തൊഴിൽ തടസ്സങ്ങൾ മാറാൻ മഹാവിഷ്ണു ഭജനം: മറക്കണ്ട ഫലം ഉടൻ

ഏറ്റവും പ്രധാനം ആത്മാർഥമായ പ്രാർഥനകൾ തന്നെയാണ്.

Written by - Zee Malayalam News Desk | Last Updated : Apr 25, 2021, 06:58 AM IST
  • യഥാവിധി വഴിപാടുകളും ജപങ്ങളും നിങ്ങൾക്ക് മാനസികമായി ശക്തി നൽകും
  • തൊഴില്‍ രംഗത്തെ ശത്രുതാദോഷം അവസാനിപ്പിക്കാന്‍ സുദര്‍ശന ഹോമം ഗുണപ്രദമാണ്
  • വീടിനടുത്തുള്ള ഏതെങ്കിലും ക്ഷേത്രങ്ങളിൽ പോയി തൊഴുന്നതും വഴിപാടുകൾ നടത്തുന്നതുമെല്ലാം നന്നായിരിക്കും
  • രാവിലെയും വൈകീട്ടും കുളിച്ച് വന്ന് വിഷ്ണു സഹസ്രനാമങ്ങൾ ജപിച്ച് തുടങ്ങാം.
തൊഴിൽ തടസ്സങ്ങൾ മാറാൻ മഹാവിഷ്ണു ഭജനം:  മറക്കണ്ട ഫലം ഉടൻ

ജോലി സംബന്ധമായി നിങ്ങൾക്ക് നിരവധി പ്രശ്നങ്ങളുണ്ടാവും. തൊഴിൽ സമ്മർദ്ദങ്ങൾ,മറ്റ് ബുദ്ധിമുട്ടുകൾ തുടങ്ങി ജോലി തന്നെ  വേണ്ടെന്ന് വെക്കാം എന്ന് തോന്നിയേക്കാം. പരിഹാപരമായി നിങ്ങൾക്ക് മഹാവിഷ്ണുവിനെ ഭജിച്ച് തുടങ്ങാം. 

യഥാവിധി വഴിപാടുകളും ജപങ്ങളും നിങ്ങൾക്ക് മാനസികമായി ശക്തി നൽകും. ഒപ്പം കൂടുതൽ ധൈര്യത്തോടെ ഒരോ ദിവസവും നേരിടാനാവും.വിഷ്ണുവിനു പ്രിയപ്പെട്ട പൂക്കൾ തുളസി, ചെത്തി, മന്ദാരം, പിച്ചകം തുടങ്ങിയവ കൊണ്ട് വിഷ്ണുസഹസ്രനാമസ്‌തോത്രം, വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം തുടങ്ങിയ മന്ത്രങ്ങള്‍ കൊണ്ടുള്ള അര്‍ച്ചന പ്രശ്‌നപരിഹാരതത്തിനുള്ള ഉത്തമമായ പ്രതിവിധിയാണ്.

ALSO READLord Hanuman Birthplace: 'അഞ്ജനാദ്രി' ഭഗവാൻ ഹനുമാന്റെ ജന്മസ്ഥലം; ഔദ്യോഗിക പ്രഖ്യാപനം നടത്തി തിരുപ്പതി ടെമ്പിൾ ട്രസ്റ്റ്

 

തൊഴില്‍ രംഗത്തെ ശത്രുതാദോഷം അവസാനിപ്പിക്കാന്‍ സുദര്‍ശന ഹോമം ഗുണപ്രദമാണ്. എന്നാല്‍ കര്‍മാദികള്‍ക്ക് ഫലസിദ്ധിയുണ്ടാകണമെങ്കില്‍ യഥാവിധി ചെയ്യാന്‍ കഴിവും പ്രാപ്തിയുമുള്ളവരെ മാത്രം തെരഞ്ഞെടുക്കുക. ഏറ്റവും സുപ്രധാനം രാവിലെയും വൈകീട്ടും കുളിച്ച് വന്ന് വിഷ്ണു സഹസ്രനാമങ്ങൾ ജപിച്ച് തുടങ്ങാം.

Also Read: ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തിയാൽ.. 

വീടിനടുത്തുള്ള ഏതെങ്കിലും ക്ഷേത്രങ്ങളിൽ പോയി തൊഴുന്നതും വഴിപാടുകൾ നടത്തുന്നതുമെല്ലാം നന്നായിരിക്കും. ഏറ്റവും പ്രധാനം ആത്മാർഥമായ പ്രാർഥനകൾ തന്നെയാണ്. അതിൽ കവിഞ്ഞൊന്നും നിങ്ങളെ ഇൌശ്വരനിലേക്ക് അടുപ്പിക്കില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News