കിടപ്പുമുറി വീടിന്റെ പ്രധാന ഭാഗമാണ്. കിടപ്പുമുറി എല്ലാവരും വളരെ വൃത്തിയോടെയാണ് സൂക്ഷിക്കുന്നത്. വാസ്തുശാസ്ത്രത്തിൽ കിടപ്പുമുറി ഒരുക്കേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കുന്നുണ്ട്. കിടപ്പുമുറി ഒരുക്കുന്നതിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം ഭാര്യാഭർത്താക്കന്മാർക്കിടയിൽ എപ്പോഴും അഭിപ്രായവ്യത്യാസം ഉണ്ടാകും.
ഹിന്ദു മതത്തിൽ വാസ്തുശാസ്ത്രം വളരെ പ്രധാന്യമുള്ളതാണ്. അതിനാൽ, വീട്ടിൽ വാസ്തു നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടത് പ്രധാനമാണ്. അല്ലാത്തപക്ഷം, വാസ്തുദോഷങ്ങൾ ഉണ്ടാകാം. കിടപ്പുമുറിയുമായി ബന്ധപ്പെട്ട വാസ്തുനിയമങ്ങളും ഇവയുടെ പ്രാധാന്യവും ഭാര്യാഭർതൃ ബന്ധത്തിൽ ഇത് എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്നും അറിയാം.
കിടക്കയുടെ ദിശ: വാസ്തുശാസ്ത്ര പ്രകാരം, കിടപ്പുമുറിയിൽ കിടക്കയുടെ ദിശ തെക്ക്-പടിഞ്ഞാറ് ആയിരിക്കണം. ഇത് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതായി വിശ്വസിക്കുന്നു. വീട്ടിൽ തടികൊണ്ടുള്ള കിടക്ക ഉപയോഗിക്കുന്നതാണ് ഉത്തമം.
ALSO READ: പൂച്ചയെ സ്വപ്നം കാണുന്നത് സമ്പന്നതയുടെ സൂചന; സ്വപ്ന ശാസ്ത്രം പറയുന്നതിങ്ങനെ
ഭിത്തികളുടെ നിറം: വാസ്തുശാസ്ത്രം അനുസരിച്ച്, ഇളം പിങ്ക്, പാസ്റ്റൽ, ബ്രൗൺ, പച്ച എന്നീ നിറങ്ങൾ കിടപ്പുമുറിയുടെ ഭിത്തികൾക്ക് നല്ലതാണ്. കിടപ്പുമുറിയുടെ ചുവരുകളുടെ നിറം അവിടെ താമസിക്കുന്നവരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നു.
കണ്ണാടി സൂക്ഷിക്കുന്നത്: കിടപ്പുമുറിയിൽ കണ്ണാടി സൂക്ഷിക്കുന്നത് അശുഭകരമായി കണക്കാക്കുന്നു. കണ്ണാടി ഊർജ്ജത്തെ പ്രതിഫലിപ്പിക്കുന്നു. എന്നാൽ, കിടപ്പുമുറിയിൽ കണ്ണാടി വയ്ക്കുന്നത് നെഗറ്റീവ് ഊർജ്ജം വർധിപ്പിക്കുകയും പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.
ശുചിത്വം: കിടപ്പുമുറി ശുചിത്വത്തോടെ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. കിടപ്പുമുറി ശുചിത്വമില്ലാതെയിരിക്കുന്നത് നെഗറ്റീവ് എനർജി വർധിപ്പിക്കുന്നു. ഇത് ദാമ്പത്യ ജീവിതത്തെ ബാധിക്കുന്നു.
മറ്റ് വാസ്തു നിയമങ്ങൾ: കിടപ്പുമുറിയിൽ ഒരു വാതിൽ മാത്രം ഉണ്ടാകുന്നത് ശുഭകരമായി കണക്കാക്കുന്നു.
കിടക്കയ്ക്ക് മുന്നിൽ ഒരിക്കലും പ്രവേശനകവാടം പാടില്ല, അത് അശുഭകരമായി കണക്കാക്കപ്പെടുന്നു.
ഉറങ്ങുമ്പോൾ തല തെക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിൽ ആയിരിക്കണം.
കിടക്ക ഒരിക്കലും വടക്ക് ദിശയിൽ വയ്ക്കരുത്, ഇത് അശുഭഫലങ്ങൾ നൽകിയേക്കും.
കിടപ്പുമുറിയുടെ പ്രവേശനകവാടം എപ്പോഴും വടക്ക്, പടിഞ്ഞാറ് അല്ലെങ്കിൽ കിഴക്ക് ദിശയിൽ ആയിരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.