വാസ്തു ശാസ്ത്രം അനുസരിച്ച് വീടിന്റെ വടക്ക്-കിഴക്ക് ഭാഗമാണ് ആരോഗ്യത്തിന്റെ ഭാഗമായി കണക്കാക്കുന്നത്. നിങ്ങൾക്ക് ശാരീരികവും മാനസികവുമായ ആരോഗ്യം തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതും വീടിന്റെ ഈ ഭാഗം തന്നെയാണ്. എന്നാൽ ഈ ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള അസന്തുലിതാവസ്ഥ ഉണ്ടായാൽ നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയുകയും, രോഗങ്ങൾ ഉണ്ടാകാൻ സാധ്യത വർധിക്കുകയും ചെയ്യും. നിങ്ങൾ ഉപയോഗിക്കുന്ന മരുന്നും ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കളും ഈ ഭാഗത്ത് വെക്കുന്നതാണ് ഏറ്ററ്വും ഉത്തമം എന്നാണ് വിശ്വാസം. ഈ ഭാഗങ്ങളിൽ വെക്കുന്ന മരുന്നുകളും, ഇവിടെ വെച്ച് നടത്തുന്ന ചികിത്സകളും കൂടുതൽ ഫലപ്രദം ആയിരിക്കുമെന്നും വിശ്വാസമുണ്ട്. അത് പോലെ തന്നെ വാസ്തുക്കാര്യങ്ങൾ വരുത്തുന്ന ചെറിയ ചില തെറ്റുകൾ പോലും വീട്ടിൽ താമസിക്കുന്നവർക്ക് സ്ഥിരമായി അസുഖങ്ങൾ ഉണ്ടാകാൻ കാരണമാകും. നിങ്ങളുടെ വീട്ടിൽ ആർക്കെങ്കിലും ഈ പ്രശ്‌നം ഉണ്ടെങ്കിൽ ഇക്കാര്യങ്ങൾ ചെയ്യുക.
മുറ്റത്തുള്ള വലിയ മരം മുറിക്കുക
നിങ്ങളുടെ വീട്ടിൽ വലിയ മരം നിൽക്കുന്നുണ്ടെങ്കിൽ അത് മുറിച്ച് മാറ്റുന്നത് ഉത്തമമാണ്. വീട്ടിനുള്ളിക്ക് പോസിറ്റീവ് എനർജി കടന്ന് വരാൻ ഇത് തടസം ആകാറുണ്ട്. അതിനാൽ തന്നെ വീട്ടിൽ നെഗറ്റീവ് എനർജി നിൽക്കുകയും രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. മരം മുറിച്ച് മാറ്റാൻ പറ്റില്ലെങ്കിൽ മരത്തിന് മുന്നിൽ ഒരു കണ്ണാടി വെച്ചാലും മതി. അത് വഴി വസ്തു ദോഷങ്ങൾക്ക് പരിഹാരമാകുമെന്നാണ് വിശ്വാസം. കൂടാതെ വീടിന്റെ ഗേറ്റിൽ മഞ്ഞൾ വെച്ച് സ്വസ്തിക ചിഹ്നം വരയ്ക്കുന്നതും ഉത്തമമാണ്.
ALSO READ: Angarak Yoga: ചൊവ്വ-രാഹു അപൂർവ്വ സംയോഗം: 9 ദിവസത്തിന് ശേഷം ഈ 5 രാശിക്കാർ വളരെയധികം സൂക്ഷിക്കുക!
ഗേറ്റിനടുത്തുള്ള കുഴി മൂടണം
വീടിന്റെ ഗേറ്റിനടുത്ത് കുഴികൾ ഉണ്ടെങ്കിൽ അത് മൂടാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ കുഴികൾ നിങ്ങളുടെ സ്വസ്ഥ ജീവിതത്തിന് പ്രശ്നനമായി മാറാൻ സാധ്യതയുണ്ട്. കൂടാതെ ഇത് മൂലം വീട്ടിൽ താമസിക്കുന്നവർക്ക് ശാരീരിക - മാനസിക പ്രശ്‍നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
കിടപ്പുമുറിയിലെ ദൈവങ്ങളുടെ ചിത്രങ്ങൾ മാറ്റുക
മിക്കവ്വറും ആളുകൾ വീട്ടിൽ ദൈവങ്ങളുടെ ചിത്രങ്ങൾ വെക്കാറുണ്ട്. എന്നാൽ ഇത് കിടപ്പുമുറിയിലാണ് വെക്കുന്നതെങ്കിൽ പ്രശ്‍നങ്ങൾക്ക് കാരണമാകും. എന്നാൽ പൂജാമുറിയിലും വിളക്ക് വെക്കുന്നിടത്തും ദൈവത്തിന്റെ ചിത്രങ്ങൾ വെക്കാൻ മറക്കരുത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...