Weekly Horoscope April 2024: ഈ രാശിക്കാരുടെ ജീവിതത്തിൽ വരുന്ന ആഴ്ച്ച അപ്രതീക്ഷിത സംഭവവികാസങ്ങൾ...! നിങ്ങളുടെ രാശിയേതാ?

Weekly Predictions April 7 to 13: അപ്രതീക്ഷിതമായി ധനം കയ്യിലെത്തും, ജീവിതത്തിലെ ചില തീരുമാനങ്ങൾ നേട്ടമുണ്ടാക്കും; സമ്പൂർണ്ണ പ്രതിവാരഫലം. വിവിധ രാശികളുടെ ജീവിതത്തിൽ വരുന്ന ആഴ്ച്ച കാത്തിരിക്കുന്ന ഫലങ്ങളുടെ ഒരു സൂചനയാണ് ഈ ലേഖനത്തിൽ നൽകുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 7, 2024, 03:19 PM IST
  • ഇനി വരുന്ന 7 ദിവസങ്ങളിൽ നിങ്ങളുടെ ജീവിത്തിൽ നടക്കാൻ പോകുന്ന ​ഗുണവും ദോഷവുമായ സംഭവവികാസങ്ങളെക്കുറിച്ച് സൂചന ലഭിക്കണമെന്നാ​ഗ്രഹിക്കുന്നവർക്ക് ഈ ലേഖനം ഉപകാരപ്രദമായിരിക്കും.
  • വിവിധ രാശികളുടെ ജീവിതത്തിൽ വരുന്ന ആഴ്ച്ച കാത്തിരിക്കുന്ന ഫലങ്ങളുടെ ഒരു സൂചനയാണ് ഈ ലേഖനത്തിൽ നൽകുന്നത്. അവയെക്കുറിച്ച് അറിയുന്നതിനായി തുടർന്ന് വായിക്കൂ.
Weekly Horoscope April 2024: ഈ രാശിക്കാരുടെ ജീവിതത്തിൽ വരുന്ന ആഴ്ച്ച അപ്രതീക്ഷിത സംഭവവികാസങ്ങൾ...! നിങ്ങളുടെ രാശിയേതാ?

ഏപ്രിൽ മാസത്തെ ഒരാഴ്‍ച്ച കഴിയുകയാണ്. ഇനി വരുന്ന 7 ദിവസങ്ങളിൽ നിങ്ങളുടെ ജീവിത്തിൽ നടക്കാൻ പോകുന്ന ​ഗുണവും ദോഷവുമായ സംഭവവികാസങ്ങളെക്കുറിച്ച് സൂചന ലഭിക്കണമെന്നാ​ഗ്രഹിക്കുന്നവർക്ക് ഈ ലേഖനം ഉപകാരപ്രദമായിരിക്കും. വിവിധ രാശികളുടെ ജീവിതത്തിൽ വരുന്ന ആഴ്ച്ച കാത്തിരിക്കുന്ന ഫലങ്ങളുടെ ഒരു സൂചനയാണ് ഈ ലേഖനത്തിൽ നൽകുന്നത്. അവയെക്കുറിച്ച് അറിയുന്നതിനായി തുടർന്ന് വായിക്കൂ...

മേടം

മേടം രാശിക്കാർക്ക് വരുന്ന ആഴ്ച വളരെ ഗുണകരമായി കണക്കാക്കുന്നു. കർമ്മരംഗത്ത് കൊണ്ടുവരുന്ന സുപ്രധാനമായ ചില മാറ്റങ്ങൾ കാരണം നിങ്ങളുടെ ജീവിതത്തിൽ നേട്ടങ്ങൾ കൊയ്യാൻ സാധിക്കും. ടെക്നോളജി സംബന്ധിച്ച മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മികച്ച വാരമായി കണക്കാക്കുന്നു.

 ഇടവം

ഇടവം രാശിക്കാർക്കും വരുന്ന ആഴ്ച പൊതുവേ അനുകൂലമായി കണക്കാക്കുന്നു. അപ്രതീക്ഷിതമായി ധനം കയ്യിലെത്തും. വസ്ത്ര വ്യാപാര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വരുന്ന ആഴ്ച വളരെ ഗുണകരമായ രീതിയിൽ ധനം കൊയ്യാൻ സാധിക്കും. മറ്റ് ബിസിനസ്സിൽ ഏർപ്പെടുന്നവർ പണം കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. ജീവിതത്തിലെ ചില പ്രധാന കാര്യങ്ങളിൽ തടസ്സം ഉണ്ടാകാനുള്ള സാധ്യത കാണുന്നു.

 മിഥുനം

അപ്രതീക്ഷിതമായ ജീവിതത്തിൽ ചില വലിയ നഷ്ടങ്ങൾ വന്നുചേരാനുള്ള സാധ്യതയുണ്ട്. ജീവിതത്തിൽ ഏതെങ്കിലും പ്രധാനമായ തീരുമാനങ്ങൾ അല്ലെങ്കിൽ, പുതിയ എന്തെങ്കിലും കാര്യങ്ങൾ ആരംഭിക്കാൻ പോവുകയാണെങ്കിൽ വളരെയധികം ശ്രദ്ധിക്കുക.  കാരണം ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാനായി സാധ്യത കാണുന്നു. മിഥുനം രാശിക്കാർക്ക് പൊതുവേ എല്ലാ കാര്യങ്ങളിലും  വിഷമതകളും തടസ്സങ്ങളുമാണ് ഇനി വരുന്ന ആഴ്ച്ചയിൽ മുന്നിൽ കാണുന്നത്.

കർക്കടകം

വ്യാപാര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ സൂചനയാണ് കാണുന്നത്. ടെക്നോളജി സംബന്ധിച്ച പ്രവർത്തിക്കുന്നവർക്ക് ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു നീങ്ങും. വസ്തു വാങ്ങലും വിൽക്കലുമായി സംബന്ധിച്ച ഇടപാടുകൾ അടുത്ത ആഴ്ച നടത്താതിരിക്കുന്നതാണ് നല്ലത്. കാരണം പല രീതിയിൽ നിങ്ങൾ ചതിക്കപ്പെടാനുള്ള സാധ്യത കാണുന്നു. അതിനാൽ വളരെ ശ്രദ്ധയോടെ മാത്രം മുന്നോട്ട് നീങ്ങുക.

ചിങ്ങം

പുതിയ കർമ്മ മേഖലകൾ കണ്ടെത്തും. ബിസിനസ് ചെയ്യുവാനുള്ള നീക്കങ്ങൾ നടത്തും. റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പൊതുവേ നല്ല വാരമായി കണക്കാക്കുന്നു. ശ്രദ്ധയോടെ കാര്യങ്ങൾ മുന്നോട്ടു നീക്കിയാൽ ഈ രാശിക്കാർക്ക് വളരെ മികച്ച വാരമായാണ് കാണുന്നത്.

 കന്നി

കർമ്മ മേഖലയിൽ അപ്രതീക്ഷിതമായ ധനഷ്ടങ്ങൾ നേരിടേണ്ടതായി വരും. പൊതുവിൽ കന്നിരാശിക്കാർക്ക് വരുന്ന ആഴ്ച്ച അത്ര ഗുണകരമായി കാണുന്നില്ല. അതിനാൽ തന്നെ എന്ത് കാര്യം ചെയ്യുമ്പോഴും വളരെ ശ്രദ്ധയോടെ രണ്ടുവട്ടം ചിന്തിച്ചു മാത്രം ചെയ്യുക. കാരണം ധനനഷ്ടം, മാനഹാനി എന്നിവ സംഭവിക്കാനുള്ള സാധ്യത കാണുന്നു.

 തുലാം

പുതിയ കർമ്മമേഖല കണ്ടെത്തുകയും അവിടെ പ്രവർത്തനം മെച്ചപ്പെടുത്തി, ധനപരമായി വലിയ നേട്ടങ്ങൾ കൊയ്യും. സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിതമായ നേട്ടങ്ങളാണ് ഉണ്ടാവുക. വ്യാപാരികളെ സംബന്ധിച്ച് അടുത്താഴ്ച വളരെ വലിയ തരത്തിലുള്ള നേട്ടങ്ങൾ കൊയ്യാനുള്ള സാധ്യത കാണുന്നു. അതേസമയം സ്വർണ്ണ വ്യാപാരികൾക്കും, വസ്ത്രവ്യാപാരികൾക്കും അത്ര അനുകൂലമായ ആഴ്ചയായി കാണുന്നില്ല. എന്നാൽ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം സുഖമമായി മുന്നോട്ടു പോകാനുള്ള സാധ്യതയും കാണുന്നു.

 വൃശ്ചികം

 വൃശ്ചികം രാശിക്കാർക്ക് അടുത്താഴ്ച വളരെ അടിപൊളിയായാണ് കാണുന്നത്. ഉദ്ദേശിക്കുന്ന കാര്യങ്ങൾ എല്ലാം നടക്കും. അപ്രതീക്ഷിതയിടങ്ങളിൽ നിന്നും ധനം കയ്യിൽ എത്തും. ബിസിനസുകൾ ആരംഭിക്കും. പുതിയ കർമ്മമേഖലകൾ കണ്ടെത്തും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് വലിയ നേട്ടങ്ങൾ ആണ് കാണുന്നത്. ശ്രദ്ധയോടെ കാര്യങ്ങൾ നോക്കിയാൽ അടുത്ത ആഴ്ചയിൽ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.

ധനു

വ്യാപാരരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യത. ധനം അപ്രതീക്ഷിതമായി പല വഴിയിൽ നിന്നും കയ്യിലെത്തും. മനസ്സറിഞ്ഞ് പ്രയത്നിച്ചാൽ ജീവിതത്തിൽ ബംബർ നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പൊതുവേ അനുകൂല സമയമാണ്. വസ്തു സംബന്ധിച്ച് നടത്തുന്ന ഇടപാടുകളിൽ മെച്ചം ഉണ്ടാകും. പൊതുവിൽ എല്ലാ കാര്യങ്ങളും അനുകൂലമായി നടക്കുന്ന ആഴ്ചയാണ്.

 മകരം

സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വളരെ അനുയോജ്യമായ വാരമായി കണക്കാക്കുന്നു. അതേസമയം വ്യാപാര മേഖലകളിൽ  പ്രവർത്തിക്കുന്നവർക്ക് പലകാര്യങ്ങളിലും തടസ്സം നേരിടാൻ ഉള്ള സാധ്യതയും കാണുന്നു. എന്നാൽ വസ്ത്രമോ ​ഗൃഹോപകരണമോ ആയി ബന്ധപ്പെട്ട വ്യാപാരങ്ങളാണ് നടത്തുന്നതെങ്കിൽ വലിയ നേട്ടങ്ങളും കൊയ്യും. മകരം രാശിക്കാർക്ക് ഒരുപോലെ വിഷമതകളും സന്തോഷങ്ങളും അനുഭവിക്കാൻ സാധ്യതയുള്ള ഒരു ആഴ്ചയാണ് വരുന്നത്.

 കുംഭം

അവിചാരിതമായി പലപ്രശ്നങ്ങളും ജീവിതത്തിൽ ഉടലെടുക്കും. വ്യാപാര രംഗത്ത് പ്രവർത്തിക്കുന്നവർ വളരെ ശ്രദ്ധയോടെ മാത്രം കാര്യങ്ങൾ ചെയ്യുക. കാരണം ധനനഷ്ടം ഉണ്ടാവാൻ ഉള്ള സാധ്യത കൂടുതലാണ്. അപ്രതീക്ഷിതമായി ജീവിതത്തിൽ ചില സംഭവങ്ങൾ ഉണ്ടാവുകയും, തന്മൂലം അപകീർത്തി മാനഹാനി എന്നിവ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. അതിനാൽ കരുതലോടെ മാത്രം മുന്നോട്ടു പോവുക.

 മീനം

ആത്മാർത്ഥമായി ചെയ്യുന്ന പരിശ്രമങ്ങൾക്ക് വലിയ നേട്ടങ്ങൾ കൊയ്യാൻ സാധിക്കും. വ്യാപാര രം​ഗത്ത് പ്രവർത്തിക്കുന്നവരെ സംബന്ധിച്ച് വലിയ നേട്ടങ്ങൾ കൊയ്യാനുള്ള സാധ്യത കാണുന്നു. മീനം രാശിയിൽ പെട്ട സ്ത്രീകൾക്കും വളരെ അനുകൂലമായ ആഴ്ചയായി കാണുന്നു. ലക്ഷ്യബോധത്തോടെ ഏത് കാര്യം തുടങ്ങിയാലും അത് ഫലപ്രാപ്തി കാണാതെ പോകില്ല.

Trending News