Gold Rate Today : കുറഞ്ഞത് അതേപോലെ കൂടി; സ്വർണവില തിരികെ 44,000ത്തിൽ എത്തി

Gold Rate Today Kerala October 18 : കഴിഞ്ഞ രണ്ട് ദിവസത്തെ വില ഇടിവിന് പിന്നാലെ സ്വർണത്തിന്റെ വില ഇന്ന് കുത്തനെ വർധിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 18, 2023, 12:50 PM IST
  • ഗ്രാമിന് 50 രൂപ കൂടി
  • പവന് വർധിച്ചത് 40 രൂപ
  • വെള്ളി വിലയും ഇന്ന് വർധിച്ചു
Gold Rate Today : കുറഞ്ഞത് അതേപോലെ കൂടി; സ്വർണവില തിരികെ 44,000ത്തിൽ എത്തി

Kerala Gold Price Today October 18 : കഴിഞ്ഞ രണ്ട് ദിവസത്തെ വില ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് ഒക്ടോബർ 18ന് സ്വർണവില കുത്തനെ കൂടി. ഒറ്റയടിക്ക് 400 രൂപയാണ് ഇന്ന് വർധിച്ചത്. തുടർന്ന് സംസ്ഥാനത്തെ സ്വർണവില 44,000ത്തിലേക്ക് തിരികെയെത്തി. ഇസ്രായേൽ ഹമാസ് യുദ്ധത്തിനിടെ കുത്തനെ വർധിച്ച സ്വർണവിലയിൽ അൽപം ആശ്വാസമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വില ഇടിവ്. എന്നാൽ ആ കുറഞ്ഞ വില അതേപടി വർധിച്ചിരിക്കുകയാണ് ഇന്ന്.

ഒക്ടോബർ 18 ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 50 രൂപയാണ് വർധിച്ചിച്ച. പവന് ഉയർന്ന് 400 രൂപയും. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 5,545 രൂപയാണ്. ഒരു പവന്റെ വില 44,360. ഒക്ടോബർ മാസത്തിൽ സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഈ മാസം ആദ്യം 41,920 രൂപയിൽ നിന്നിരുന്ന പൊന്നിന്റെ വിലയാണ് ഇന്ന് 44,360 രൂപലേക്കെത്തി ചേർന്നിരിക്കുന്നത്.

ALSO READ : PPF vs FD : പിപിഎഫോ അതോ എഫ്ഡിയോ; നിക്ഷേപത്തിന് ബെസ്റ്റ് ഓപ്ഷൻ ഏതാണ്?

ഒക്ടോബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ഒക്ടോബർ 1 - 42,680 രൂപ

ഒക്ടോബർ 2 - 42,560 രൂപ

ഒക്ടോബർ 3 - 42, 080 രൂപ

ഒക്ടോബർ 4 - 42,072 രൂപ 

ഒക്ടോബർ 5 - 41,920 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)

ഒക്ടോബർ 6 - 42,000 രൂപ

ഒക്ടോബർ 7 - 42,200 രൂപ

ഒക്ടോബർ 8 - 42,520 രൂപ

ഒക്ടോബർ 9 - 42,680 രൂപ

ഒക്ടോബർ 10 - 42,920 രൂപ 

ഒക്ടോബർ 11 - 42,920 രൂപ

ഒക്ടോബർ 12 - 43,200 രൂപ

ഒക്ടോബർ 13 - 43,200 രൂപ

ഒക്ടോബർ 14 - 44,320 രൂപ 

ഒക്ടോബർ 15 - 44,320 രൂപ

ഒക്ടോബർ 16 - 44,080 രൂപ

ഒക്ടോബർ 17 - 43,960 രൂപ

ഒക്ടോബർ 18 - 44,360 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും ഇന്ന് ഉയർന്നു. ഒരു ഗ്രാം വെള്ളിക്ക് ഒരു രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 78 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News