Lucky Zodiac Signs in 2022: ഈ വര്‍ഷം ഈ രാശിക്കാര്‍ ഭാഗ്യവാന്മാര്‍..!! ഇവരുടെ സ്വപ്നങ്ങള്‍ സഫലമാവും

 

Written by - Zee Malayalam News Desk | Last Updated : Jan 3, 2022, 11:10 AM IST
  • ജ്യോതിഷം പറയുന്നതനുസരിച്ച് 2022 ചില രാശിക്കാര്‍ക്ക് ഏറെ ഭാഗ്യം നിറഞ്ഞ വര്‍ഷമായിരിക്കും.
  • ഇടവം, ചിങ്ങം, തുലാം, വൃശ്ചികം, മകരം, കുംഭം രാശിക്കാര്‍ ഈ വര്‍ഷം ജീവിതത്തിന്‍റെ പല മേഖലകളിലും വിജയം കൈവരിക്കും.
Lucky Zodiac Signs in 2022:  ഈ വര്‍ഷം  ഈ രാശിക്കാര്‍  ഭാഗ്യവാന്മാര്‍..!! ഇവരുടെ  സ്വപ്നങ്ങള്‍ സഫലമാവും

 

Lucky Zodiac Signs in 2022:  2021 ഒട്ടുമിക്കവര്‍ക്കും  ദുഃഖങ്ങള്‍ സമ്മാനിച്ച്‌ കടന്നുപോയ വര്‍ഷമാണ്‌.  അതിനാല്‍തന്നെ  ശുഭ പ്രതീക്ഷയോടെയാണ് എല്ലാവരും 2022 നെ വരവേറ്റത്.  

ജ്യോതിഷം പറയുന്നതനുസരിച്ച്  2022 ചില രാശിക്കാര്‍ക്ക്  ഏറെ  ഭാഗ്യം നിറഞ്ഞ വര്‍ഷമായിരിക്കും.  ഈ രാശിക്കാരുടെ എല്ലാ സ്വപ്നങ്ങളും  ഈ വര്‍ഷത്തിൽ സാക്ഷാത്കരിക്കപ്പെടും.  എല്ലാ മേഖലകളിലും ഇക്കൂട്ടര്‍  വിജയം കൈവരിക്കും.  

2022-ൽ  ഏറ്റവും ഭാഗ്യമുള്ള രാശിക്കാര്‍ ഇവരാണ്:- 

ഇടവം (Taurus):- ഈ രാശിക്കാർക്ക് 2022 ഏറെ നല്ലതായിരിക്കും. ഇവര്‍ക്ക്  ഈ വര്‍ഷം  കരിയറിൽ ഉയർച്ചയ്ക്ക് ധാരാളം അവസരങ്ങൾ  ലഭിക്കും. 

ചിങ്ങം  (Leo):- ചിങ്ങം രാശിക്കാർക്ക് പുതുവർഷം പല ശുഭ സൂചനകളും നൽകുന്നു. ഈ വര്‍ഷം നിങ്ങൾക്ക് അനുഗ്രഹങ്ങള്‍ക്ക്  യാതൊരു കുറവും ഉണ്ടാകില്ല.  നിങ്ങളുടെ കരിയറിലും ബിസിനസിലും ഉയര്‍ച്ചയുണ്ടാകും.  ഈ വര്‍ഷം  നിങ്ങള്‍ നടത്തുന്ന  പുതിയ സംരംഭങ്ങള്‍ വിജയം നേടിത്തരും.  

തുലാം  (Libra):- തുലാം രാശിക്കാർക്ക് വരാനിരിക്കുന്ന സമയം നിരവധി മംഗളകരമായ അവസരങ്ങൾ നൽകും. ഈ വര്‍ഷം  നിങ്ങളുടെ ജീവിതത്തിന്‍റെ മഹത്തായ വിജയത്തിന്  പാത ഒരുക്കും. 

വൃശ്ചികം (Scorpio):- വൃശ്ചിക രാശിക്കാർക്ക് 2022 ശരിക്കും ശുഭസൂചനകളോടെയാണ് വരുന്നത്. ഈ സമയത്ത് നിങ്ങൾക്ക് കരിയർ മേഖലയിൽ മികച്ച വിജയം നേടാൻ കഴിയും. ഒരുപക്ഷേ നിങ്ങളുടെ പ്രിയപ്പെട്ട ജോലി നിങ്ങൾക്ക് ലഭിച്ചേക്കാം.

Also Read: Horoscope January 03, 2021: ഇന്ന് ലക്ഷ്മീദേവിയുടെ അനുഗ്രഹമുണ്ടാകും, ഈ 4 രാശിക്കാർക്ക് ധനലാഭം

മകരം  (Capricorn):- മകരം രാശിക്കാർക്ക് പുതുവർഷത്തിൽ നല്ല ഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. 2022-ലെ സമയം നിങ്ങൾക്ക് ശരിക്കും അനുകൂലമായിരിക്കും. ഇത്തവണയും വിജയത്തിന്‍റെ പാതയിൽ തന്നെ തുടരും.  ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും.

കുംഭം (Aquarius):- നിങ്ങളുടെ പുതുവർഷം പുതിയ പ്രതീക്ഷയോടെ ആരംഭിക്കും. നിങ്ങള്‍ ഈ വര്‍ഷം  ജീവിതത്തിന്‍റെ പല മേഖലകളിലും വിജയം കൈവരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News