Ration Card : റേഷൻ വിതരണത്തിൽ മാറ്റവുമായി കേന്ദ്ര സർക്കാർ; ഇനി മുതൽ ഈ സ്പെഷ്യൽ അരി സൗജന്യമായി ലഭിക്കും

Free Ration Rules : ഫോർട്ടിഫൈഡ് അരിയാണ് കേന്ദ്രം  സൗജന്യമായി വിതരണം ചെയ്യുന്നത്. സ്ത്രീകളിലും കുട്ടികളിലുമുള്ള പോഷകാഹാരക്കുറവ് പരിഹരിക്കപ്പെടുന്നതിന് വേണ്ടിയാണ് മോദി സർക്കാർ ഈ സ്പെഷ്യൽ അരി റേഷനായി നൽകുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 14, 2023, 02:28 PM IST
  • ഫോർട്ടിഫൈഡ് അരിയാണ് ലഭിക്കുന്നത്
  • പോഷകാഹരക്കുറവ് പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ഫോർട്ടിഫൈഡ് അരി
  • പാചകം ചെയ്യുമ്പോൾ ഫോർട്ടിഫൈഡ് അരിക്ക് സാധാരണ അരിയുടെ രുചി തന്നെയാണ്
Ration Card : റേഷൻ വിതരണത്തിൽ മാറ്റവുമായി കേന്ദ്ര സർക്കാർ; ഇനി മുതൽ ഈ സ്പെഷ്യൽ അരി സൗജന്യമായി ലഭിക്കും

Ration Card Latest Rules : നിങ്ങൾ റേഷൻ ഉപയോക്താവാണോ? എങ്കിൽ കേന്ദ്ര സർക്കാർ റേഷൻ വിതരണത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ്. അടുത്ത പ്രാവിശ്യം മുതൽ പുതിയ പ്രത്യേക അരി റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നതാണ്. സ്ത്രീകളിലും കുട്ടികളിലും കണ്ടു വരുന്ന പോഷകാഹാരക്കുറവ് പ്രതിരോധിക്കുന്നതിനായി ഫോർട്ടിഫൈഡ് അരിയാണ് ഇനി മുതൽ കേന്ദ്രം റേഷനിലൂടെ വിതരണം ചെയ്യുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും റേഷൻ വിതരണ കേന്ദ്രങ്ങളിൽ ഈ ഫോർട്ടിഫൈഡ് അരി എത്തിക്കുന്നതാണ്.

ഫോർട്ടിഫൈഡ് അരിയുടെ ഗുണഫലങ്ങൾ

ധാരളം ദാതുക്കൾ അടങ്ങിയ ഒരു അരി ഇനമാണ് ഫോർട്ടിഫൈഡ് അരി. സാധാരണ അരിയിൽ ധാതുക്കക്ഷ ചേർക്കുന്ന പ്രക്രിയയായ ഫോർട്ടിഫിക്കേഷൻ നടത്തുന്ന അരി ഇനങ്ങളെയാണ് ഫോർട്ടിഫൈഡ് അരികൾ. ഭക്ഷണത്തിലെ പോഷക ഗുണനിലവാരം മെച്ചപ്പെടുത്തുന്നിതിന് വേണ്ടിയാണ് എഫ്എസ്എസ്എഐ ഇത്തരത്തിൽ ഫോർട്ടിഫിക്കേഷൻ നടത്തുന്നത്. ഇതിലൂടെ സാധാരണ അരികളിൽ ധാരളമായി ഐയൺ, ഫോളിക് ആസിഡ്, വൈറ്റമിൻ ബി12 തുടങ്ങിയ ദാതുക്കൾ ഉണ്ടാകും. കൂടാതെ പാചകം ചെയ്യുമ്പോൾ സാധരണ അരിയുടെ രുചി തന്നെയാണ് ഫോട്ടിഫൈഡ് അരികൾക്കുള്ളതെന്നാണ് മറ്റൊരു പ്രത്യേകത. സ്ത്രീകളിലും കുട്ടികളിലുമുള്ള പോഷകാഹാരക്കുവ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രം ഇത്തരത്തിലുള്ള അരി സൗജന്യമായി  വിതരണം ചെയ്യുന്നത്.

ALSO READ : Ration Card: നിങ്ങൾ റേഷൻ കാർഡ് ഉടമകളാണോ? ഗ്യാസ് സിലിണ്ടർ ലഭിക്കും വെറും 500 രൂപയ്ക്ക്!

എല്ലാ മാസം സൗജന്യ ഗോതമ്പും വിതരണം ചെയ്യുന്നു

കേന്ദ്രത്തിന്റെ ഭക്ഷ്യ സുരക്ഷ സ്കീം പ്രകാരം 2023 ഡിസംബർ വരെ സൗജന്യമായി ഗോതമ്പും അരി വിതരണം ചെയ്യാൻ പദ്ധതിയിടുന്നുണ്ട്. ഈ പദ്ധതി പ്രകാരം യോഗ്യരായ ഒരു കാർഡ് ഉടമകൾക്ക് മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. ഇതിന് പുറമെ അന്ത്യോദയ കാർഡ് ഉടമകൾക്ക് 21 കിലോ അരിയും 14 കിലോ ഗോതമ്പും സൗജന്യമായി നൽകുന്നുണ്ട്.

ഇനി വിതരണം ചെയ്യാൻ പോകുന്ന ഫോർട്ടിഫൈഡ് അരികൾ ഗോതമ്പിന്റെ അളവിന് അനുസരിച്ച് ഉപയോക്താക്കൾക്ക് റേഷൻ നൽകുന്നതാണ്. മിക്ക ജില്ലകളിലും ഫോർട്ടിഫൈഡ് അരിയുടെ വിഹിതം എത്തിട്ടുണ്ട്. ബാക്കി ജില്ലകളിൽ ഉടൻ എത്തിക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News