ശബരിമലയിൽ തങ്ക അങ്കി ചാർത്തി ദീപാരാധന ഇന്ന്; മണ്ഡലപൂജ നാളെ

 Thanka Anki Procession: അയ്യപ്പ ഭക്തര്‍ക്ക് ദര്‍ശന സുകൃതമായി തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന (Sabarimala) ഇന്ന് നടക്കും. ഇന്ന് വൈകീട്ടോടെ അയ്യപ്പന് ചാർത്താനുള്ള താങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്തെത്തും.  

Written by - Ajitha Kumari | Last Updated : Dec 25, 2021, 01:03 PM IST
  • ശബരിമലയിൽ തങ്ക അങ്കി ചാർത്തി ദീപാരാധന ഇന്ന്
  • തങ്കഅങ്കി ഘോഷയാത്ര കഴിഞ്ഞ ബുധനാഴ്ചയാണ് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടത്
  • നാളെ പകല്‍ 11.50നും 1.15നുമിടയ്ക്ക് മീനം രാശി മുഹൂര്‍ത്തത്തില്‍ തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കും
ശബരിമലയിൽ തങ്ക അങ്കി ചാർത്തി ദീപാരാധന ഇന്ന്; മണ്ഡലപൂജ നാളെ

ശബരിമല: Thanka Anki Procession: അയ്യപ്പ ഭക്തര്‍ക്ക് ദര്‍ശന സുകൃതമായി തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന (Sabarimala) ഇന്ന് നടക്കും. ഇന്ന് വൈകീട്ടോടെ അയ്യപ്പന് ചാർത്താനുള്ള താങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്തെത്തും. മണ്ഡലകാല തീര്‍ഥാടനത്തിനു സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡല പൂജ നാളെയാണ്.  

തങ്കഅങ്കി ഘോഷയാത്ര (Thanka Anki Procession) കഴിഞ്ഞ ബുധനാഴ്ചയാണ് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടത്.  ഭക്തി നിർഭരമായ വരവേൽപ്പാണ് പലയിടങ്ങളിൽ നിന്നും ഘോഷയാത്രയ്ക്ക് ലഭിച്ചത്.  ഇന്നലെ രാത്രി ളാഹ സത്രത്തിൽ തങ്ങിയ ശേഷം ഇന്ന് രാവിലെയാണ് പമ്പയിലേക്ക് പുറപ്പെട്ടത്.  

Also Read: Sabarimala Updates| ശബരിമലയിൽ നെയ്യഭിഷേകത്തിന് അനുമതി,കൂടുതൽ ഇളവുകൾ ഇങ്ങിനെ

തങ്കഅങ്കി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്കു പമ്പയിലെത്തും.  ഏതാണ്ട് 73 കേന്ദ്രങ്ങളിൽ നിന്നുള്ള സ്വീകരണങ്ങൾക്ക് ശേഷമാണ് ആറന്മുള പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന താങ്ക അങ്കി ഉച്ചയ്ക്ക് ഒന്നരയോടെ പമ്പയിൽ എത്തുന്നത്. ശേഷം 3 മണി വരെ പമ്പാ ഗണപതികോവിലില്‍ ദര്‍ശനത്തിനു വയ്ക്കും. പിന്നീട് പെട്ടിയിലാക്കി അയ്യപ്പസേവാ സംഘം പ്രവര്‍ത്തകര്‍ തങ്ക അങ്കി സന്നിധാനത്തെത്തിക്കും.

സോപാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരിയും തങ്ക അങ്കി ഏറ്റുവാങ്ങും. അതിന് ശേഷമായിരിക്കും അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കുന്നത്.

Also Read: Sabarimala | നിയന്ത്രണങ്ങളിൽ ഇളവ്; ശബരിമലയിലെ നീലിമല പാത തുറന്നു

നാളെ പകല്‍ 11.50നും 1.15നുമിടയ്ക്ക് മീനം രാശി മുഹൂര്‍ത്തത്തില്‍ തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കും. ശേഷം മണ്ഡലകാല തീര്‍ഥാടന ചടങ്ങുകള്‍ പൂര്‍ത്തിയാക്കി രാത്രി 10 നു നട അടയ്ക്കും.  പിന്നെ മകരവിളക്ക് തീര്‍ഥാടനത്തിനായി 30ന് വൈകുന്നേരം 5ന് വീണ്ടും നട തുറക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News