Sun Transit 2023: ഇന്ന് മുതൽ ഈ 3 രാശിക്കാർക്ക് കരിയർ, ബിസിനസിൽ അത്ഭുതകരമായ കുതിപ്പ്!

Surya Gochar 2023: ജനുവരി 14 ആയ ഇന്ന് സൂര്യൻ മകരരാശിയിൽ പ്രവേശിക്കും.  അതിന്റെ അടിസ്ഥാനത്തിൽ മകരസംക്രാന്തി ഉത്സവം രാജ്യത്തുടനീളം ആഘോഷിക്കും. മകരം രാശിയിൽ സൂര്യന്റെ കടന്നുവരവ് ചില രാശിക്കാരുടെ സാമ്പത്തിക സൗഖ്യം വർധിക്കും. 

Written by - Ajitha Kumari | Last Updated : Jan 14, 2023, 11:32 AM IST
  • സൂര്യൻ ഇന്ന് മകരരാശിയിൽ പ്രവേശിക്കും
  • ഗ്രഹങ്ങളുടെയെല്ലാം രാജാവായിട്ടാണ് സൂര്യനെ കണക്കാക്കുന്നത്
  • മകരം രാശിയിൽ സൂര്യന്റെ കടന്നുവരവ് ചില രാശിക്കാരുടെ സാമ്പത്തിക സൗഖ്യം വർധിക്കും
Sun Transit 2023: ഇന്ന് മുതൽ ഈ 3 രാശിക്കാർക്ക് കരിയർ, ബിസിനസിൽ അത്ഭുതകരമായ കുതിപ്പ്!

Surya Gochar 2023 Benefits: ഗ്രഹങ്ങളുടെയെല്ലാം രാജാവായിട്ടാണ് സൂര്യനെ കണക്കാക്കുന്നത്. സൂര്യൻ എല്ലാ മാസവും രാശി മാറുന്നു. ജനുവരി 14 ആയ ഇന്ന് സൂര്യൻ മകര രാശിയിൽ പ്രവേശിക്കും.  ഈ സമയം ചില രാശിക്കാർക്ക് വളരെ ശുഭകരവും ഫലദായകവുമായിരിക്കും. ഇന്ന് രാത്രി 8:22 ന് സൂര്യൻ മകരത്തിൽ പ്രവേശിക്കും. സൂര്യനെ ആത്മാവ്, ആത്മാഭിമാനം, അന്തസ്സ്, അഹംഭാവം, തൊഴിൽ എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പല രാശിക്കാർക്കും സൂര്യന്റെ സംക്രമം മൂലം പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഏതൊക്കെ രാശികൾക്കാണ് ഈ സമയം ലോട്ടറി അടിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.

Also Read: Surya Gochar 2023: ഇന്ന് മുതൽ ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!

മേടം (Aries): ജ്യോതിഷ പ്രകാരം ഈ രാശിയുടെ അഞ്ചാം ഭാവാധിപനായ സൂര്യൻ പത്താം ഭാവത്തിൽ പ്രവേശിക്കാൻ പോകുകയാണ്. ഈ സമയത്ത് മേടം രാശിക്കാർക്ക് തൊഴിൽ ജീവിതത്തിൽ നല്ല ഫലങ്ങൾ ലഭിക്കും. ജോലിസ്ഥലത്ത് ചെയ്യുന്ന കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ഇതോടൊപ്പം മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഈ സമയം അനുകൂലമായിരിക്കും. 

കന്നി (Virgo): ജ്യോതിഷ പ്രകാരം കന്നി രാശിക്കാരുടെ 12-ാം ഭാവത്തിന്റെ അധിപനാണ് സൂര്യൻ. ഈ രാശിക്കാരുടെ സംക്രമ ജാതകത്തിൽ സൂര്യൻ അഞ്ചാം ഭാവത്തിൽ സഞ്ചരിക്കും. ഈ കാലയളവിൽ ഇവർക്ക് സാമൂഹിക പദവി, സാമ്പത്തിക നേട്ടം എന്നിവ  നേടിക്കൊടുക്കും.  കൂടാതെ ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് നല്ല ഫലങ്ങൾ നൽകും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സൂര്യന്റെ അനുഗ്രഹത്താൽ വിജയം ലഭിക്കും.

Also Read: വെറും 3 ദിവസം... ശനി സ്വന്തം രാശിയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം നിമിഷനേരം കൊണ്ട് തെളിയും!

ധനു (sagittarius): ഈ രാശിക്കാരുടെ ഒമ്പതാം ഭാവാധിപൻ സൂര്യനാണ്. ഈ രാശിയുടെ രണ്ടാം ഭാവത്തിൽ സൂര്യൻ സഞ്ചരിക്കും. ഈ കാലയളവിൽ കുടുംബത്തോടൊപ്പം തീർത്ഥാടനം നടത്താം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങൾക്ക് പണം ലാഭിക്കാൻ കഴിയും. കുടുംബത്തിന്റെ പിന്തുണ ഓരോ ഘട്ടത്തിലും നിങ്ങളോടൊപ്പം ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News