Fixed Deposit: ഒരു ലക്ഷമിട്ടാൽ ഒന്നര ലക്ഷമാക്കി തിരിച്ച് തരുന്ന ബാങ്കുകൾ ഇവർ

ഓഗസ്റ്റ് മാസം മുതൽ ഉപഭോക്താക്കൾക്ക് 8.6% വരെ പലിശ നൽകുന്ന അത്തരം 4 ബാങ്കുകളെ കുറിച്ച് പരിശോധിക്കാം.

Written by - Zee Malayalam News Desk | Last Updated : Aug 28, 2023, 07:33 PM IST
  • ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്കിൽ 7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡിക്ക് 4% മുതൽ 8.50% വരെ പലിശ
  • ജന സ്‌മോൾ ഫിനാൻസ് ബാങ്കിൽ 7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്‌ഡിക്ക് 3% മുതൽ 8.50% വരെ പലിശ
  • സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്കിൽ 7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്‌ഡികൾക്ക് 4% മുതൽ പലിശ
Fixed Deposit:  ഒരു ലക്ഷമിട്ടാൽ ഒന്നര ലക്ഷമാക്കി തിരിച്ച് തരുന്ന ബാങ്കുകൾ ഇവർ

ഫിക്സഡ് ഡിപ്പോസിറ്റ് എപ്പോഴും വളരെ നല്ല ഓപ്ഷനാണ്. FD-യിൽ നിക്ഷേപിക്കുന്നതിലൂടെ, ഒരു നിശ്ചിത കാലയളവിനുശേഷം നിങ്ങൾക്ക് ഉറപ്പുള്ള വരുമാനം ലഭിക്കും.  ഇത്തരത്തിൽ എഫ്ഡിക്ക് ഒരു ബാങ്ക് നിങ്ങൾക്ക് 8% ൽ കൂടുതൽ പലിശ നൽകിയാൽ, അത് എങ്ങനെയുണ്ടാവും ? ഓഗസ്റ്റ് മാസം മുതൽ ഉപഭോക്താക്കൾക്ക് 8.6% വരെ പലിശ നൽകുന്ന അത്തരം 4 ബാങ്കുകളെ കുറിച്ച് പരിശോധിക്കാം.

സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്

സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് അതിന്റെ ഉപഭോക്താക്കൾക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്‌ഡികൾക്ക് 4% മുതൽ 8.60% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 2 വർഷം മുതൽ 3 വർഷം വരെയുള്ള FD-കൾക്ക് ബാങ്ക് ഏറ്റവും ഉയർന്ന പലിശയായ 8.60% നൽകുന്നു. ഇതിനുപുറമെ, മുതിർന്ന പൗരന്മാർക്ക് ബാങ്ക് 50 അടിസ്ഥാന പോയിന്റുകളുടെ അധിക പലിശയും നൽകുന്നു. ഈ പലിശ നിരക്കുകൾ ഓഗസ്റ്റ് 7 മുതൽ പ്രാബല്യത്തിൽ വന്നു.

ജന സ്മോൾ ഫിനാൻസ് ബാങ്ക്

ജന സ്‌മോൾ ഫിനാൻസ് ബാങ്ക് അതിന്റെ ഉപഭോക്താക്കൾക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്‌ഡികൾക്ക് 3% മുതൽ 8.50% വരെ പലിശ ലഭിക്കും. 1095 ദിവസത്തെ എഫ്ഡിക്ക് ബാങ്ക് പരമാവധി 8.50% പലിശ നൽകുന്നു. വർധിപ്പിച്ച പുതിയ പലിശ നിരക്ക് ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്നു.

ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്

ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് അതിന്റെ ഉപഭോക്താക്കൾക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡികൾക്ക് 4% മുതൽ 8.50% വരെ പലിശ നൽകുന്നു. 2 വർഷം മുതൽ 3 വർഷം വരെയുള്ള FD-കൾക്ക് ബാങ്ക് ഏറ്റവും ഉയർന്ന പലിശയായ 8.50% നൽകുന്നുണ്ടു. വർധിപ്പിച്ച പുതിയ പലിശ നിരക്ക് ഓഗസ്റ്റ് 21 മുതൽ പ്രാബല്യത്തിൽ വന്നു

ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്

Equitas സ്മോൾ ഫിനാൻസ് ബാങ്കിൽ 7 ദിവസം മുതൽ 10 വർഷം വരെയുള്ള FD-കൾക്ക് ഉപഭോക്താക്കൾക്ക് 3.5% മുതൽ 8.50% വരെ പലിശ ലഭിക്കും. 444 ദിവസത്തെ എഫ്ഡിക്ക് ബാങ്ക് 8.50% പലിശ നൽകും. വർധിപ്പിച്ച പുതിയ പലിശ നിരക്ക് ഓഗസ്റ്റ് 21 മുതൽ പ്രാബല്യത്തിൽ വന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News