Vinayaka Chaturthi 2024: ഗണേശോത്സവത്തിലെ ബുധനാഴ്ച ഇക്കാര്യങ്ങൾ ചെയ്യൂ... കോടീശ്വരനാകാൻ യോ​ഗം!

Wednesday Remedies​: ഗണപതിയെ ആരാധിച്ചുകൊണ്ട് മം​ഗളകരമായ പ്രവൃത്തികൾ ആരംഭിച്ചാൽ യാതൊരു വിഘ്നങ്ങളും ഇല്ലാതെ ഇവ  പൂർണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 11, 2024, 12:05 PM IST
  • ദാദ്രപാദ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുർത്ഥി തിഥിയിലാണ് ​ഗണപതി ഭ​ഗവാന്റെ ജനനം
  • അതിനാൽ ഈ ദിവസം മുതൽ അടുത്ത പത്ത് ദിവസം വരെ ​ഗണേശോത്സവമായി ആഘോഷിക്കുന്നു
Vinayaka Chaturthi 2024: ഗണേശോത്സവത്തിലെ ബുധനാഴ്ച ഇക്കാര്യങ്ങൾ ചെയ്യൂ... കോടീശ്വരനാകാൻ യോ​ഗം!

ഹിന്ദു മതത്തിൽ ​ഗണപതി ഭ​ഗവാനെ ആരാധിക്കുന്നത് വളരെ പ്രധാന്യമുള്ളതായി കണാക്കാക്കപ്പെടുന്നു. ശുഭകാര്യങ്ങൾ നടക്കുന്നതിന് മുൻപ് തടസങ്ങൾ ഉണ്ടാകാതിരിക്കാൻ ​ഗണപതിയെ ആരാധിക്കുന്നു. ​ഗണപതിയെ ആരാധിച്ചുകൊണ്ട് മം​ഗളകരമായ പ്രവൃത്തികൾ ആരംഭിച്ചാൽ യാതൊരു വിഘ്നങ്ങളും ഇല്ലാതെ ഇവ  പൂർണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ദാദ്രപാദ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുർത്ഥി തിഥിയിലാണ് ​ഗണപതി ഭ​ഗവാന്റെ ജനനം. അതിനാൽ ഈ ദിവസം മുതൽ അടുത്ത പത്ത് ദിവസം വരെ ​ഗണേശോത്സവമായി ആഘോഷിക്കുന്നു. ഈ സമയം ഭ​ഗവാനെ ആരാധിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ​ഗണേശോത്സവത്തിലെ ബുധനാഴ്ച ചെയ്യുന്ന പൂജകൾ വളരെ പ്രധാനമാണ്.

ALSO READ: മിഥുനം രാശിക്കാർക്ക് ഇന്ന് സന്തോഷത്തിന്റെ ദിവസം; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

ഈ ദിവസം ​ഗണേശ സ്തുതികൾ ജപിക്കുകയോ ധ്യാനിക്കുകയോ ചെയ്യുന്നത് ഭക്തരെ കഷ്ടപ്പാടുകളിൽ നിന്ന് മോചിപ്പിക്കും. സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതാക്കി നിങ്ങളെ സമ്പന്നരാക്കുന്നതിന് ബുധനാഴ്ച എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് അറിയാം. ​ഗണേശോത്സവത്തിന്റെ ആദ്യ ബുധനാഴ്ച ​ഗണപതിക്ക് പശുവിൻ പാലിൽ നിന്നുണ്ടാക്കിയ നെയ്യും ശർക്കരയും കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങൾ സമർപ്പിക്കുക. ഇത് സാമ്പത്തിക ബാധ്യതകൾ തീരാൻ കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

​ഗണേശോത്സവത്തിന്റെ ആദ്യ ബുധനാഴ്ച ​ഗണപതിയുടെ പൂർണരൂപത്തെ ധ്യാനിക്കുന്നത് പ്രതിസന്ധികൾ ഇല്ലാതാക്കാൻ സഹായിക്കും. ബുധനാഴ്ച ആചാരപ്രകാരം ​ഗണപതി പൂജ നടത്തണം. ഈ ദിവസം ​ഗണപതിയുടെ 12 നാമങ്ങൾ ചൊല്ലുന്നത് ഒരു വ്യക്തിയെ തന്റെ ജോലികളിൽ വിജയം നേടാൻ സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News