Ram Navami 2023: ഹിന്ദുമതത്തിൽ ധാരാളം ദേവി ദേവന്മാർ ഉണ്ട് ഇവരുമായി ബന്ധപ്പെട്ട പലതരത്തിലുള്ള ഉത്സവങ്ങളുമുണ്ട്. ശ്രീരാമന്റെ അനുഗ്രഹം നേടാൻ ആഗ്രഹിക്കുന്നവർക്ക് രാമനവമിയാണ് ഏറ്റവും നല്ല ദിനം. കാരണം രാമനവമി നാളിലാണ് ശ്രീരാമൻ ഭൂമിയിൽ വന്നതെന്നാണ് വിശ്വാസങ്ങൾ പറയുന്നത്. പഞ്ചാംഗമനുസരിച്ച് ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ നവമിയിലാണ് രാമനവമി. മാർച്ച് 30 നാണ് ഉത്തരേന്ത്യയിൽ രാമനവമി ആഘോഷിക്കുന്നത്. ഈ ദിവസം വളരെ ശുഭകരവും അപൂർവവുമായ ഒരു യോഗം സൃഷ്ടിക്കപ്പെടും. ഇതുമൂലം 3 രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ഉണ്ടാകും. ആ രാശികൾ ഏതൊക്കെ അറിയാം...
Also Read: മീന രാശിയിൽ ത്രിഗ്രഹി യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ ധനനേട്ടം!
പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ രാമനവമി ദിനത്തിൽ അമൃത് സിദ്ധി യോഗം, ഗുരു പുഷ്യ യോഗം, സർവാർത്ത സിദ്ധി യോഗം എന്നിവ രൂപപ്പെടുന്നു. ഈ യോഗങ്ങളുടെ ഫലം 3 രാശികളെ ബാധിക്കും. അമൃതസിദ്ധി യോഗവും സർവാർദ്ധ സിദ്ധി യോഗവും മാർച്ച് 30ന് രാവിലെ 6 മുതൽ രാത്രി 10.59 വരെയായിരിക്കും. ഇതിലൂടെ അപൂർവ്വ നേട്ടം ലഭിക്കുന്ന രാശികൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ഈ യോഗം വളരെ അനുകൂലമായിരിക്കും. ശ്രീരാമന്റെ കൃപയാൽ ഇവർക്ക് വൻ വിജയം, കടത്തിൽ നിന്നും മോചനം, വരുമാന സ്രോതസ്സുകൾ എന്നിവ സൃഷ്ടിക്കപ്പെടും. അതുപോലെ ബിസിനസ്സിലും ജോലിയിലും ലാഭം ഉണ്ടാകും.
Also Read: Shani Nakshatra Parivartan 2023: രാഹുവിന്റെ നക്ഷത്രത്തിൽ ശനി; ഈ രാശിക്കാർ സൂക്ഷിക്കുക!
തുലാം (Libra): തുലാം രാശിക്കാർക്ക് രാമനവമി ദിനം വളരെ ഫലപ്രദമായിരിക്കും. ഈ ദിവസം നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും. വിവാഹം കഴിക്കാത്തവർക്ക് ഈ സമയം നല്ല ബന്ധങ്ങൾ വന്നേക്കും. ഇതിനു പുറമെ സാമ്പത്തിക സ്ഥിതിയും മുമ്പത്തേക്കാൾ ശക്തമാകും. നിങ്ങളുടെ പ്രശസ്തി സമൂഹത്തിൽ ഉയരങ്ങളിലെത്തും.
ഇടവം (Taurus): രാമനവമി ദിനം ഇടവ രാശിക്കാർക്ക് ഭാഗ്യം തെളിയും. ഈ സമയം നിങ്ങൾക്ക് ഏതെങ്കിലും പുതിയ ജോലി ആരംഭിക്കാം. നിക്ഷേപം നടത്താൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ അതും ഈ ദിവസം തന്നെ ചെയ്യാം. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലി ആരംഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...