EPFO Big Update: PF അക്കൗണ്ട് ഉടമയുടെ അപകട മരണത്തില്‍ ആശ്രിതർക്കോ നോമിനിക്കോ ലഭിക്കുന്ന സഹായ നിധി (ex-gratia) ഇരട്ടിയാക്കി EPFO.
സെൻട്രൽ ബോർഡ് ജീവനക്കാര്‍ക്ക് മുന്‍പ് 4.20 ലക്ഷമായിരുന്ന സഹായനിധി ഇപ്പോള്‍ 8 ലക്ഷമാക്കി ഉയര്‍ത്തിയിരിയ്ക്കുകയാണ് Employees Provident Fund Organisation (EPFO). അതായത്, സഹായനിധിയായി ജീവനക്കാരുടെ ആശ്രിതര്‍ക്കോ നോമിനിക്കോ 8 ലക്ഷം രൂപ ലഭിക്കും...!
സഹായ നിധി മുന്‍പ് 4.20 ലക്ഷമായിരുന്നത് 8.00 ലക്ഷമായി വര്‍ദ്ധിപ്പിച്ചതായി നവംബർ 2 ന് EPFO അസിസ്റ്റന്റ് കമ്മീഷണർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
Also Read: EPFO Pension Latest News: പിഎഫ് ഘടനയിൽ വലിയ മാറ്റങ്ങൾ, എന്താണെന്ന് അറിയണ്ടേ?
എന്നാല്‍, പ്രധാന വസ്തുത, ഈ സഹായനിധി കോവിഡ് മൂലം മരിയ്ക്കുന്നവര്‍ക്ക് ബാധകല്ല എന്നതാണ്. അപകട മരണമോ, മറ്റേതെങ്കിലും സാഹചര്യത്തിലുള്ള മരണമോ ആണെങ്കില്‍ മരണപ്പെട്ട ജീവനക്കാരന്‍റെ കുടുംബാംഗങ്ങൾക്ക് (നോമിനി അല്ലെങ്കിൽ നിയമപരമായ അവകാശികൾ) 8 ലക്ഷം രൂപ സഹായധനമായി ക്ഷേമനിധിയിൽ നിന്ന് നൽകും. കോവിഡ് -19 മൂലമുള്ള മരണങ്ങള്‍ക്ക് 28-04-2020 ലെ സര്‍ക്കുലര്‍ അനുസരിച്ചുള്ള നിബന്ധനകള്‍ ബാധകമായിരിയ്ക്കുമെന്നും സർക്കുലറില്‍ പറയുന്നു.
Also Read: Good News..!! UAN - Aadhar Link: യുഎഎന്‍-ആധാര്‍ ലിങ്കിംഗ് സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടി
ഈ നിർദ്ദേശങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുമെന്നും അത് വരാനിരിക്കുന്ന കേസുകൾക്ക് മാത്രമേ ബാധകമാകൂ എന്നും അറിയിപ്പില്‍ പറയുന്നു. അതായത് മരണ തീയതി സർക്കുലർ പുറപ്പെടുവിച്ച തീയതിക്ക് ശേഷമുള്ള കേസുകൾക്ക് മാത്രമായിരിയ്ക്കും ഈ തുക ലഭിക്കുക. അതായത് 2021 നവംബർ 2-ന് ശേഷം ഇത് ബാധകമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...