You Tube Down: ആഗോള തലത്തിൽ യൂ ടൂബ് പണിമുടക്കി, ഗൂഗിൾ സേവനങ്ങളിലും പ്രശ്നം

Google Services Down in India: ഗൂഗിൾ തകരാർ സംബന്ധിച്ച് ഇന്ത്യയിൽ 1.500-ലധികം റിപ്പോർട്ടുകൾ ഉണ്ട്, മിക്ക സേവനങ്ങളും പ്രവർത്തന രഹിതമോ അല്ലെങ്കിൽ സ്ലോയോ ആണെന്നാണ് വിവരം

Written by - Zee Malayalam News Desk | Last Updated : Mar 23, 2023, 12:07 PM IST
  • ഗൂഗിൾ തകരാർ സംബന്ധിച്ച് ഇന്ത്യയിൽ 1.500-ലധികം റിപ്പോർട്ടുകൾ ഉണ്ട്
  • കാരണമെന്താണെന്നത് സംബന്ധിച്ച് വ്യക്തയില്ല
  • പല സേവനങ്ങളും ഭാഗികമായോ പൂർണമായോ തടസ്സപ്പെട്ടിട്ടുണ്ട്
You Tube Down: ആഗോള തലത്തിൽ യൂ ടൂബ് പണിമുടക്കി, ഗൂഗിൾ സേവനങ്ങളിലും പ്രശ്നം

തിരുവനന്തപുരം: ആഗോള തലത്തിൽ യൂടൂബ് പണിമുടക്കി. പലയിടത്തും യൂടൂബ് ചാനലുകളും പേജുകളും പ്രവർത്തിക്കുന്നില്ല. യൂസർമാർ ട്വിറ്ററിൽ പോസ്റ്റുകൾ പങ്ക് വെച്ചതോടെയാണ് ആഗോളതലത്തിലും പ്രശ്നം നേരിടുന്നുണ്ടെന്ന് വ്യക്തമായത്.അതേസമയം എന്താണ് സംഭവിച്ചതെന്നതിൽ വ്യക്തയില്ല. ചിലയിടത്ത് സേവനങ്ങൾ തിരിച്ച് വന്നിട്ടുണ്ട്.

എന്നാൽ ചിലയിടത്ത് പ്രശ്നം വീണ്ടും അധികരിച്ചതായാണ് റിപ്പോർട്ട്.സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഓൺലൈൻ ടൂളായ ഡൗൺഡെറ്റക്‌ടറിന്റെ അഭിപ്രായത്തിൽ, ഗൂഗിൾ തകരാർ സംബന്ധിച്ച് ഇന്ത്യയിൽ 1.500-ലധികം റിപ്പോർട്ടുകൾ ഉണ്ട്. ഗൂഗിളിൻറെ എല്ലാ സേവനങ്ങളും തകരാറിലാണെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ജിമെയി, ഗൂഗിൾ ഡ്രൈവ് തുടങ്ങി എല്ലാത്തിലും പ്രശ്നങ്ങളുണ്ട്. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News