7th Pay Commission : ഡിഎ ഈ മാസം ഉയർത്തുമോ? പുതിയ അപ്ഡേറ്റുകൾ ഇങ്ങനെയാണ്

7th Pay Commission Latest Updates : വർഷത്തിൽ രണ്ട് തവണയാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിക്കുന്നത്. മാർച്ചിലാണ് ഏറ്റവും ഒടുവിലായി കേന്ദ്രം ഡിഎ ഉയർത്തിയത്

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 01:53 PM IST
  • മാർച്ചിലാണ് ഏറ്റവും അവസാനമായി ഡിഎ ഉയർത്തിയത്
  • 42 ശതമാനമാണ് ഇപ്പോഴത്തെ ഡിഎ
  • മൂന്ന് ശതമാനം ഉയർത്തുമെന്നാണ് റിപ്പോർട്ടുകൾ
  • ചില റിപ്പോർട്ടുകൾ നാല് ശതമാനം ഉയർത്തുമെന്നും പറയുന്നു
7th Pay Commission : ഡിഎ ഈ മാസം ഉയർത്തുമോ? പുതിയ അപ്ഡേറ്റുകൾ ഇങ്ങനെയാണ്

റിപ്പോർട്ടുകൾ പ്രകാരം നരേന്ദ്ര മോദി സർക്കാർ തങ്ങളുടെ ജീവനക്കാരുടെയും പെൻഷൻ ഉപയോക്താക്കളുടെയും ക്ഷാമബത്ത (ഡിഎ) ഉടൻ വർധിപ്പിക്കുമെന്നാണ്. എന്നാൽ അത് എന്നാകുമെന്ന് കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാർ. വടക്കെ ഇന്ത്യയിൽ ഉത്സവ സീസണുകൾ ആരംഭിക്കാൻ പോകുന്നതിനാൽ ഡിഎ വർധനവ് ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് സർക്കാർ ജീവനക്കാർ. പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ പ്രകാരം നവരാത്രി ദീപാവലിയോട് അനുബന്ധിച്ച് ഈ മാസം അതായത് ഓക്ടോബറിൽ കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തിയേക്കും.

ജൂലൈ മുതൽ മുൻകാലപ്രാബല്യത്തിൽ ജീവനക്കാർക്ക് ക്ഷാമബത്ത വർധനവുണ്ടാകുക. ഡിഎ മൂന്ന് ശതമാനം ഉയരാനാണ് സാധ്യത. എന്നാൽ ചില റിപ്പോർട്ടുകൾ പ്രകാരം ആ നിരക്ക് ഉയരാനും സാധ്യതയുണ്ട്. ജീവനക്കാർക്കുള്ള ഉപഭോക്തൃ വില സൂചിക (CPI-IW) പ്രകാരം ഡിഎ വർധനവ് നിരക്ക് നാല് ശതമാനമായേക്കുമെന്ന് എകണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. മാർച്ചിലാണ് ഏറ്റവും ഒടുവിലായി കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ഡിഎ നാല് ശതമാനം ഉയർത്തി 42% ആക്കിയത്. അടുത്തിടെ മധ്യ പ്രദേശ്, തമിഴ് നാട്, ഒഡീഷ, കർണാടക, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളും തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചിരുന്നു.

ALSO READ : RBI MPC Meeting: എംപിസി യോഗം ഇന്ന് മുതല്‍, റിപ്പോ നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് സൂചന

ഡിഎ നാല് ശതമാനം ഉയർത്താനായിരുന്നു തങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ നിലവിലെ സാഹചര്യ കണക്കിലെടുത്ത് മൂന്ന് ശതമാനം ഉയർത്തി 45% ആക്കാനാണ് സാധ്യതയെന്ന് റെയിൽവെ ജീവനക്കാരുടെ സംഘടനയായ എഐആർഎഫിന്റെ ജനറൽ സെക്രട്ടറി ശിവ ഗോപാൽ മിശ്ര വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.

രാജ്യത്തിന്റെ ഉപഭോക്തൃ വില സൂചികയുടെ കണക്ക് പ്രകാരമാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ഡിഎ നിശ്ചയിക്കുന്നത്. സാധാരണയായി കേന്ദ്രം വർഷത്തിൽ രണ്ട് തവണയാണ് ക്ഷാമബത്തയിൽ വർധനവ് വരുത്തുന്നത്. ജനുവരി, ജൂലൈ മാസത്തിലാണ് ആ തീരുമാനം ഉണ്ടാകുക. തുടർന്ന് ഈ തീരുമാന മന്ത്രിസഭ യോഗത്തിൽ ആംഗീകാരം നേടി യഥാക്രമം മാർച്ച് സെപ്റ്റംബർ മാസത്തിൽ പ്രഖ്യാപനം ഉണ്ടാകുന്നതാണ്. 2006 മുതലാണ് ശമ്പള കമ്മീഷന്റെ നിർദേശ പ്രകാരം ഇത്തരത്തിൽ ക്ഷാമബത്ത വർധനവ് നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News