New Delhi: IDBI Bank ഉപഭോക്താക്കൾക്കായി പ്രധാനപ്പെട്ട ഒരു വിജ്ഞാപനം പുറത്തിറക്കി. ജൂലൈ 1 മുതല്‍ മാറ്റം വരുന്ന പുതിയ നിയമങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് ഈ അറിയിപ്പില്‍ പറയുന്നത്.
ചെക്ക് ബുക്ക് (Cheque Book) സംബന്ധിച്ച നിയമങ്ങളിലാണ് മുഖ്യമായും മാറ്റങ്ങള്‍ വരുന്നത്. IDBI Bank (Industrial Development Bank of India) തങ്ങളുടെ ഉപഭോക്താക്കൾക്ക് 50 പേജുകള്‍ ഉള്ള ചെക്ക് ബുക്ക് ആണ് സൗജന്യമായി നല്‍കിയിരുന്നത്. എന്നാല്‍, ഇനി മുതല്‍ ആ നിയമത്തില്‍ മാറ്റം വരികയാണ്.
ജൂലൈ 1 മുതല്‍ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുക 20 പേജുള്ള ചെക്ക് ബുക്ക് ആയിരിയ്ക്കുമെന്ന് IDBI Bank അറിയിച്ചു. ശേഷം വേണ്ടി വരുന്ന ചെക്ക് ബുക്കുകള്‍ക്ക് ബാങ്ക് ഉപഭോക്താക്കളില്‍ നിന്നും തുക ഈടാക്കും. ഒരു ചെക്ക് ബുക്കിന് 5 രൂപയാണ് ബാങ്ക് ഈടാക്കുക.
പതിവനുസരിച്ച് IDBI ബാങ്കില്‍ അക്കൗണ്ട് തുറക്കുന്ന ആദ്യ വര്‍ഷം ഉപഭോക്താക്കള്‍ക്ക് 60 പേജുകള്‍ ഉള്ള ചെക്ക് ബുക്ക് (Cheque Book) ആണ് ബാങ്ക് നല്‍കി വരുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 50 പേജുകള്‍ ഉള്ള ചെക്ക് ബുക്ക് ലഭിക്കും. കൂടുതല്‍ ചെക്ക് ആവശ്യമായി വന്നാല്‍ ഉപഭോക്താവ് 5 രൂപ നൽകേണ്ടിവന്നിരുന്നു. എന്നാല്‍, പുതിയ നിയമമനുസരിച്ച് ബാങ്ക് സാധാരണ നല്‍കിവരുന്ന ചെക്ക് ബുക്കിന്‍റെ പേജുകള്‍ 50 ല്‍നിന്നും 20 ആയി കുറച്ചിരിയ്ക്കുകയാണ്.
ബാങ്ക് കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പ് അനുസരിച്ച്, ചെക്ക് ലീഫ് ചാർജ് (Chque Leaf Charge) കൂടാതെ മറ്റു ചില സേവനങ്ങള്‍ക്കുകൂടി ഉപഭോക്താക്കളില്‍നിന്നും ഈടാക്കിയിരുന്ന തുകയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതായത്, സേവിംഗ് അക്കൗണ്ട് ചാർജ് (Saving Account Charge), ലോക്കർ ചാർജ് (Locker Charge) എന്നിവയിലും മാറ്റം വരുത്തിയിട്ടുണ്ട്.
IDBI Bank ഉപഭോക്താക്കൾക്കാള്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ബാങ്ക് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.