Gold Rate Today in Kerala: സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം, പവന് 240 രൂപ കുറഞ്ഞു

സെപ്റ്റംബറിലെ ഏറ്റവും  കുറഞ്ഞ നിരക്കില്‍  സ്വര്‍ണം .  പവന്   (8 ഗ്രാം) 240 രൂപയാണ് ഇന്ന് കുറഞ്ഞത്‌.  

Written by - Zee Malayalam News Desk | Last Updated : Sep 16, 2021, 07:50 PM IST
  • സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം . പവന് (8 ഗ്രാം) 240 രൂപയാണ് ഇന്ന് കുറഞ്ഞത്‌.
  • ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ പവന് 35,200 രൂപയിലാണ് സ്വര്‍ണമിപ്പോള്‍.
Gold Rate Today in Kerala: സെപ്റ്റംബറിലെ ഏറ്റവും  കുറഞ്ഞ നിരക്കില്‍  സ്വര്‍ണം,  പവന് 240 രൂപ കുറഞ്ഞു

Kochi: സെപ്റ്റംബറിലെ ഏറ്റവും  കുറഞ്ഞ നിരക്കില്‍  സ്വര്‍ണം .  പവന്   (8 ഗ്രാം) 240 രൂപയാണ് ഇന്ന് കുറഞ്ഞത്‌.  

ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ  നിരക്കായ  പവന് 35,200 രൂപയിലാണ് സ്വര്‍ണമിപ്പോള്‍.  ഗ്രാമിന്  30 രൂപ കുറഞ്ഞ്  4,400 രൂപയയി.  ഈ മാസം ആദ്യ വാരമാണ്  സ്വര്‍ണം ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയത്.   സെപ്റ്റംബര്‍ 1ന് പവന്  (8 ഗ്രാം)  35,440 രൂപയായിരുന്നു വില.  ഈ മാസം 4, 5, 6 തീയതികളില്‍ പവന് വില 35,600 രൂപ വരെ ഉയര്‍ന്നിരുന്നു.  

ഓണക്കാലത്ത് ഉയര്‍ന്നുനിന്ന സ്വര്‍ണവില  (Gold Rate) ഉത്സവകാലം കഴിഞ്ഞതോടെ താഴുകയായിരുന്നു.  രാജ്യാന്തര വിപണിയിലെ വിലയിടിവും ഡോളറിനുള്ള ഡിമാന്‍ഡ്  വര്‍ദ്ധിച്ചതും  സ്വര്‍ണവിലയില്‍  വലിയ  ഇടിവിന് കാരണമായതായാണ് വിപണി വിദഗ്ധരുടെ   വിലയിരുത്തല്‍.

Also Read: Gold Rate today in Kerala: രണ്ടു ദിവസത്തിന് ശേഷം സ്വര്‍ണ വിലയിൽ ഇടിവ്

അതേസമയം,  സ്വര്‍ണ വില  കുറഞ്ഞതോടെ ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്  ദീര്‍ഘകാല നിക്ഷേപത്തിനായി  ഈ അവസരത്തില്‍  സ്വര്‍ണത്തെ ആശ്രയിക്കുന്നത്  വര്‍ദ്ധിച്ചതായാണ് വിലയിരുത്തല്‍.  സ്വര്‍ണ നിരക്കില്‍ ചാഞ്ചാട്ടം ഉണ്ടാവുന്ന അവസരത്തില്‍  ഹ്രസ്വ കാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ നിക്ഷേപം അനുയോജ്യമല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.  

അതേസമയം, ഈ  വര്‍ഷം അവസാനത്തോടെ സ്വര്‍ണവില  വീണ്ടും  കുതിയ്ക്കുമെന്നാണ്  വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.  സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വൈകിക്കേണ്ട...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News