തിരുവനന്തപുരം : ഇത്തവണത്തെ ബജറ്റിൽ എവരുടെയും ശ്രദ്ധ കേന്ദമായ ഒരു കാര്യമുണ്ട്. കപ്പയിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കാൻ സർക്കാര്‍ തീരുമാനിച്ചു എന്നകാര്യം. അതെ ഇതിനായായി സർക്കാർ ബജറ്റിൽ നിന്ന് ഫണ്ട് മാറ്റിവയ്ക്കുക കൂടി ചെയ്തതോടെ ചിലരുടെ മുഖത്തൊക്കെ ചില പ്രതീക്ഷകള്‍ വന്നിട്ടുണ്ട്.
മൂലവെട്ടി മുതൽ വിദേശികളെ വരെ സ്വീകരിക്കുന്നവരാണ് മലയാളികള്‍. അതുകൊണ്ട് തന്നെ സ്വദേശിയായ പുതിയ സാധനം മർക്കറ്റിൽ എത്തിയാൽ മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നതിൽ ഒട്ടും സംശയം ഇല്ല.
ബജറ്റിൽ കപ്പയിൽ നിന്നും മദ്യം ഉൽപാദിപ്പിക്കുന്നതിനായുള്ള ഗവേഷണത്തനായി രണ്ട് കോടിരുപയാണ് സർക്കാർ ഇത്തവണ അനുവദിച്ചിരിക്കുന്നത്. തിരുവനപുരത്തെ അഗ്രിടെക് ഫെസിലിറ്റി കേന്ദ്രത്തിലാണ് ഇതിന്റെ ഗവേഷണം നടക്കുക.
ALSO READ : Kerala Budget: ആരോഗ്യ മേഖലയ്ക്ക് വമ്പൻ പദ്ധതികൾ; ആർസിസി സ്റ്റേറ്റ് ക്യാൻസർ സെന്‍ററായി ഉയർത്തും
വീട്ടു വളപ്പിലും പാടത്തും കൃഷിചെയ്യുന്ന മരച്ചീനി അല്ലെങ്കിൽ കപ്പയിൽ നിന്ന് എങ്ങനെ വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാമെന്നകാര്യമാണ് ഇവർ പരിശോധിക്കുക. ഒപ്പം എങ്ങനെ ലഭകരമായി വിപണിയിൽ എത്തിക്കാൻ കഴിയുമന്നകാര്യവും നോക്കും.
ഈ പരീക്ഷണം വിജയിക്കുകയാണെങ്കിലും വീട്ടിൽ നിന്നും കപ്പ വാറ്റി അടക്കാമെന്നു കരുതിയാൽ പിടി വീഴും. അതായത് കുടിൽ വ്യവസായമായി ഇതിനെ സർക്കാർ അനുവദിക്കില്ലെന്നു സാരം. ഇക്കര്യം നേരത്തെ തന്നെ ധനമന്ത്രി വ്യക്തമാക്കുന്നുണ്ട്.
പരീക്ഷണം വിജയിച്ചാൽ അബ്കാരി നിയപ്രകരമായിരിക്കും നിർമ്മാണവും വിതരണവും. സര്‍ക്കാർ അരയും തലയും മുറക്കി ഇറങ്ങാൻ ഒരുങ്ങിയതോടെ കപ്പ കൃഷി മേഖലയിലുള്ളവർക്ക് ഏറെ ഇത് പ്രതീക്ഷ നൽകുന്നതാണ്.
ALSO READ : Kerala Budget: വമ്പൻ പ്രഖ്യാപനങ്ങളില്ല; തൊഴിൽ മേഖലയ്ക്കായി അനുബന്ധ പദ്ധതികൾ
മഴക്കാലമായി കിലോയ്ക്ക് 5 രുപയും പത്തു രുപയുമാണ് ഇവര്‍ക്ക് ലഭിക്കുക. മുടക്കിയ മുതലിന്റെ പത്തിൽ ഒന്നും ഇവർക്ക് ലഭിക്കില്ലെന്നു സാരം. കിഴങ്ങുകളിൽ നിന്നും മൂല്യ വർദ്ധിത ഉൽപന്നങ്ങള്‍ ഉണ്ടാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു പരീക്ഷണത്തിലെക്ക് സർക്കാര്‍ കടക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.