പുതുവർഷം കേന്ദ്ര ജീവനക്കാരെ കാത്തിരിക്കുന്ന സർപ്രൈസ് എന്ത്? ഹോളിക്ക് മുൻപറിയാം

7th Pay commission: 2022-ൽ 3 ശതമാനമാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും  ഡിഎ വർധിപ്പിച്ചത്, രണ്ടാം തവണ ഇത് 4 ശതമാനമാക്കി

Written by - Zee Malayalam News Desk | Last Updated : Jan 6, 2023, 04:35 PM IST
  • പൊതുമേഖലയിലെ ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ നൽകുന്ന ജീവിതച്ചെലവ് ക്രമീകരിക്കാനുള്ള അലവൻസാണ് ഡിഎ
  • ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ ശതമാനമായാണ് ഇതിന്റെ കണക്കുകൂട്ടൽ
  • ദീപാവലിയോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ ഡിഎ വർധിപ്പിച്ചിരുന്നു
പുതുവർഷം കേന്ദ്ര ജീവനക്കാരെ കാത്തിരിക്കുന്ന സർപ്രൈസ് എന്ത്? ഹോളിക്ക് മുൻപറിയാം

കേന്ദ്ര സർക്കാർ ജീവനക്കാർക്ക്  പുതുവർഷ സമ്മാനം ഡിഎ വർദ്ധനയുടെ രൂപത്തിൽ ഉടൻ ലഭിച്ചേക്കും. ഈ വർഷം ജനുവരിയിൽ ഡിഎ) വർദ്ധനവ് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ജനുവരി 2022-ൽ 3 ശതമാനമാണ് ഡിഎ വർധിപ്പിച്ചത്. രണ്ടാം തവണ വർദ്ധനവ് 4 ശതമാനമാക്കി. ഇതാകട്ടെ ജൂലൈ മുതൽ പ്രാബല്യത്തിൽ വന്നു. രണ്ടാമത്തെ വർദ്ധനവിന് ശേഷം, DA 38 ശതമാനമായി മാറി. 2023-ലെ ഡിഎ വർദ്ധന 2022 ദീപാവലിയിൽ പ്രഖ്യാപിച്ച അവസാന വർദ്ധന കൂടി കണക്കിലെടുത്തായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

അറിഞ്ഞിരിക്കേണ്ടത്

ഡിയർനസ് അലവൻസും (ഡിഎ) ഡിയർനെസ് റിലീഫ് (ഡിആർ)യും വർഷത്തിൽ രണ്ടുതവണയാണ് പരിഷ്കരിക്കുന്നത്. എല്ലാ വർഷവും ജനുവരി 1 നും ജൂലൈ 1 നും ഇത് പ്രാബല്യത്തിൽ വരും.  ഏകദേശം 48 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കുമാണ് ഇതിൻറെ ആനുകൂല്യങ്ങൾ ലഭിക്കുക. സമീപ വർഷങ്ങളിലെ ട്രെൻഡുകൾ നോക്കിയാൽ മാർച്ചിൽ, മിക്കവാറും ഹോളിക്ക് മുമ്പ്, ജനുവരിയിൽ ഡിഎ വർദ്ധനവ് കേന്ദ്രം പ്രഖ്യാപിക്കും.
 
എന്താണ് ഡിഎ

പൊതുമേഖലയിലെ ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ നൽകുന്ന ജീവിതച്ചെലവ് ക്രമീകരിക്കാനുള്ള അലവൻസാണ് ഡിഎ. സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ ശതമാനമായാണ് ഇതിന്റെ കണക്കുകൂട്ടൽ.കഴിഞ്ഞ വർഷം ദീപാവലിയോട് അനുബന്ധിച്ച് കേന്ദ്രം തങ്ങളുടെ ജീവനക്കാർക്ക് ഡിഎ വർദ്ധനവ് പ്രഖ്യാപിച്ചതിന് ശേഷം ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ഡൽഹി, ഛത്തീസ്ഗഢ്, അസം, രാജസ്ഥാൻ, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളും തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News