Air India Chief : ടാറ്റാ സ‌ൺസ് ചെയർമാൻ ഇനി എയർ ഇന്ത്യയുടെ തലവൻ; സ്ഥാനമേറ്റെടുത്ത് എൻ ചന്ദ്രശേഖരൻ

എയർ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവായി തുർക്കിയിലെ ഇൽക്കർ ഐസിയെ ടാറ്റ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആ നിയമനത്തിന് എതിരെ ഇന്ത്യയിൽ നിന്ന് വലിയ എതിർപ്പുണ്ടായി. ഇതോടെ എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവാകാൻ  ഇൽക്കർ ഐസി വിസമ്മതിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 14, 2022, 09:57 PM IST
  • എയർ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവായി തുർക്കിയിലെ ഇൽക്കർ ഐസിയെ ടാറ്റ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആ നിയമനത്തിന് എതിരെ ഇന്ത്യയിൽ നിന്ന് വലിയ എതിർപ്പുണ്ടായി.
  • ഇതോടെ എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവാകാൻ ഇൽക്കർ ഐസി വിസമ്മതിച്ചു.
  • 100-ലധികം ടാറ്റ ഓപ്പറേറ്റിംഗ് കമ്പനികളുടെ ഹോൾഡിംഗ് കമ്പനിയും പ്രൊമോട്ടറുമായ ടാറ്റ സൺസിന്റെ ചെയർമാനാണ് ചന്ദ്രശേഖരൻ.
Air India Chief : ടാറ്റാ സ‌ൺസ് ചെയർമാൻ ഇനി എയർ ഇന്ത്യയുടെ തലവൻ; സ്ഥാനമേറ്റെടുത്ത് എൻ ചന്ദ്രശേഖരൻ

ന്യൂ ഡൽഹി : ടാറ്റാ സൺസിന്റെ ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ എയർ ഇന്ത്യയുടെ പുതിയ ചെയർമാൻ നിയമിച്ചു. ചന്ദ്രശേഖരന്റെ നിയമന വിവരം എയർ ഇന്ത്യയുടെ ബോർഡ് സ്ഥിരീകരിച്ചു. എയർ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവായി തുർക്കിയിലെ ഇൽക്കർ ഐസിയെ ടാറ്റാ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആ നിയമനത്തിന് എതിരെ ഇന്ത്യയിൽ നിന്ന് വലിയ എതിർപ്പുണ്ടായി. ഇതോടെ എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവാകാൻ  ഇൽക്കർ ഐസി വിസമ്മതിച്ചു.

100-ലധികം ടാറ്റ ഓപ്പറേറ്റിംഗ് കമ്പനികളുടെ ഹോൾഡിംഗ് കമ്പനിയും പ്രൊമോട്ടറുമായ ടാറ്റാ സൺസിന്റെ ചെയർമാനാണ് ചന്ദ്രശേഖരൻ. 2016 ഒക്ടോബറിൽ ടാറ്റാ സൺസ് ബോർഡിൽ ചേർന്ന അദ്ദേഹം 2017 ജനുവരിയിൽ ചെയർമാനായി നിയമിതനായി.

ALSO READ : Air India | എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു; 69 വർഷങ്ങൾക്ക് ശേഷം മാഹാരാജാ തിരികെ ടാറ്റ കുടുംബത്തിലേക്ക്

ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ പവർ, ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) എന്നിവയുൾപ്പെടെ നിരവധി ഗ്രൂപ്പ് ഓപ്പറേറ്റിംഗ് കമ്പനികളുടെയും ബോർഡുകളുടെയും ചെയർമാനായും അദ്ദേഹം പ്രവർത്തിക്കുന്നു. 2009-17 കാലഘട്ടത്തിൽ അദ്ദേഹം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു.

ടിസിഎസിലെ 30 വർഷത്തെ ബിസിനസ്സ് ജീവിതത്തിന് ശേഷമാണ് ചെയർമാനായുള്ള അദ്ദേഹത്തിന്റെ നിയമനം. പ്രമുഖ ആഗോള ഐടി സൊല്യൂഷൻ ആൻഡ് കൺസൾട്ടിംഗ് സ്ഥാപനത്തിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായി അദ്ദേഹം ടിസിഎസിലെ റാങ്കുകളിലൂടെയാണ് ഉയർന്നുവന്നത്.

ALSO READ : Air India divestment: 18,000 കോടിയ്ക്ക് 'Maharaja' എയര്‍ ഇന്ത്യ Tata Sons സ്വന്തമാക്കി

ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തെത്തുന്ന ആദ്യത്തെ പാഴ്‌സി ഇതര പ്രൊഫഷണൽ എക്‌സിക്യൂട്ടീവാണ് ചന്ദ്രശേഖരൻ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News