അശ്വതി
അശ്വതി നക്ഷത്രക്കാർക്ക് യൂണിഫോം ജോലികളിൽ തിളങ്ങാൻ സാധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർ സൂക്ഷിക്കുക. പ്രിയപ്പെട്ടവരുടെ വിയോഗം ദുഃഖത്തിലാക്കും,ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരാൻ സാധ്യത,വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് നല്ല കാലം. കലാ സാഹിത്യ പ്രവർത്തനം വഴി നേട്ടങ്ങൾ ഉണ്ടാവും.
ഭരണി
ഈ നാളുകാർക്ക് ഈ വർഷം സമ്മിശ്ര ഗുണഫലങ്ങളാവും,പുതിയ ജോലി നേടാൻ സാധ്യത. രാഷ്ട്രീയ രംഗത്തുള്ളവർക്ക് ഈ വർഷം അനുയോജ്യം. ആരോഗ്യപ്രശ്നങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ഈ നാളുകാർ കൂടുതൽ ശ്രദ്ധിക്കണം. വിദേശത്ത് പോകുന്നവർക്ക് അനുകൂല സമയമാണിത്.
കാർത്തിക
കാർത്തിക നക്ഷത്രക്കാർക്ക് മികച്ച സമയമാണിത്. സന്താനങ്ങളെ കൊണ്ട് മനസുഖം നഷ്ടപ്പെടും.വിദ്യാർഥികൾക്ക് നല്ല സമയം വീടും സ്ഥലവും വാങ്ങാൻ അനുയോജ്യം. രോഗാരിഷ്ടകൾക്ക് പണം ചിലവഴിക്കേണ്ടതായി വരും. സാഹസിക പ്രവർത്തികളിൽ നിന്നും വിട്ടു നിൽക്കുന്നതാണ് നല്ലത്.
രോഹിണി
രോഹിണി നക്ഷത്രക്കാർ അടുപ്പക്കാരിൽ നിന്ന് ദുഷ്പ്രചരണം കേൾക്കും കാർഷികരംഗത്തും ബിസിനസിലും പുരോഗതി. ബിസിനസ് തുടങ്ങാൻ നല്ലത്. വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ സൂക്ഷിക്കുക. വീട് മോടി പിടിപ്പിക്കാൻ പറ്റിയ സമയമാണിത്. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനവസരം ഉണ്ടാവും.
മകയിരം
മകയിരം നക്ഷത്രക്കാർക്ക് നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ വന്ന് ചേരും. പുതിയ വാഹനം ഇവർക്ക് ലഭിക്കാൻ സാധ്യതയുണ്ട് മകയിരം നക്ഷത്രക്കാർക്ക് വാഹനാപകടത്തിനും സാധ്യത. രാഷ്ട്രീയ കാര്യങ്ങളിൽ നേതൃത്വം വഹിക്കും. വളരെക്കാലമായി നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നവരെ കാണാനാവും.
തിരുവാതിര
തിരുവാതിര വിവാഹജീവിതത്തിൽ ക്ലേശങ്ങൾക്ക് സാധ്യത. 2022 ഇൽ ഈ നക്ഷത്രകാർക്ക് ജോലി സാധ്യതയുണ്ട്,ജോലിയുള്ളവർക്ക് ഉന്നത സ്ഥാനത്തിനും സാധ്യത. പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ശ്രേയസ് വർദ്ധിക്കും. കുടുംബ ബന്ധങ്ങളിൽ അംഗീകാരം കുറയും. തിരുവാതിര നക്ഷത്രക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾക്കും ഈ വർഷം സാധ്യത
പുണർതം
പുണർതം കുടുംബ സൗഖ്യം ,സാമ്പത്തിക പുരോഗതി ,സന്താനങ്ങൾക്ക് ഉന്നതി,കർമ്മത്തിൽ അഭിവൃദ്ധിക്കും സാധ്യത. സന്താന സൗഭാഗ്യം പ്രാപ്തമാകും.സ്വന്തമായി ബിസിനസ്സ് ചെയ്യാൻ സാധ്യത ,തൊഴിൽ ലഭിക്കാനും സാധ്യത. മനസന്തോഷം, കുടുംബ സൗഖ്യവും ഉണ്ടാവും. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തണം.ഭാര്യയുമായി പിരിയാൻ സാധ്യത കാണുന്നു. സമൂഹത്തിൽ അർഹമായ സ്ഥാനങ്ങൾക്ക് സാധ്യത
പൂയം
സ്ത്രീകൾക്ക് ധനലാഭവും,സന്താന സൗഭാഗ്യം ഉണ്ടാവും.ജോലിയിൽ പ്രതിസന്ധി നേരിടാം.ആരോഗ്യപരമായ ബുദ്ധിമുട്ടും ഉണ്ടായേക്കാം.കൃഷിയിൽ നിന്നും ,ഓഹരി ബിസിനസ്സിൽ നിന്നും ലാഭം കിട്ടും. പണവും പ്രശസ്തിയും കൈവരിക്കും. കുടുംബത്തിൽ പ്രശ്നങ്ങൾക്ക് സാധ്യത.വിവാഹ തീരുമാനം എടുക്കാൻ നല്ല സമയം.സന്താനങ്ങൾക്ക് ആരോഗ്യപ്രശനങ്ങൾക്ക് സാധ്യത
ആയില്യം
ഈ വർഷം കാര്യ തടസ്സത്തിനും,ധന നഷ്ടത്തിനും സാധ്യത. സ്ത്രീകൾക്ക് വിവാഹ തടസ്സം ഉണ്ടായേക്കും. ആരോഗ്യം മെച്ചപ്പെടാൻ സാധ്യത. ദൂരയാത്രകൾ കഴിവതും ഒഴിവാക്കുക,വാഹനാപകടം ഉണ്ടായേക്കാം. ശത്രുക്കൾക്ക് മേൽ അന്തിമ വിജയം നേടും. ദൂരദേശങ്ങളിൽ ഉള്ളവർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത.സംസാരിക്കുമ്പോൾ ശ്രദ്ധചെലുത്തണം. പ്രണയബന്ധങ്ങൾ തകർന്നേക്കാം
മകം
ഈ വർഷം വളരെ നല്ല സമയം ആയിരിക്കും.ആരോഗ്യഗുണം,മനസന്തോഷം,ജോലിയിൽ അഭിവൃദ്ധി, സാമ്പത്തിക നേട്ടം എന്നിവ ഉണ്ടാകും.വിദ്യാർത്ഥികൾക്ക് ഉന്നത വിജയം പ്രാപ്തമാകും.ബാങ്ക് ഇടപാടുകൾക്ക് കാലതാമസം ഉണ്ടായേക്കാം.രാഷ്ട്രീയ പ്രവർത്തനത്തിന് നല്ല സമയം അല്ല പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത ഉണ്ട്. പ്രണയബന്ധങ്ങൾ തകരാൻ സാധ്യത. വരവിൽ കവിഞ്ഞ ചെലവിന് സാധ്യത.
പൂരം
പൂരം നാളുകൾക്ക് ഗുണകരമായ മാറ്റങ്ങള്‍ പലതുമുണ്ടാകും.ജോലി പുതിയത് ലഭിക്കാൻ സാധ്യത കൂടുതലാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ അവസരമുണ്ടാകും. വിവാഹകാര്യത്തിൽ മുടക്കം ഉളളവരിൽ ഉടന്‍ തീരുമാനമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനപുരോഗതി, ആഗ്രഹിക്കുന്ന ഉപരിപഠന സാധ്യതയും ഉണ്ട്. ബിസിനസ്സ് ചെയ്യുന്നവർക്ക് സാമ്പത്തിക പുരോഗതി കൈവരും.
ഉത്രം
ഗുണദോഷ സമ്മിശ്രഫലങ്ങളാണ് കാണുന്നത്. സ്വയംതൊഴിൽ ചെയ്യുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കിൽ പല പ്രയാസങ്ങളും ഉണ്ടാകാനിടയുണ്ട്. ഈ നക്ഷത്രക്കാർ ആരോഗ്യകാര്യങ്ങള്‍ പൊതുവെ ശ്രദ്ധിക്കുക. ബിസിനസ്സ് നടത്തുന്നവർ സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു ചെയ്യുക. വിവാഹാദികാര്യങ്ങളിൽ കാലതാമസമുണ്ടാകാൻ ഇടയുണ്ട്. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കാൻ ഇടയുണ്ട്.
അത്തം
അത്തം നാളുകാർക്ക് അനുകൂല മാറ്റങ്ങൾ ഉണ്ടാവാനിടയുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങുന്നത് വഴി സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതാണ്. പ്രവൃത്തി മേഖലയിൽ പലവിധ നേട്ടങ്ങള്‍ കാണുന്നു. വിവാഹാലോചനകൾ ഉടന്‍ നടക്കാനിടയുണ്ട്. പണമിടപാട് ശ്രദ്ധിച്ച് നടത്തുവാന്‍ ശ്രദ്ധിക്കുക. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.
ചിത്തിര
അനുകൂല മാറ്റങ്ങള്‍ പലതും കാണാനിടയുണ്ട്. സാമ്പത്തിക പുരോഗതി കൈവരിക്കും. പുതിയ തൊഴിലിൽ പ്രവേശിക്കുന്നതിലൂടെ വിവിഢ നേട്ടങ്ങള്‍ ഉണ്ടാകും. ആരോഗ്യപ്രശ്നങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ഈ നാളുകാർ കൂടുതൽ ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ച് നടത്തുവാന്‍ കച്ചവടക്കാര്‍ ശ്രദ്ധിക്കുക. സ്ത്രീകൾക്ക് ഗുണപ്രതമാണ്.
സ്വയം തൊഴിൽ ചെയ്യുന്നവർക്ക് സ്വന്തക്കാരുടെ സഹായം ലഭിക്കും. കൂട്ടു കച്ചവടത്തിൽ തടസ്സങ്ങൾ സംഭവിക്കാം.
ചോതി
നക്ഷത്രക്കാർ പൊതുവെ അനുകൂല സമയമാണ്. *വർഷാവസാനം ഗുണം കുറയാനും സാധ്യതയുണ്ട്. ആരോഗ്യഗുണം മനസന്തോഷം കർമ്മത്തിൽ ഉന്നതി സന്താന ഭാഗ്യം എന്നിവ കാണുന്നു. സ്ത്രീകൾക്ക് ചിലവിൽ ക്രമാതീതമായ വർദ്ധന വന്നു ചേരാം. വീടു വിട്ട് നിൽക്കാൻ ഇടയുണ്ട്. വിവാഹ കാര്യത്തിന് കാല താമസമുണ്ടാകും.
വിശാഖം
ഈ നക്ഷത്രക്കാർക്ക് പൊതുവേ സമ്മിശ്ര ഫലമാകും ഈ വര്‍ഷം ഉണ്ടാകുക. കർമ രംഗം ഗുണകരമാകും. വിദ്യാർത്ഥികൾക്ക് ഉന്നത വിജയമുണ്ടാകും. കുടുംബത്തിൽ മന: സമാധാനം ഉണ്ടാകും. സ്ത്രീകൾക്ക് ഉദ്ദേശിക്കുന്ന രീതിയിലുള്ള ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കാൻ സാധിക്കും. സന്താനങ്ങളിൽ നിന്ന് അനുകൂലമായ ഫലം പ്രതീക്ഷിക്കാം. വാദ പ്രതി വാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ശ്രദ്ധിക്കണം.
രാഷ്ട്രീയക്കാർക്ക് പൊതുവേ അനുകൂലമായ സമയമാണ്. കലാകാരൻമാർക്ക് പുരസ്കാരങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. മേലുദ്യോഗസ്ഥരിൽ നിന്നും ഉന്നത രാഷ്ട്രീയ നേതാക്കളിൽ നിന്നും സഹായം ലഭിക്കാം. വാഹനാപകടത്തിന് സാധ്യത കാണുന്നു. പോലീസ്, പട്ടാളം എന്നീ മേഖലയിലുള്ളവര്‍ക്ക് ഭീഷണിയുണ്ടാകാൻ സാധ്യതയുണ്ട്. പ്രമേഹ രോഗികൾക്ക് രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ട്. പൊതുവേ മനസമാധാനം കുറയും. പിതാവുമായി അഭിപ്രായ ഭിന്നതയുണ്ടായേക്കും. ശത്രുക്കളുടെ ഉപദ്രവം വര്‍ദ്ധിക്കും. കര്‍മ്മ സ്ഥാനം മാറാൻ ശ്രമിച്ചാലും ഫലമുണ്ടാകില്ല.
അനിഴം
ഈ നക്ഷത്രക്കാർക്ക് പൊതുവേ ഗുണ ദോഷ സമ്മിശ്രമായ വര്‍ഷമായിരിക്കും ഇത്. ജോലിയിൽ അഭിവൃദ്ധിയുണ്ടാകും. എങ്കിലും മന സമാധാനത്തിൽ കുറവുകൾ സംഭവിക്കാം. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാം. സ്ത്രീകൾക്ക് മനസമാധാനം ഉണ്ടാകാൻ സാധ്യത കാണുന്നു. ജോലിയിൽ ഗുണം, സാമ്പത്തിക ഉന്നമനം എന്നിവ പ്രതീക്ഷിക്കാം. എല്ലാ രംഗങ്ങളിലും മികവ് തെളിയിക്കാൻ സാധിക്കും. കലാ കായിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ സമയമായിരിക്കും.
അടുത്ത ബന്ധുജനങ്ങളുടെ വിയോഗം മനസിനെ അലട്ടിയെന്നു വരാം. യാത്രകൾ സുഖകരമായിരിക്കും. കർമ്മത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും. സന്താനങ്ങൾക്ക് പുരോഗതിയുണ്ടാകാൻ സാധ്യതയുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഗുണമുണ്ടാകും. മേലുദ്യോഗസ്ഥരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാതെ നോക്കണം. ബന്ധു ബലം വർദ്ധിക്കും. ഭൂമി വിൽപ്പനയിൽ ലാഭമുണ്ടാകാൻ സാധ്യതയുണ്ട്. പൂർവിക സ്വത്ത് അനുഭവഭേദ്യമാകും.
തൃക്കേട്ട
ഗുണദോഷ മിശ്രമായ ഒരുവർഷമാണ് തൃക്കേട്ട നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. വർഷാന്ത്യത്തിൽ നല്ല ഗുണം ഉണ്ടാവും. ജോലിയിൽ മേലുദ്യോഗസ്ഥരിൽ നിന്ന് പ്രയാസവും ജോലി ഭാരവും ഉണ്ടാവും. പുതിയ ജോലിയിൽ പ്രവേശനം ലഭിക്കാൻ പറ്റിയ സമയമാണ്. വീട്ടിനുള്ളിലും അത്ര നല്ല അന്തരീക്ഷം ആയിരിക്കില്ല തൃക്കേട്ട നക്ഷത്രക്കാർക്ക്. സ്ത്രീകൾക്ക് മനസമാധാനക്കുറവും വീട്ടിൽ അസ്വസ്തതകൾ ഉണ്ടാവനും സാധ്യതയുണ്ട്. ആഡംബരത്തിനും വിനോദത്തിനുമായി പണം ചെലവിടും. കിട്ടാത്ത കാര്യത്തെപ്പറ്റി ആലോചിച്ച് അനാവശ്യമായി വിഷമിക്കും. രോഗികൾക്ക് രോഗം ഭേദമാവാനും സാധ്യത. വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം കൈവരിക്കാൻ സാധിക്കും.
മൂലം
ഈ നക്ഷത്രക്കാർക്ക് പൊതുവേ അനുകൂലമായ കാലമാണ് വരുന്നത്. ജോലിയിൽ പ്രമോഷൻ, ബിസിനസിൽ പുരോഗതി, സാമ്പത്തിക നേട്ടം, സന്താനങ്ങൾക്ക് അഭിവൃദ്ധിക്കും സാധ്യത. വിവാഹം ആലോചിക്കുന്നവർക്ക് വിവാഹം നടക്കാൻ പറ്റിയ സമയമാണ്. ഭൂമി വിൽപ്പനയ്ക്ക് കാലതാമസം നേരിടാം. പൂർവ്വിക സ്വത്ത് കൈവശം വരാൻ സാധ്യതയുണ്ട്. വീട് പണി പുരോഗമിക്കും. ചെയ്യുന്ന ജോലിയിൽ ശ്രദ്ധ കുറയും. കൂട്ടുകാരിൽ നിന്ന് അനുകൂല സഹായങ്ങൾ പ്രതീക്ഷിക്കാം. ടെസ്റ്റുകളിലും ഇന്‍റർവ്യൂകളിലും ഇവർ വിജയം കൈവരിക്കും. മുൻപ് ചെയ്തുവന്ന പ്രവർത്തികളുടെ ഫലം അനുഭവിക്കേണ്ടി വരും. തലവേദന രക്തസമ്മർദ്ദം തുടങ്ങിയ അസ്വസ്തകൾ ഉണ്ടായേക്കാം. ഗൃഹാന്തരീക്ഷവും സുഖകരമാവും.
പൂരാടം
പൂരാടം നക്ഷത്രക്കാർക്ക് അനുകൂല സമയമാണ് വരാനിരിക്കുന്നത്. മികച്ച ആരോഗ്യവും കുടുബാന്തരീക്ഷവും ഉണ്ടാവും. വിദ്യാർത്ഥികൾ പഠന വിഷയങ്ങളിൽ മികവ് പ്രകടിപ്പിക്കും. പിതാവിന് ശ്രേയസ് കൈവരിക്കും. സ്ത്രീകൾക്ക് വിവാഹം നടക്കാൻ പറ്റിയ സമയമാണ്. പ്രായം അധികമായ സ്ത്രീകൾക്കും വിവാഹം നടക്കാനുള്ള സാധ്യത.
പ്രണയങ്ങൾ വിവാഹത്തിലേക്കെത്തും. വൈകിയാണെങ്കിലും സന്താനഭാഗ്യമുണ്ടാവും. ജോലിയിൽ പ്രമോഷൻ ലഭിക്കും. നഷ്ടപ്പെട്ടെന്ന് കരുതിയ ധനം തിരികെ ലഭിക്കും. രോഗികൾക്ക് രോഗം വർധിക്കാനുള്ള സാധ്യതയുണ്ട്. മഹാവിഷ്ണുവിനോട് പ്രാർത്ഥിക്കുന്നത് നന്നായിരിക്കും.
ഉത്രാടം
സമ്മിശ്ര സമയമാണ് ഉത്രാടം നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. മാസ ആദ്യം പ്രയാസങ്ങളും അവസാനം സ്വസ്ഥതയും ലഭിക്കാനാണ് സാധ്യതയുണ്ട്. കഴിവുകൾക്ക് അംഗീകാരവും ശത്രുക്കൾക്കെതിരെ വിജയം നേടനും ഈ നക്ഷത്രക്കാർക്ക് സാധിക്കും. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ അലസത കാണിക്കും. ജോലിയിൽ പ്രമോഷൻ ലഭിക്കാനുള്ള സാധ്യത കാണുന്നുണ്ട്. എന്നാൽ അന്യന്റെ പണം അപഹരിക്കാനുള്ള പ്രവണത ഈ നക്ഷത്രക്കാർ ശ്രദ്ധിക്കണം. . പുതിയ വ്യാപാരത്തിലേക്കെത്താനും വാഹനങ്ങളിൽ നിന്ന് ലാഭമുണ്ടാവനും സാധ്യതയുണ്ട്. .. സന്താനങ്ങളെക്കൊണ്ട് വീട് അനുഗ്രഹീതമാകും. വരവിനേക്കാൾ ചെലവ് കൂടും.
തിരുവോണം
തിരുവോണം നക്ഷത്രക്കാർക്ക് ഏറെ ഗുണകരമായ നാളുകളാണ്. കർമ്മപരമായും സാമ്പത്തികമായും ഗുണം പ്രതീക്ഷിക്കാം. എല്ലാ രംഗങ്ങളിലും മികച്ച വിജയം നേടാനാവും. സ്ത്രീകൾക്ക് കുടുംബ സൗഖ്യം സന്താന ഗുണം എന്നിവ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇവർക്ക് അവസരമുണ്ടാവും. പ്രണയ ബന്ധങ്ങൾ വിവാഹത്തിലെത്താനും സാധ്യയുണ്ട്. പിതാവിനും സഹോദരന്മാർക്കും അനുകൂല സമയം. എല്ലാ കാര്യത്തിലും അകാരണമായി അലസത അനുഭവപ്പെടാൻ സാധ്യതയുണ്ട്. നിസാര കാര്യങ്ങൾക്ക് പോലും മനസ് വ്യാകുലപ്പെടും. കുടുംബസുഖം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. വ്യാപരത്തിൽ പെട്ടെന്ന് താഴ്ചയും ഉയർച്ചയും ഉണ്ടായേക്കാം. വിഷദംശം ഏൽക്കാതെ ശ്രദ്ധിക്കണം.. സ്വത്ത് തർക്കത്തിന് സാധ്യത.