Air India Flight Ticket Charge : വിമാന യാത്ര ടിക്കറ്റുകൾക്ക് വമ്പൻ ഓഫറുമായി എയർ ഇന്ത്യ. ആഭ്യന്തര സർവീസകുൾക്കുള്ള ടിക്കറ്റുകൾക്കാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനകമ്പനി ഓഫർ നൽകുന്നത്. രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിനോട് അനുബന്ധിച്ചാണ് എയർ ഇന്ത്യ തങ്ങളുടെ യാത്രക്കാർക്കായി ഈ ഓഫർ നൽകുന്നത്. ഇന്ന് ജനുവരി 21 മുതൽ ജനുവരി 23 തീയതി വരെ ഓഫറുള്ളത്. എയർ ഇന്ത്യയുടെ ഔദ്യോഗിക ബുക്കിങ് പ്ലാറ്റ്ഫോമുകളിലൂടെയോ ഔദ്യോഗിക ഏജൻസി വഴിയോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കെ ഓഫർ ലഭ്യമാകൂ.
എക്ണോമി ക്ലാസ് ടിക്കറ്റുകൾക്ക് മാത്രമാണ് ഓഫർ ബാധമാകുക. ഫെബ്രുവരി ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയാണ് യാത്രക്കാലയളവ്. അതായത് ഇന്നും നാളെയും 23-ാം തീയതി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ യാത്ര ചെയ്യാൻ സാധിക്കുന്നത് ഫെബ്രുവരി ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലാവധിയിലായിരിക്കണം. ടിക്കറ്റ് നിരക്കിന്റെ ഏറ്റവും കുറഞ്ഞ തുക ഒരു ഭാഗത്തേക്ക് 1705 രൂപയാണ്. തിരഞ്ഞെടുത്ത 49 ആഭ്യന്തര വിമാനത്താവളങ്ങളിലേക്ക് മാത്രമെ ഈ ഓഫർ ലഭ്യമാകൂ.
ALSO READ : Bomb Threat: ബോംബ് ഭീഷണിയെ തുടർന്ന് റഷ്യ-ഗോവ വിമാനം വഴിതിരിച്ചുവിട്ടു
ഓഫർ ലഭ്യമാകുന്ന ചില വിമാന സർവീസുകൾ ഇവയാണ്
ഡൽഹി- മുംബൈ - 5075 രൂപ
ചെന്നൈ- ഡൽഹി - 5,895 രൂപ
ബെംഗളൂരു - മുംബൈ- 2319 രൂപ
ഡൽഹി - ഉദയ്പൂർ - 3,680 രൂപ
ഡൽഹി- ഗോവ - 5,656 രൂപ
ഡൽഹി - പോർട്ട് ബ്ലെയർ - 8,690 രൂപ
ഡൽഹി - ശ്രീനഗർ - 3730 രൂപ
അഹമ്മദബാദ് - മുംബൈ - 1806 രൂപ
ഗോവ- മുംബൈ - 2,830 രൂപ
ദിമാപൂർ - ഗുവാഹത്തി - 1783 രൂപ
അതേസമയം എയർ ഇന്ത്യ വിമാനത്തിൽ വെച്ച് സഹയാത്രികയുടെ മേൽ മൂത്രം ഒഴിച്ച സംഭവചത്തിൽ ഡിജിസിഎ വിമാനക്കമ്പനിക്കെതിരെ 30 ലക്ഷം രൂപ പിഴ ഈടാക്കാൻ വിധിച്ചു. കൂടാതെ വിമാനത്തിന്റെ പൈലറ്റിന്റെ ലൈസെൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. നവംബർ 26ന് ന്യൂയോർക്ക് ഡൽഹി ഫ്ലൈറ്റിലാണ് സംഭവം നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...