Vastu Tips: പൈപ്പിന് ചോർച്ചയുണ്ടോ? സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത കൂടുതൽ

Vastu Tips : ജലം പഞ്ചഭൂതങ്ങളിൽ ഒന്നാണ്. അതിനാൽ തന്നെ ഉപയോഗിക്കാതെ ജലം പാഴാക്കുന്നത് വളരെ അശുഭകരമാണ്.

Written by - Zee Malayalam News Desk | Last Updated : Jun 3, 2022, 06:08 PM IST
  • നിങ്ങളുടെ വീടുകളിൽ ടാപ്പിന് ചോർച്ചയുണ്ടെങ്കിൽ ഉടൻ തന്നെ ശരിയാക്കാൻ ശ്രദ്ധിക്കണം.
  • വാസ്‌തു ശാസ്ത്രം പ്രകാരം ഈ പ്രശ്‍നമുള്ള വീടുകളിൽ താമസിക്കുന്ന ആളുകളുടെ ജീവിതത്തിലും നിരവധി പ്രശ്‍നങ്ങൾ ഉണ്ടാകും.
  • ജലം പഞ്ചഭൂതങ്ങളിൽ ഒന്നാണ്. അതിനാൽ തന്നെ ഉപയോഗിക്കാതെ ജലം പാഴാക്കുന്നത് വളരെ അശുഭകരമാണ്.
 Vastu Tips: പൈപ്പിന് ചോർച്ചയുണ്ടോ? സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത കൂടുതൽ

വീട്ടിലെ പൈപ്പുകൾക്ക് ചോർച്ചയുണ്ടാകുന്നത് വളരെ സാധാരണമായൊരു കാര്യമാണ്. എന്നാൽ വാസ്‌തു ശാസ്ത്ര പ്രകാരം ഇത് വളരെ അശുഭകരമാണ്. നിങ്ങളുടെ വീടുകളിൽ ടാപ്പിന് ചോർച്ചയുണ്ടെങ്കിൽ ഉടൻ തന്നെ ശരിയാക്കാൻ ശ്രദ്ധിക്കണം. വാസ്‌തു ശാസ്ത്രം പ്രകാരം ഈ പ്രശ്‍നമുള്ള വീടുകളിൽ താമസിക്കുന്ന ആളുകളുടെ ജീവിതത്തിലും നിരവധി പ്രശ്‍നങ്ങൾ ഉണ്ടാകും. കൂടാതെ ഈ വീടുകളിൽ താമസിക്കുന്നവർക്ക് കടുത്ത സാമ്പത്തിക പ്രശ്‌നം ഉണ്ടാകുകയും ചെയ്യും.

മിക്കവാറും ഈ പ്രശ്‌നം ഉണ്ടാകുമ്പോൾ പലരും ഇത് ശ്രദ്ധിക്കാറുമില്ല, ശരിയാക്കാൻ ശ്രമിക്കാറുമില്ല. ജലം പഞ്ചഭൂതങ്ങളിൽ ഒന്നാണ്. അതിനാൽ തന്നെ ഉപയോഗിക്കാതെ ജലം പാഴാക്കുന്നത് വളരെ അശുഭകരമാണ്. വെള്ളം കുറേശ്ശെയായി പോകുന്നതിനനുസരിച്ച് വീട്ടിലെ ചിലവും കൂടുമെന്നാണ് വിശ്വാസം. അതിനാൽ തന്നെ വീട്ടിലെ ചിലവ് കൂടി സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇത്തരം പ്രശ്‍നങ്ങൾ ഉടൻ തന്നെ പരിഹരിക്കണം.

ALSO READ: Vastu Tips : വീട്ടിൽ പോസ്റ്റീവ് എനർജി വേണോ? റോസാ ചെടികൾ വീടിന്റെ ഈ ഭാഗങ്ങളിൽ വെച്ച് പിടിപ്പിക്കു

അതിനോടൊപ്പം വീട്ടിലോ, ബിസിനസിലോ, ജീവിതത്തിൽ വേറെന്തെങ്കിലും ആവശ്യങ്ങൾക്കോ പണം കൂടുതൽ വേണ്ടി വരുമെന്നതിന്റെ സൂചനയായി ആണ് പൈപ്പുകൾ ചോരാൻ ആരംഭിക്കുന്നതെന്നും വിശ്വാസമുണ്ട്. കൂടാതെ ഇത് കാരണം ജീവിതത്തിൽ സമാധാനമില്ലായ്മയും, വഴക്കും ഉണ്ടാകുമെന്നാണ് ചില വിദഗ്ദ്ധർ അഭിപ്രയപ്പെടുന്നത്.

ഇതിൽ ഏറ്റവും പ്രശ്‌നം അടുക്കളയിലെ ടാപ്പിന് ചോർച്ച ഉണ്ടാകുമ്പോഴാണ്. വീട്ടിൽ തീ ഏറ്റവും  കൂടുതൽ ഉപോയോഗിക്കുന്ന സ്ഥലമാണ് അടുക്കള. ഇവിടെ വെള്ളത്തിന്റെ ചോർച്ച ഉണ്ടാകുന്നത് വളരെയധികം പ്രശ്‍നങ്ങൾക്ക് കാരണമാകും. വാസ്തു ശാസ്ത്ര പ്രകാരം തീയും വെള്ളവും ഒരിക്കലും ചേരാൻ പാടില്ല. അങ്ങനെയുണ്ടായാൽ ജീവിതത്തിലും പ്രവർത്തനമേഖലയിലും നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകും.

(Disclaimer: (വാസ്തു ശാസ്ത്രത്തിൽ നിഷ്കർഷിച്ചിരിക്കുന്നതും ഇത് സംബന്ധിച്ച് ചില വിദഗ്ധരുടെ അനുമാനങ്ങളുമായി ബന്ധപ്പെടുത്തിയുമാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ഇതിന് ശാസ്ത്രീയമായ എന്ത് സാധുത എന്നത് ഒരു ചർച്ച വിഷയമാണ്. നാട്ടിൽ നില നിൽക്കുന്ന ചില വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് ഈ ലേഖനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News