Gold Rate Today : അങ്ങനെ ഒന്നും കുറയില്ല; സ്വർണവില ഇന്നും കൂടി

Gold Price Today November 2nd : കഴിഞ്ഞ ദിവസം സ്വർണവില ഇടിഞ്ഞതിന് പിന്നാലെയാണ് ഇന്നത്തെ വില വർധന  

Written by - Zee Malayalam News Desk | Last Updated : Nov 2, 2023, 04:24 PM IST
  • പത്ത് രൂപയാണ് ഗ്രാമിന് കൂടിയത്
  • ഇന്നലെ വില കുറഞ്ഞിരുന്നു
Gold Rate Today : അങ്ങനെ ഒന്നും കുറയില്ല; സ്വർണവില ഇന്നും കൂടി

Gold Rate Today November 2nd : സ്വർണവില ഇനി കുറയുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. ഇന്നലെ കേരളപ്പിറവി ദിനത്തിൽ സ്വർണവില കുറഞ്ഞതിന് പിന്നാലെ ഇന്ന് നവംബർ രണ്ടിന് സ്വർണത്തിന്റെ വില വർധിച്ചു. തുടർന്ന് സംസ്ഥാനത്തെ സ്വർണനിരക്ക് 45,000ത്തിന് മുകളിൽ തന്നെ നിൽക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വർണവില ഇടിഞ്ഞ് ഗ്രാമിന് 100 രൂപ കുറഞ്ഞതിന് ആശ്വാസത്തിന് പിന്നാലെയാണ് ഇന്നത്തെ വില വർധന.

ഇന്നത്തെ സ്വർണവില പരിശോധിക്കാം

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപയാണ് കൂടിയത്. ഒരു പവന് (എട്ട് ഗ്രാം) വർധിച്ചത് 80 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,650 രൂപയാണ്. പവന് ഈടാക്കുന്നത് 45,200 രൂപയും

ALSO READ : Gold Rate : കേരള പിറവിയിൽ ആശ്വാസം; സ്വർണവിലയിൽ ഇടിവ്

നവംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

നവംബർ 1 - 45,120 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)

നവംബർ 2 - 45,200 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും ഇന്ന് കൂടി. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 70 പൈസാണ് വർധിച്ചത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77.70 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News