Commercial LPG Cylinder New Rates: പുതുവർഷത്തിന് മുമ്പ് തന്നെ ഉപഭോക്താക്കൾക്ക് കിടിലം സമ്മാനം ലഭിച്ചിരിക്കുകയാണ്. ഓയിൽ മാർക്കറ്റിംഗ് കമ്പനി 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചിരിക്കുകയാണ്. അതായത് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 39 രൂപയാണ് എണ്ണ കമ്പനി കുറചിരിക്കുന്നത്. നിലവിൽ വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ 1796.50 രൂപയും മുംബൈയിൽ 1749 രൂപയും കൊൽക്കത്തയിൽ 1908 രൂപയും ചെന്നൈയിൽ 1968.50 രൂപയുമാണ്. ഇപ്പോൾ ഈ വിലയിൽ 39 രൂപ കുറഞ്ഞിട്ടുണ്ട്. പക്ഷെ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്കിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.
Also Read: LPG Price Hike: മാസത്തിന്റെ ആദ്യ ദിനത്തിൽ ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചു!
പാചകവാതക സിലിണ്ടർ വില കുറഞ്ഞു
19 കിലോ എൽപിജി സിലിണ്ടറിന് 39 രൂപ കുറച്ചതോടെ ജനങ്ങൾക്ക് കുറച്ചൊരു ആശ്വാസമുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിൽ വാണിജ്യ സിലിണ്ടറുകൾ ഇനി ഡൽഹിയിൽ 1757.50 രൂപയ്ക്കും കൊൽക്കത്തയിൽ 1869 രൂപയ്ക്കും മുംബൈയിൽ 1710 രൂപയ്ക്കും ചെന്നൈയിൽ 1929.50 രൂപയ്ക്കും ലഭിക്കും. ക്രിസ്മസ് ആഘോഷത്തിനും പുതുവത്സര ആഘോഷങ്ങൾക്കും മുൻപുതന്നെ എണ്ണ വിപണന കമ്പനി ഈ ഇളവ് നൽകിയിരിക്കുകയാണ്.
വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റം
നേരത്തെ അതായത് ഡിസംബർ ഒന്നിന് 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിരുന്നു. ആ സമയം സിലിണ്ടറിന് 21 രൂപ വർധിപ്പിചിരുന്നു. ഇതിനു മുൻപ് അതായത് നവംബർ 16 ന് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 57 രൂപ കുറച്ചിരുന്നു. കുറച്ച് കാലമായിട്ട് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ എല്ലാ മാസവും മാറ്റങ്ങൾ കാണുന്നുണ്ട്വരുത്തുന്നുണ്ട്. സിലിണ്ടർ നിരക്കുകൾ പലതവണ പുതുക്കിയിരുന്നു.
Also Read: IND vs SA 3rd ODI: പ്രോട്ടീസിനെ പൊളിച്ചടുക്കി ഇന്ത്യ; വിജയം 78 റൺസിന്
ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റം?
ഗാർഹിക എൽപിജി സിലിണ്ടറിനെക്കുറിച്ച് പറയുകയാണെങ്കിൽ ആഗസ്റ്റ് മുതൽ അതിന്റെ നിരക്കിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ആഗസ്റ്റ് 30 ന് ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 200 രൂപ കുറച്ചിരുന്നു. ഇന്ത്യൻ ഓയിൽ വെബ്സൈറ്റ് അനുസരിച്ച് ഗാർഹിക സിലിണ്ടറിന്റെ വില നിലവിൽ ഡൽഹിയിൽ 903 രൂപയും കൊൽക്കത്തയിൽ 929 രൂപയും മുംബൈയിൽ 902.50 രൂപയുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.