ഉത്തർപ്രദേശ് സർക്കാർ ദീപാവലിക്ക് മുമ്പ് തങ്ങളുടെ എല്ലാ ജീവനക്കാർക്കും ബോണസ്, ക്ഷാമബത്ത എന്നിവയിൽ നാല് ശതമാനം വർദ്ധന പ്രഖ്യാപിച്ചു. പെൻഷൻകാർക്കും ഡിഎ വർധന ഫലപ്രദമായി ലഭിക്കും. ഈയിടെ കേന്ദ്രം ഡിഎയിൽ 4 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ സംസ്ഥാന സർക്കാരുകളും ഈ വർദ്ധനവ് നടപ്പിലാക്കുകയാണ്.
ക്ഷാമബത്ത വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശം ധനവകുപ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അംഗീകാരത്തിനായി അയച്ചു. ഇപ്പോൾ ഇത് അംഗീകരിച്ചു. അധ്യാപകർ ഉൾപ്പെടെ 14-16 ലക്ഷം സംസ്ഥാന സർക്കാർ ജീവനക്കാർക്കും ഏകദേശം 12-13 ലക്ഷം പെൻഷൻകാർക്കും ഈ വർധനയുടെ പ്രയോജനം ലഭിക്കും. പെൻഷൻകാർക്കും ഇതിൻറെ ഗുണം ലഭിക്കും.
അലവൻസ് 42 ൽ നിന്ന് 46 ശതമാനമായി
ഇതുവരെ യുപി സർക്കാർ ജീവനക്കാർക്ക് 42 ശതമാനം നിരക്കിലാണ് ഡിഎ/ഡിആർ നൽകിയിരുന്നത്. എന്നാൽ 4 ശതമാനം വർധിച്ചതിന് ശേഷം ഇത് 46 ശതമാനമായി ഉയർന്നു. ഇതോടെ ജീവനക്കാർക്ക് ക്ഷാമബത്തയും ബോണസും ചേർന്ന് 6908 രൂപ ലഭിക്കും. ജൂലൈ ഒന്നു മുതൽ ഡിഎ വർധന നടപ്പിലാക്കാനാണ് പദ്ധതി ഇടുന്നത്. ഇതോടൊപ്പം ജീവനക്കാർക്കും പെൻഷൻകാർക്കും ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ വരെയുള്ള കുടിശ്ശികയും നൽകും. വർഷത്തിൽ രണ്ടുതവണ സർക്കാർ ഡിഎ വർധിപ്പിക്കും. ആദ്യ ഡിഎ എല്ലാ വർഷവും ജനുവരി 1 മുതലും രണ്ടാമത്തേത് ജൂലൈ 1 മുതലും പ്രാബല്യത്തിൽ വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.