1 April 2024: ഭക്ഷ്യ ധാന്യങ്ങള്‍, പച്ചക്കറികള്‍, സ്വർണ്ണം, വെള്ളി, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിലയില്‍ ഉണ്ടായത് അമ്പരപ്പിക്കുന്ന മാറ്റം

1 April 2024:  നിരവധി സാമ്പത്തിക മാറ്റങ്ങളുമായാണ് പോയ വര്‍ഷം കടന്നുപോയത്. ഭക്ഷ്യ ധാന്യങ്ങളടക്കം പല കാര്യങ്ങളിലും വില വര്‍ദ്ധന ഉണ്ടായി.   

Written by - Zee Malayalam News Desk | Last Updated : Apr 1, 2024, 12:32 PM IST
  • പല വസ്തുക്കളുടെയും വിലയിൽ ഗണ്യമായ വവര്‍ദ്ധന ഉണ്ടായപ്പോള്‍ ചില വസ്തുക്കളുടെ വില കുറയുകയും ചെയ്തിരുന്നു.
1 April 2024: ഭക്ഷ്യ ധാന്യങ്ങള്‍, പച്ചക്കറികള്‍,  സ്വർണ്ണം, വെള്ളി, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിലയില്‍ ഉണ്ടായത് അമ്പരപ്പിക്കുന്ന മാറ്റം

1 April 2024: 2023-24 സാമ്പത്തിക വർഷം അവസാനിച്ചു. പുതിയ സാമ്പത്തിക വര്‍ഷം  2024-25 ആരംഭിച്ചു. നിരവധി സാമ്പത്തിക മാറ്റങ്ങളുമായാണ് പോയ വര്‍ഷം കടന്നുപോയത്. ഭക്ഷ്യ ധാന്യങ്ങളടക്കം പല കാര്യങ്ങളിലും വില വര്‍ദ്ധന ഉണ്ടായി. 

പല വസ്തുക്കളുടെയും വിലയിൽ ഗണ്യമായ വവര്‍ദ്ധന ഉണ്ടായപ്പോള്‍ ചില വസ്തുക്കളുടെ വില കുറയുകയും ചെയ്തിരുന്നു. സാധാരണക്കാരെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നായ പാചക വാതകത്തിന്‍റെ വില കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 300 രൂപ കുറഞ്ഞു. അതേസമയം സ്വർണ വിലയിൽ 7501 രൂപയാണ് വര്‍ദ്ധിച്ചത്. ഇതിന് പുറമെ പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് രണ്ട് രൂപയുടെ കുറവും സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഉണ്ടായിട്ടുണ്ട്. 

Also Read:   Rahu Shukra Yuti: മാര്‍ച്ച്‌ 31 ന് മീനരാശിയിൽ രാഹു-ശുക്ര സംയോജനം, ഈ രാശിക്കാര്‍ക്ക് അടിപൊളി നേട്ടം!! 

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എന്താണ് വിലകുറഞ്ഞതും എന്താണ് ചെലവേറിയതും എന്ന് അറിയാം. ദേശീയ ശരാശരി വിലയെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകള്‍....

Also Read:  Lok Sabha Election 2024: ബിജെപി തിരഞ്ഞെടുപ്പ്  പ്രകടനപത്രിക സമിതിയുടെ അദ്ധ്യക്ഷനായി രാജ്‌നാഥ് സിംഗിനെ പ്രഖ്യാപിച്ചു

പെട്രോളിന് ലിറ്ററിന് 2 രൂപ കുറഞ്ഞു

2023 ഏപ്രിൽ ഒന്നിന് 96 രൂപയായിരുന്നു പെട്രോളിന്‍റെ വില. അതേ സമയം, 2024 ഏപ്രിൽ ഒന്നിന് പെട്രോളിന്‍റെ വിലയില്‍ രണ്ട് രൂപ കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനത്തോടെ  പെട്രോൾ വില ലിറ്ററിന് 2 രൂപ കുറച്ചിരുന്നു. 

ഡീസലിന് ലിറ്ററിന് 2 രൂപ കുറഞ്ഞു

2023 ഏപ്രിൽ ഒന്നിന് 89 രൂപയായിരുന്നു ഡീസൽ വില. അതേ സമയം, 2024 ഏപ്രിൽ ഒന്നിന് പെട്രോളിന്‍റെ 87 രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനത്തോടെ പെട്രോൾ വില ലിറ്ററിന് രണ്ട് രൂപ കുറച്ചിരുന്നു. 

വാണിജ്യ വാതക സിലിണ്ടറിന് 233 രൂപ കുറഞ്ഞു

2023 ഏപ്രിൽ 1 ന്  വാണിജ്യ ഗ്യാസ് സിലിണ്ടറിന്‍റെ വില 2028 രൂപയായിരുന്നു. അതേ സമയം, 2024 ഏപ്രിൽ ഒന്നിന് വാണിജ്യ ഗ്യാസ് സിലിണ്ടറിന് 1795 രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില 233 രൂപ കുറച്ചിരുന്നു. 

ഗാർഹിക ഗ്യാസ് സിലിണ്ടറിന് 300 രൂപ കുറഞ്ഞു

2023 ഏപ്രിൽ ഒന്നിന് ഗാർഹിക ഗ്യാസ് സിലിണ്ടറിന്‍റെ വില 1103 രൂപയായിരുന്നു. അതേസമയം, ഗാർഹിക ഗ്യാസ് സിലിണ്ടറിന്‍റെ വില 2024 ഏപ്രിൽ ഒന്നിന് 803 രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനത്തോടെ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 300 രൂപയുടെ കുറവുണ്ടായി. 

എന്നാല്‍, ഭഷ്യ വിഭവങ്ങള്‍. പച്ചക്കറി തുടങ്ങിയവയ്ക്ക് കാര്യമായ വില വര്‍ദ്ധനയാണ്‌ ഉണ്ടായിരിയ്ക്കുന്നത്.   

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഉരുളക്കിഴങ്ങിന് 5 രൂപയും തക്കാളിക്ക് 10 രൂപയുമാണ് വർധിച്ചത്. 2023 ഏപ്രിൽ ഒന്നിന് ഉരുളക്കിഴങ്ങിന്‍റെ വില 18 രൂപയും തക്കാളിയുടെ വില 22 രൂപയുമായിരുന്നു. അതേ സമയം തക്കാളിക്ക് ഇപ്പോൾ 32 രൂപയും കിലോയ്ക്ക് 23 രൂപയുമാണ് വില. 

പാലിനും പഞ്ചസാരയ്ക്കും 3രൂപ കൂടി

പാലിന്‍റെയും പഞ്ചസാരയുടെയും വിലയിൽ 3 രൂപ വര്‍ദ്ധിച്ചു. 2023 ഏപ്രിൽ ഒന്നിന് പാലിന്‍റെ വില ലിറ്ററിന് 56 രൂപയും പഞ്ചസാര കിലോയ്ക്ക് 41 രൂപയുമായിരുന്നു. അതേ സമയം, ഇപ്പോൾ ഈ വില യഥാക്രമം 59 ഉം 44 ഉം ആണ്. 

സ്വര്‍ണം വെള്ളി വിലയില്‍ അമ്പരപ്പിക്കുന്ന വര്‍ദ്ധന  

കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ വിലയിൽ 7501 രൂപയുടെ വർധനയുണ്ടായി. ഇതുകൂടാതെ വെള്ളിയുടെ വിലയും 2545 രൂപയായി ഉയർന്നു. 

  

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News