Home Loan Tips: ഹൗസിങ്ങ് ലോണ്‍ എടുക്കും മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട നിർണായകമായ നിരവധി ഘടകങ്ങളുണ്ട്. അവയെ പറ്റി പരിശോധിക്കാം

Written by - Zee Malayalam News Desk | Last Updated : Jan 28, 2023, 01:09 PM IST
  • ലോണിന് ഫോർക്ലോഷർ ഓപ്ഷൻ ഉണ്ടോയെന്നും അതിൽ ഉൾപ്പെട്ടിരിക്കുന്ന ചാർജുകൾ എന്തൊക്കെയാണെന്നും പരിശോധിക്കുക
  • മുൻകൂട്ടി നിശ്ചയിച്ച കാലാവധിക്ക് മുമ്പ് വായ്പ അടയ്ക്കാനുള്ള ഓപ്ഷൻ ഉണ്ട്
  • എല്ലാ മാനദണ്ഡങ്ങളും കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം ലോണിന് അപേക്ഷിക്കുക
Home Loan Tips: ഹൗസിങ്ങ് ലോണ്‍ എടുക്കും മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സ്വന്തമായി ഒരു വീട് എന്നത് പലരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. പെട്ടെന്ന് ഒരു വീട് റെഡി ക്യാഷ് നൽകി വാങ്ങാൻ സാധിക്കാത്തവർക്ക് ലോൺ എടുത്ത് വീട് വാങ്ങാവുന്നതാണ്.  ബാങ്ക് പോലെയുള്ള ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് വ്യക്തി വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ലോണന്വേഷകൻ അറിഞ്ഞിരിക്കേണ്ട നിർണായകമായ നിരവധി ഘടകങ്ങളുണ്ട്. അവയെ പറ്റി പരിശോധിക്കാം

യോഗ്യത-  പ്രാഥമികമായി, ഉപഭോക്താക്കളുടെ വരുമാനത്തിന്റെയും തിരിച്ചടവ് ശേഷിയുടെയും അടിസ്ഥാനത്തിലാണ് ഭവനവായ്പയുടെ യോഗ്യത നിർണ്ണയിക്കുന്നത്.

CIBIL സ്‌കോർ- ബാങ്കുകളും മറ്റ് വായ്പക്കാരും നിങ്ങളുടെ ലോൺ അംഗീകരിക്കുന്നതിന് മുമ്പ് നിങ്ങളുടെ CIBIL സ്‌കോർ പരിശോധിക്കും, അത് കൊണ്ട് തന്നെ പഴയ ലോൺ ഹിസ്റ്ററികളിൽ തിരിച്ചടവുകൾ കൃത്യമായിരിക്കണം.

പലിശ നിരക്ക് -  വിവിധ ബാങ്കുകളുടെ നിരക്കുകൾ താരതമ്യം ചെയ്യുക. ഇത് ഗൂഗിളിൽ എളുപ്പത്തിൽ ബ്രൗസ് ചെയ്യാനും നിലവിലുള്ള പലിശ നിരക്ക് പരിശോധിക്കാനും കഴിയും.

പലിശ വിവിധ തരം - ഫിക്സഡ്, ഫ്ലോട്ടിംഗ് അല്ലെങ്കിൽ മിക്സഡ് റേറ്റ് ഹോം ലോൺ പലിശ നിരക്കുകളാണ് നിലവിലുള്ളത് 

ഫിക്സഡ് റേറ്റ് ലോണിൽ, ഭവനവായ്പ എടുക്കുന്ന സമയത്താണ് പലിശ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇത് തിരിച്ചടവ് തീരുന്നിടം വരെയും മാറ്റമില്ലാതെ തുടരുന്ന ഒന്നാണ്. അതായത് ഫ്ലാറ്റ് റേറ്റ് എന്നും ഇതിനെ വിളിക്കുന്നു. അതേസമയം ഫ്ലോട്ടിംഗ് നിരക്ക് അല്ലെങ്കിൽ ഡിമനിഷിംഗ് നിരക്ക് വായ്പ നൽകുന്നയാളുടെ ബെഞ്ച്മാർക്ക് നിരക്കുമായി ബന്ധിപ്പെട്ടിരിക്കുന്നു. തിരിച്ചടവിന് അനുസരിച്ച് ഇതിൻറെ പലിശയിൽ മാറ്റം വരും. സഹകരണ ബാങ്കുകൾ ഇത്തരം പലിശ നിരക്കാണ് നൽകുന്നത്.
ഒരു നിശ്ചിത നിരക്കിനായി ഒരു കാലയളവ് തീരുമാനിക്കുകയും ഫ്ലോട്ടിംഗ് നിരക്ക് പ്രയോഗിക്കുകയും ചെയ്യുന്ന മറ്റൊരു ഓപ്ഷനാണ് മിക്സഡ് പലിശ നിരക്ക്.

ഹോം ലോണുകൾ-  നിങ്ങൾക്ക് ലഭ്യമാകുന്ന വിവിധ തരത്തിലുള്ള ഭവന വായ്പളുണ്ട്. നിങ്ങളുടെ ആവശ്യത്തിന് ഏറ്റവും അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുക.

പ്രോസസ്സിംഗ് ഫീസ് : എന്തെങ്കിലും പ്രോസസ്സിംഗ് ഫീസ് ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുക. ബാങ്കുകൾ വായ്പ തുകയുടെ ഒരു നിശ്ചിത ശതമാനം പ്രോസസിംഗ് ഫീ ആയി നിശ്ചയിച്ചിട്ടുണ്ട്. ഡോക്യുമെന്റേഷൻ അടക്കം ലോണുമായി ബന്ധപ്പെട്ട മറ്റ് ഫീസുകളും ഉണ്ടാകാം. 

ഇൻഷുറൻസ് പരിരക്ഷ- ലോണിന് ആവശ്യമായ ലോൺ കവർ ടേം അഷ്വറൻസ് പ്ലാൻ പരിശോധിക്കുക.

ലോൺ തുക - നിങ്ങളുടെ ആവശ്യാനുസരണം ലോൺ തുക ലഭ്യമാണോ അല്ലയോ എന്ന് പരിശോധിക്കുക. ഭൂരിഭാഗം വായ്പക്കാരും പ്രോപ്പർട്ടി വിലയുടെ 75 മുതൽ 90 ശതമാനം വരെ ഭവന വായ്പ നൽകുന്നു. എന്നിരുന്നാലും, കൃത്യമായ അനുപാതം വായ്പയുടെ മൂല്യത്തെ ആശ്രയിച്ചിരിക്കും.

ലോൺ കാലാവധി - ലോണിന്റെ കാലാവധി എത്രയാണ്, എപ്പോൾ വരെ നിങ്ങൾ EMI-കൾ അടയ്ക്കണം എന്നത് പരിശോധിക്കുക. കാലാവധി കൂടുന്തോറും നിങ്ങൾ കൂടുതൽ പലിശ നൽകും.

പ്രീക്ലോഷർ/ഫോർക്ലോഷർ - നിങ്ങളുടെ ലോണിന് ഫോർക്ലോഷർ ഓപ്ഷൻ ഉണ്ടോയെന്നും അതിൽ ഉൾപ്പെട്ടിരിക്കുന്ന ചാർജുകൾ എന്തൊക്കെയാണെന്നും പരിശോധിക്കുക. ഹോം ലോൺ പ്രീക്ലോഷർ പ്രകാരം, ഒരു കടം വാങ്ങുന്നയാൾക്ക് മുൻകൂട്ടി നിശ്ചയിച്ച കാലാവധിക്ക് മുമ്പ് വായ്പ അടയ്ക്കാനുള്ള ഓപ്ഷൻ ഉണ്ട്. പലിശ ലാഭിക്കാൻ വ്യക്തിക്ക് ഫോർക്ലോഷർ ഹൗസിംഗ് ലോണിനും അപക്ഷിക്കാം

ഡോക്യുമെന്റുകൾ - കെ‌വൈ‌സിക്കും ലോണിന്റെ പ്രോസസ്സിംഗിനും വേണ്ടി കടം കൊടുക്കുന്നയാൾ ഏത് തരത്തിലുള്ള ഡോക്യുമെന്റുകളാണ് ചോദിക്കുന്നതെന്ന് പരിശോധിക്കുക. വായ്പാ വിതരണത്തിനായി സമർപ്പിക്കേണ്ട വരുമാനം, തൊഴിൽ തെളിവ്, യഥാർത്ഥ സ്വത്ത് രേഖകൾ എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News