എണ്ണി ലിങ്ക് ചെയ്തിട്ടില്ല എങ്കില്‍  ഓൺലൈനായും ഓഫ്‌ലൈനായും നിങ്ങൾക്ക് ഈ പ്രക്രിയ പൂര്‍ത്തിയാക്കാം...  
   
ആധാർ-റേഷൻ കാർഡ് ലിങ്ക്: ഓഫ്‌ലൈനായി റേഷൻ കാർഡ് - ആധാർ എങ്ങനെ ലിങ്ക് ചെയ്യാം? (Aadhaar-Ration Card Link: How to link link Aadhaar with Ration Card Offline?)

1) നിങ്ങളുടെ റേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിവയുടെ കോപ്പിയും ഒറിജിനൽ രേഖകളുമായി അടുത്തുള്ള റേഷൻ കടയിലോ പൊതുവിതരണ സംവിധാന കേന്ദ്രത്തിലോ എത്തുക. .

2) ഈ അവശ്യ രേഖകൾ റേഷൻ കടയിൽ /  പൊതുവിതരണ സംവിധാന കേന്ദ്രത്തില്‍ സമർപ്പിക്കുക.

3) റേഷൻ കടയിലെ പ്രതിനിധി അല്ലെങ്കിൽ PDS വിരലടയാള പ്രാമാണീകരണത്തിലൂടെ നിങ്ങളുടെ ആധാർ കാർഡ് പരിശോധിക്കും.

4) പ്രക്രിയ പൂർത്തിയായ ഉടൻ നിങ്ങൾക്ക് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു  SMS ലഭിക്കും.

5) നിങ്ങളുടെ റേഷൻ കാർഡുമായി നിങ്ങളുടെ ആധാർ വിജയകരമായി ലിങ്ക് ചെയ്യുമ്പോൾ, നിങ്ങൾക്ക് മറ്റൊരു SMS ലഭിക്കും. 

ഇതോടെ റേഷന്‍ കാര്‍ഡ് - ആധാര്‍ ലിങ്ക് ചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയായി.  

ആധാർ-റേഷൻ കാർഡ് ലിങ്ക്: റേഷൻ കാർഡുമായി ഓൺലൈനായി ആധാർ എങ്ങനെ ലിങ്ക് ചെയ്യാം?  (Aadhaar-Ration Card Link: How to link Aadhaar with Ration Card Online?)
 
1) നിങ്ങളുടെ സംസ്ഥാനത്തിന്‍റെ PDS വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക (ഓരോ സംസ്ഥാനത്തിനും അതിന്‍റേതായ ഔദ്യോഗിക പൊതുവിതരണ സംവിധാനം (PDS) പോർട്ടൽ ഉള്ളതിനാലാണ് ഇത്.) 

2) സജീവ കാർഡുകളുമായി ആധാർ ലിങ്ക് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

3) ആദ്യം നിങ്ങളുടെ റേഷൻ കാർഡ് നമ്പർ നൽകുക, തുടർന്ന് നിങ്ങളുടെ ആധാർ കാർഡ് നമ്പർ നൽകുക, 
തുടർന്ന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പർ നൽകുക.

4) continue/submit ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

5. നിങ്ങളുടെ മൊബൈലില്‍ ഒരു OTP ലഭിക്കും. 

6) നിങ്ങളുടെ മൊബൈൽ ഫോണില്‍ ലഭിച്ച OTP നൽകുക.

6) ആധാര്‍ റേഷന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്ന  പ്രക്രിയ പൂർത്തിയാകുമ്പോൾ അത് അറിയിക്കുന്നതിനായി നിങ്ങൾക്ക് ഒരു SMS ലഭിക്കും. 
 
ഈ SMS ലഭിക്കുന്നതോടെ റേഷന്‍ കാര്‍ഡ് - ആധാര്‍ ലിങ്ക് ചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയായതായി ഉറപ്പാക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News