Gold Rate Today February 6, 2024: പുതുവര്‍ഷം ആരംഭം മുതല്‍ ഉയര്‍ന്ന നിരക്കില്‍ നിലകൊള്ളുകയാണ് സ്വര്‍ണവില. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ നേരിയ ചാഞ്ചാട്ടം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഇന്ന് വിപണി ആരംഭിച്ചതേ സ്വര്‍ണവില ഇടിഞ്ഞു.
Alo Read: Shattila Ekadashi 2024: ഇന്ന് ഷട്തില ഏകാദശി, ഈ ദിവസം എള്ളിനുണ്ട് പ്രാധാന്യം
കഴിഞ്ഞ 3 ദിവസമായി തുടര്‍ച്ചയായി സ്വര്‍ണവില കുറയുകയാണ്. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇത് നല്ല അവസരമാണ്. എന്നാല്‍, വിപണി വിദഗ്ധര്‍ പറയുന്നതനുസരിച്ച് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അല്പം കാത്തിരിക്കുന്നതാണ് നല്ലത്. ആഗോള വിപണിയില്‍ നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഇനിയും സ്വര്‍ണവില കുറയാനാണ് സാധ്യത.
ഇന്ന് കേരളത്തില്‍ രേഖപ്പെടുത്തിയ സ്വര്‍ണവില പവന് (8 ഗ്രാം) 46,200 രൂപയാണ്. 160 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,775 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസം സ്വര്‍ണം പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 46,640 രൂപയായിരുന്നു. ഫെബ്രുവരി രണ്ടാം തിയതിയായിരുന്നു ഈ ഉയര്‍ന്ന വില. എന്നാല്‍ പിന്നീട് സ്വര്‍ണവില കുറയുകയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 440 രൂപയുടെ കുറവാണ് ഒരു പവന് സ്വര്‍ണം വാങ്ങുമ്പോള്‍ ലഭിക്കുക.
അതേസമയം, ഒരു പവന് സ്വര്‍ണാഭരണം വാങ്ങാന്‍ 50,000 ത്തോളം രൂപ ചിലവ് വരും. പണിക്കൂലിയും ജിഎസ്ടിയും ചേര്‍ക്കുമ്പോഴാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.