ചെറുകിട സമ്പാദ്യ പദ്ധതികൾ പോസ്റ്റ് ഓഫീസിൻറെ ജനപ്രിയ പദ്ധതികൾ കൂടിയാണ്. പണം സുരക്ഷിതമായിരിക്കും എന്നതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC). ഓരോ പാദത്തിലും സർക്കാർ ഇതിൻറെ പലിശ പരിഷ്കരിക്കാറുണ്ട്.
7.7% പലിശ
നിലവിൽ 7.7% പലിശയാണ് എൻഎസ്‌സിക്ക് സർക്കാർ നൽകുന്ന പലിശ. വരുമാനത്തിനൊപ്പം ആദായനികുതി ഇളവിൻറെ ആനുകൂല്യവും ഇതിൽ ലഭിക്കും. ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ ഒരാൾക്ക് നിക്ഷേപിക്കാം. ഇതിൻ പ്രകാരം ആദായനികുതിയുടെ സെക്ഷൻ 80 സി പ്രകാരം ഇളവ് ലഭിക്കും.
5 വർഷത്തെ ലോക്ക്-ഇൻ
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന് (NSC) 5 വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്. അക്കൗണ്ട് തുറന്ന് ഒരു വർഷത്തിനുള്ളിൽ എൻഎസ്‌സി അടച്ചാൽ പലിശയൊന്നും നൽകില്ല. നിക്ഷേപ തുക മാത്രമേ നൽകൂ.
FD യേക്കാൾ കൂടുതൽ പലിശ
ബാങ്കിൽ 5 വർഷത്തെ നികുതി ലഭിക്കുന്ന എഫ്ഡിയുടെ പലിശ നിരക്ക് 7 മുതൽ 7.5 ശതമാനം വരെയാണ്. ഈ രീതിയിൽ നോക്കിയാൽ, നികുതി ലാഭിക്കുന്ന എഫ്ഡിക്ക് ബാങ്ക് എഫ്ഡിയേക്കാൾ കൂടുതൽ പലിശ ലഭിക്കും. എൻഎസ്‌സിയിൽ 7.7 ശതമാനം പലിശയാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
1000 രൂപ മുതൽ നിക്ഷേപം
1000 രൂപ മുതൽ നിങ്ങൾക്ക് എൻഎസ്‌സിയിൽ നിക്ഷേപിക്കാം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഓഫ്‌ലൈനായും ഓൺലൈനായും നിങ്ങൾക്ക് നിക്ഷേപിക്കാം. അടുത്തുള്ള പോസ്റ്റ് ഓഫീസ് വഴി നിങ്ങൾക്ക് അപേക്ഷിക്കാം. നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് വെബ്‌സൈറ്റ് വഴിയും ഓൺലൈനായി നിക്ഷേപിക്കാം.
വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.