Gold Rate Today : ഇനിയും സ്വർണവില ഉയരുമോ? ഇന്നത്തെ വില ഇങ്ങനെ

Kerala Gold Rate Today 25th February 2024 : കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ സ്വർണവില ഏറിയും കുറഞ്ഞും നിൽക്കുകയാണ്.

Written by - Jenish Thomas | Last Updated : Feb 25, 2024, 02:19 PM IST
  • ഒരു ഗ്രാം സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്ന വില 5,770 രൂപയാണ്.
  • പവന്റെ (എട്ട് ഗ്രാം) വില 46,160 രൂപയാണ്.
Gold Rate Today : ഇനിയും സ്വർണവില ഉയരുമോ? ഇന്നത്തെ വില ഇങ്ങനെ

Kerala Gold Price Today 25.02.2024 : സംസ്ഥാനത്തെ സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം പൊന്നിന്റെ വിലയിൽ കൂടിയെങ്കിൽ ഇന്ന് 25-ാം തീയതി മാറ്റമില്ലാതെയാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ഒരു ആഴ്ചയിലായി സംസ്ഥാനത്തെ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ചാഞ്ചാട്ടത്തിനിടെ സംസ്ഥാനത്തെ സ്വർണവില 46,000ത്തിലേക്ക് തിരികെ എത്തുകയും ചെയ്തു. ഈ കഴിഞ്ഞ ഫെബ്രുവരി 14നാണ് സംസ്ഥാനത്തെ സ്വർണവില 45,000ത്തിലേക്കെത്തിയത്. തുടർന്ന് വില ഏറിയും കുറഞ്ഞും സ്വർണവില മെല്ലേ 46,000ത്തിലേക്ക് തിരികെ കയറുകയായിരുന്നു.

ഇന്നത്തെ സ്വർണവില

ഇന്ന് ഫെബ്രുവരി 25-ാം തീയതി ഒരു ഗ്രാം സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്ന വില 5,770 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,160 രൂപയാണ്.

ALSO READ : Gold Rate Today : റെസ്റ്റ് കഴിഞ്ഞു! സ്വർണവില ദേ മുകളിലേക്ക്

ഫെബ്രുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ഫെബ്രുവരി 1 - 46,520 രൂപ (120 രൂപ കൂടി)

ഫെബ്രുവരി 2 - 46,640 രൂപ (ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന് നിരക്ക്) (120 രൂപ കൂടി)

ഫെബ്രുവരി 3 - 46,480 രൂപ (160 രൂപ കൂടി)

ഫെബ്രുവരി 4 - 46,480 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 5- 46,360 രൂപ (120 രൂപ കുറഞ്ഞു)

ഫെബ്രുവരി 6 - 46,200 രൂപ (160 രൂപ കുറഞ്ഞു)

ഫെബ്രുവരി 7- 46,400 രൂപ (200 രൂപ കൂടി)

ഫെബ്രുവരി 8- 46,400 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 9 - 46,320 രൂപ (80 രൂപ കുറഞ്ഞു)

ഫെബ്രുവരി 10 - 46,160 രൂപ  (160 രൂപ കുറഞ്ഞു)

ഫെബ്രുവരി 11 - 46,160 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 12 - 46,160 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 13 - 46,080 രൂപ (80 രൂപ കുറഞ്ഞു)

ഫെബ്രവുരി 14 - 45,600 രൂപ (480 രൂപ കുറഞ്ഞു)

ഫെബ്രുവരി 15 - 45,520 രൂപ (ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ് നിരക്ക്, 80 രൂപ കുറഞ്ഞു)

ഫെബ്രുവരി 16 - 45,680 രൂപ (160 രൂപ കൂടി)

ഫെബ്രുവരി 17 - 45,760 രൂപ (80 രൂപ കൂടി)

ഫെബ്രുവരി 18 - 45,760 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 19- 45,960 രൂപ (200 രൂപ കൂടി)

ഫെബ്രുവരി 20 - 45,880 രൂപ (80 രൂപ കുറഞ്ഞു)

ഫെബ്രുവരി 21 - 46,080 രൂപ (200 രൂപ കൂടി)

ഫെബ്രുവരി 22 - 46,000 രൂപ (80 രൂപ കുറഞ്ഞു)

ഫെബ്രുവരി 23 - 46,000 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 24 - 46,160 രൂപ (160 രൂപ കൂടി)

ഫെബ്രുവരി 25 - 46,160 രൂപ ((വിലയിൽ മാറ്റമില്ല)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.

ഇന്നത്തെ വെള്ളി വില

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 76.40 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News