Wednesday Tips: ജോലിയില്‍ പുരോഗതി, സാമ്പത്തിക പ്രതിസന്ധിയിൽനിന്നും മുക്തി, ബുധനാഴ്ച ഇക്കാര്യങ്ങള്‍ ചെയ്യാം

ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ ദിവസവും ഓരോ ദേവീദേവതകള്‍ക്കായി പ്രത്യേകം സമര്‍പ്പിച്ചിരിയ്ക്കുന്നു. അതായത്, ആ ദിവസങ്ങളിൽ പ്രത്യേക പൂജകളും അർച്ചനകളും നടത്തിയാൽ നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കും ദുരിതങ്ങൾക്കും അറുതി വരുമെന്നാണ് വിശ്വാസം.  

Written by - Zee Malayalam News Desk | Last Updated : Sep 14, 2022, 10:45 AM IST
  • ബുധനാഴ്ച നിയമപ്രകാരം ഗണപതിയെ ആരാധിക്കുന്നതിലൂടെ വ്യക്തിയുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും പ്രശ്‌നങ്ങളും നീങ്ങുമെന്ന് വിശ്വസിക്കപ്പെടുന്നു.
Wednesday Tips: ജോലിയില്‍ പുരോഗതി, സാമ്പത്തിക പ്രതിസന്ധിയിൽനിന്നും മുക്തി, ബുധനാഴ്ച ഇക്കാര്യങ്ങള്‍ ചെയ്യാം

Wednesday Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ ദിവസവും ഓരോ ദേവീദേവതകള്‍ക്കായി പ്രത്യേകം സമര്‍പ്പിച്ചിരിയ്ക്കുന്നു. അതായത്, ആ ദിവസങ്ങളിൽ പ്രത്യേക പൂജകളും അർച്ചനകളും നടത്തിയാൽ നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കും ദുരിതങ്ങൾക്കും അറുതി വരുമെന്നാണ് വിശ്വാസം.  

വിശ്വാസമനുസരിച്ച് ബുധനാഴ്ച ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ബുധനാഴ്ച  നിയമപ്രകാരം ഗണപതിയെ ആരാധിക്കുന്നതിലൂടെ വ്യക്തിയുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും പ്രശ്‌നങ്ങളും നീങ്ങുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാലാണ്  ഗണപതിയെ  വിഘ്നഹർത്ത അല്ലെങ്കില്‍ സങ്കടമോചകന്‍ എന്ന് വിളിക്കുന്നത്. നിങ്ങൾ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ബുധനാഴ്ച ഗണപതിയെ ആരാധിക്കണം. ഇതുകൂടാതെ, ചില നടപടികൾ സ്വീകരിക്കുന്നതിലൂടെ, നിങ്ങൾക്ക് ജോലിയിലും വിജയം ലഭിക്കും.

Also Read:  Rahu Gochar 2022: രാഹു കൃപ: 17 ദിവസത്തിനു ശേഷം ഈ മൂന്നു രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടം!

ബുധനാഴ്ച പ്രത്യേക ഗണപതി പൂജ നടത്തുകയും ഭഗവാന് ഇഷ്ടപ്പെട്ട ലഡ്ഡു സമര്‍പ്പിക്കുകയും ചെയ്യുന്നു. നിയമപ്രകാരം ഗണപതിയെ ആരാധിക്കുകയാണെങ്കിൽ, എല്ലാപ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നീങ്ങുമെന്നാണ് വിശ്വാസം.  

Also Read: Money Tips: വീട്ടുമുറ്റത്ത്‌ ഈ ചെടി നടാം, ദാരിദ്ര്യം പറപറക്കും

നിങ്ങള്‍ ജീവിതത്തിൽ മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികൾ നേരിടുകയാണ് എങ്കില്‍ ബുധനാഴ്ച നടത്തുന്ന ചില പ്രത്യേക പൂജാ നടപടികളിലൂടെ ഇതില്‍ നിന്നെല്ലാം മോചനം ലഭിക്കും. ഒരുപാട് പ്രയത്നിച്ചിട്ടും നിങ്ങൾക്ക് ഒരു ജോലിയില്‍ വിജയം നേടാൻ കഴിയുന്നില്ലെങ്കിൽ, നിരാശപ്പെടരുത്, പകരം ബുധനാഴ്ച ഗണപതി ക്ഷേത്രത്തിൽ  ചുവന്ന പുഷ്പങ്ങൾ, മോദക് അല്ലെങ്കില്‍  ലഡ്ഡു എന്നിവ സമർപ്പിക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ  ഗണപതി സന്തുഷ്ടനാകുകയും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുമെന്നാണ് വിശ്വാസം.

Also Read:  Vastu Tips For Photos: പൂര്‍വ്വികരുടെ ചിത്രങ്ങള്‍ ഈ ദിശയില്‍ ഒരിയ്ക്കലും വയ്ക്കരുത്, ദാരിദ്ര്യം വിട്ടുമാറില്ല
 
ബുധനാഴ്ച സ്വീകരിക്കേണ്ട ചില പൂജാവിധികളെക്കുറിച്ച് അറിയാം 

ചിലര്‍ ഏറെ കഠിനാധ്വാനം ചെയ്‌താലും ചിലപ്പോള്‍ ആഗ്രഹിച്ച ഫലം ലഭിക്കാറില്ല. കൂടാതെ, ചിലപ്പോള്‍ സാമ്പത്തിക പ്രശ്നങ്ങളും അവസാനിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ  ഗണപതിയെ പ്രസാദിപ്പിക്കുക, നിങ്ങള്‍ ചെയ്യുന്ന ഈ ചെറിയ  പ്രതിവിധി നിങ്ങളുടെ എല്ലാ വിഷമങ്ങളും ദുരിതങ്ങളും മാറ്റും. അതിനായി ചെയ്യേണ്ടത് ബുധനാഴ്ച പശുവിന് പച്ചപ്പുല്ല് കൊടുക്കുക എന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാകും. 

ബുധനാഴ്ച ക്ഷേത്രദര്‍ശനം നടത്തി ഗണപതിക്ക് മോദക് അല്ലെങ്കില്‍ ലഡ്ഡു സമർപ്പിക്കുക. ഗണപതി പ്രസാദിക്കുന്നതോടെ നമ്മുടെ ജീവിതത്തിലെ എല്ലാ വിഷമതകളും ദുരിതങ്ങളും അകലും. 

നിങ്ങളുടെ ജീവിതത്തിൽ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നേടാന്‍ ബുധനാഴ്ച ഗണപതിക്ക് പാല്‍പ്പായാസം സമർപ്പിക്കുക. 

സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അകറ്റാൻ ഗണപതിയോടൊപ്പം ദുർഗ്ഗാദേവിയെയും ബുധനാഴ്ച ആരാധിക്കണം. ഇത് തികച്ചും ലാഭകരമാണ്.  
മാനസിക പിരിമുറുക്കം നേരിടുന്നവരും ബുധനാഴ്ച ഗണപതിയെ പൂജിക്കുക, ഇത് വ്യക്തിയുടെ എല്ലാ ദുരിതങ്ങളും ഇല്ലാതാക്കും.

നിരാകരണം:  ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. അവ സ്വീകരിക്കുന്നതിന് മുമ്പ് ഒരു വിദഗ്ദ്ധനെ സമീപിക്കുന്നത് ഉറപ്പാക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News