മുംബൈ: വ്യോമയാന മേഖലയിൽ കുതിപ്പിനൊരുങ്ങുകയാണ് ടാറ്റ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എന്ന് റിപ്പോർട്ട്. ആഭ്യന്തര-അന്താരാഷ്ട്ര സർവ്വീസുകൾ വിപുലീകരിക്കുന്നതിൻറെ ഭാഗമായി 500 പ്ലെയിനുകൾക്കാണ് കമ്പനി വാങ്ങാൻ പോകുന്നതെന്ന് ഏറ്റവും അവസാനം പുറത്ത് വന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതുവരെയുള്ളതിൽ വെച്ച ഏറ്റവു വലിയ എയർക്രാഫ്റ്റ് വാങ്ങൽ കൂടിയാണിതെന്ന് സോഴ്സുകളെ മുൻനിർത്തി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഏതൊക്കെ വിമാനങ്ങൾ
റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്ന പ്രകാരം 400 ചെറു വിമാനങ്ങൾ എയർബസ് ശ്രേണിയിലെ A320neos, A321neos , ബോയിങ്ങ് 73 (Boeing) 737 MAXs കൂടാതെ 100 വൈഡ് ബോഡി (ബോയിംഗ്) 787, 777X എന്നിവയും ഉൾപ്പെടുന്നു. ചുരുക്കി പറഞ്ഞാൽ 400 നാരോ ബോഡി, 100 വൈഡ് ബോഡി വിമാനങ്ങളാണ് വാങ്ങുന്നത്. നിലവിൽ എയർ ഇന്ത്യക്ക് 173 ചെറു വിമാനങ്ങളും, 47 വലിയ വിമാനങ്ങളുമാണുള്ളത്.
500 വിമാനങ്ങളുടെ ഓർഡർ സത്യമാണെങ്കിൽ ആഗോളതലത്തിൽ ഇതുവരെയുള്ള ഒരു എയർലൈൻ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഓർഡറായിരിക്കും ഇത് - ഇൻഡിഗോ 2019-ൽ 300 എയർക്രാഫ്റ്റ് ഓർഡർ നൽകിയതാണ് ഒരു ഇന്ത്യൻ കമ്പനി നൽകിയ ഏറ്റവും ഉയർന്ന കണക്ക്. ഇന്ത്യൻ വ്യോമയാന മേഖലയിലെ വമ്പൻ പ്രതീക്ഷകളെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ബിസിനസ് അനലിസ്റ്റുകൾ വിലയിരുത്തുന്നു.
എത്ര എയർ ലൈനുകൾ
എയർ ഇന്ത്യയും വിസ്താരയും എയർ ഇന്ത്യ ഗ്രൂപ്പിൻറെ എയർലൈനുകളാണ്. ഇതിനൊപ്പം എയർ ഏഷ്യ, എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നീ ലോ ബജറ്റ് എയർ ലൈനുകളും കമ്പനിക്കുണ്ട്. 2023-ന് അവസാനത്തോടെ ലോ ബജറ്റ് എയർ ലൈനിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. ഇത് എയർ ഇന്ത്യ എക്സ്പ്രസ്സിന് കീഴിലായിരിക്കും കൊണ്ടു വരിക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...