ന്യൂഡൽഹി: ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ ഇ ഫണ്ടിംഗിലൂടെ 370 മില്യണ്‍ ഡോളര്‍ സമാഹരിച്ച് ഭാരത്‌പേ (BharatPe). മൂല്യം കുതിച്ചതോടെ വൻകിട സ്റ്റാർട്ടപ്പുകളുടെ ഗണമായ യുണീകോണിൽ (Unicorn) മർച്ചന്റ് പേയ്‌മെന്റ് സേവനദാതാക്കളായ ഭാരത് പേ ഇടംപിടിച്ചു.
പുതിയ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി ഡ്രാഗണീര്‍ ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പും സ്റ്റെഡ്ഫാസ്റ്റ് ക്യാപിറ്റലും മറ്റ് നിക്ഷേപകരും പുതിയതായി നിക്ഷേപം നടത്തി. ഈ നിക്ഷേപത്തോടെ (Investment) ഇന്ത്യയുടെ വളരുന്ന സ്റ്റാർട്ടപ്പുകളിൽ ഏറ്റവും പുതിയ പട്ടികയില്‍ ഭാരത്‌പേയും ഇടംപിടിച്ചു. ആറ് മാസത്തിനുള്ളില്‍ മൂല്യം മൂന്നിരട്ടിയായി ഉയര്‍ന്ന് 2.85 ബില്യണ്‍ ഡോളറിലെത്തി. ഈ വര്‍ഷം ഫെബ്രുവരിയില്‍ 108 മില്യണ്‍ ഡോളര്‍ കമ്പനി സമാഹരിച്ചിരുന്നു. ഇതോടെ 900 മില്യണായി മൂല്യം ഉയർന്നിരുന്നു.
ALSO READ: RBI New Rule: ബാങ്കിൽ Cheque നൽകുന്നതിനുമുമ്പ് ഇക്കാര്യം ശ്രദ്ധിക്കുക! അല്ലെങ്കിൽ വലിയ നഷ്ടമുണ്ടാകും
നിലവിലെ ഫണ്ട് ശേഖരണത്തില്‍ പുതിയ നിക്ഷേപകനായ ടൈഗര്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു. ഡ്രാഗണീറും സ്റ്റെഡ്ഫാസ്റ്റും 25 മില്യണ്‍ ഡോളര്‍ വീതവും നിക്ഷേപിച്ചു. നിലവിലുള്ള സീക്വോയ ക്യാപിറ്റല്‍, ഇന്‍സൈറ്റ് പാര്‍ട്‌ണേഴ്‌സ്, കോട്ട് മാനേജ്‌മെന്റ്, ആംപ്ലോ, റിബ്ബിറ്റ് ക്യാപിറ്റല്‍ എന്നിവ 200 മില്യണ്‍ ഡോളര്‍ കമ്പനിയില്‍ നിക്ഷേപിച്ചിട്ടുണ്ട്.
കമ്പനിയിലെ ഗ്രൂപ്പ് പ്രസിഡന്റായിരുന്ന സുഹൈൽ സമീർ ഇപ്പോൾ സിഇഒയുടെ സ്ഥാനമാണ് വഹിക്കുന്നത്. സുഹൈൽ സമീർ ഉടൻ ഡയറക്ടർ ബോർഡിലുമെത്തും. സഹസ്ഥാപകനായ അഷ്നീർ ഗ്രോവർ മാനേജിങ് ഡയറക്ടറായി (Managing director) ഉടൻ ചുമതലയേൽക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...