Vastu Tips: സമ്പത്ത് നേടുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍, പണം സമ്പാദിയ്ക്കുക മാത്രമല്ല അത് കാര്യക്ഷമമായി സൂക്ഷിക്കുകയും വേണം. പണം സൂക്ഷിക്കുന്നതിനായി വീടുകളില്‍ നാം സാധാരണയായി ലോക്കറുകളും കരുതാറുണ്ട്.
പണവും മറ്റ് വില പിടിപ്പുള്ള വസ്തുക്കളും നാം പലപ്പോഴും ഇത്തരം ലോക്കറുകളിലാണ് സൂക്ഷിക്കുന്നത്. നമ്മുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഏറ്റവും സുരക്ഷിതമായ സ്ഥലമായി നാം കാണുന്നത് ലോക്കറാണ്. എന്നാല്‍, നിങ്ങള്‍ക്കറിയുമോ? നാം ചെയ്യുന്ന ചില ചെറിയ പിഴവുകള്‍ നമുക്ക് വന്‍ സാമ്പത്തിക നഷ്ടമായിരിയ്ക്കും വരുത്തിവയ്ക്കുക. അതായത് പണം സുരക്ഷിതമായി ഇരിക്കേണ്ട സ്ഥലത്ത് നിന്നും പണം നഷ്ടപ്പെടുകയായിരിയ്ക്കും ഫലം.
Also Read: September 2022 Horoscope: 3 ഗ്രഹങ്ങളുടെ രാശിമാറ്റം: 5 രാശിക്കാർ സൂക്ഷിക്കുക!
എന്നാല്‍, അവിചാരിതമായി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തില്‍ നാം ആകുലപ്പെടും, കാരണം അന്വേഷിക്കും, ചിലപ്പോള്‍ നാം ചെയ്യുന്ന ചില ചെറിയ പിഴവുകള്‍ ആയിരിക്കാം ഇത്തരത്തില്‍ പണം നഷ്ടമാവുന്നതിന് പിന്നില്‍.
അതായത്, ചില സാധനങ്ങള്‍ ലോക്കറിന് സമീപം വയ്ക്കാന്‍ പാടില്ല, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഇപ്രകാരം ചെയ്യുന്നതുമൂലം പണനഷ്ടം നേരിടേണ്ടി വരുന്നു.
ഈ സാധനങ്ങള്‍ ലോക്കറിന് സമീപം വയ്ക്കാന്‍ പാടില്ല
1. ലോക്കറിന് സമീപം അബദ്ധത്തില്‍ പോലും ചൂല്‍ വയ്ക്കരുത്. അങ്ങിനെ ചെയ്യുന്നത് അശുഭകരമാണ്. ലോക്കറിന് സമീപം ചൂല്‍ വയ്ക്കുന്നത് നിങ്ങളെ ദാരിദ്രനാക്കും....
2. ലോക്കറിന് സമീപം കറുത്ത തുണി വയ്ക്കരുത്. അതുകൂടാതെ, നിങ്ങളുടെ പണവും ആഭരണങ്ങളും കറുത്ത തുണിയില്‍ പൊതിഞ്ഞ് വയ്ക്കുകയുമരുത്. ഇങ്ങനെ ചെയ്യുന്നത് ലക്ഷി ദേവിയുടെ കോപം വരുത്തി വയ്ക്കാം. വസ്ത്രങ്ങളും ആഭരണങ്ങളും എപ്പോഴും ചുവന്ന തുണിയിൽ പൊതിഞ്ഞ് സുരക്ഷിതമായി സൂക്ഷിക്കണം.
3. ലോക്കറിന് സമീപം വൃത്തിഹീനമായ പാത്രങ്ങൾ വയ്ക്കാന്‍ പാടില്ല. ലോക്കറിന് സമീപം വൃത്തിഹീനമായ പാത്രങ്ങൾ സൂക്ഷിക്കുകയോ നിങ്ങളുടെ വൃത്തിഹീനമായ കൈകൊണ്ട് പണത്തെ സ്പർശിക്കുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്യുന്നത് പണനഷ്ടത്തിന് കാരണമാകും.
ലോക്കറില്‍ പണം സൂക്ഷിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക, അനാവശ്യമായ പണനഷ്ടം ഒഴിവാക്കാം.....
നിരാകരണം: ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ദ്ധനെ ബന്ധപ്പെടുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...