Shani Transit: ചന്ദ്ര​ഗ്രഹണത്തിന് മുൻപുള്ള ശനിയുടെ നക്ഷത്രമാറ്റം; ഈ രാശികൾക്ക് വിജയം സുനിശ്ചിതം

ശനി അവിട്ടം നക്ഷത്രത്തിൽ പ്രവേശിച്ചു കഴിഞ്ഞു. ഇതിലൂടെ ഇനി ചില രാശിക്കാരുടെ ഭാഗ്യം ശോഭിക്കും.

Written by - Zee Malayalam News Desk | Last Updated : Oct 19, 2023, 03:19 PM IST
  • ശനിയുടെ നക്ഷത്ര മാറ്റം കന്നി രാശിക്കാർക്ക് ശുഭകരമാണ്.
  • ഈ കാലയളവിൽ നിങ്ങളുടെ മനസിന് സന്തോഷമുണ്ടാകും.
  • വ്യാപാരികൾക്ക് ബിസിനസ്സിൽ വിപുലീകരണം ഉണ്ടാകാം.
Shani Transit: ചന്ദ്ര​ഗ്രഹണത്തിന് മുൻപുള്ള ശനിയുടെ നക്ഷത്രമാറ്റം; ഈ രാശികൾക്ക് വിജയം സുനിശ്ചിതം

വേദ ജ്യോതിഷമനുസരിച്ച്, മറ്റെല്ലാ ഗ്രഹങ്ങളെയും അപേക്ഷിച്ച് ശനിയുടെ ചലനം ഏറ്റവും മന്ദഗതിയിലാണ്. ശനി ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാൻ ഏകദേശം രണ്ടര വർഷമെടുക്കും. ഈ രീതിയിൽ ശനി ഒരു രാശിചക്രം പൂർത്തിയാക്കാൻ ഏകദേശം 30 വർഷമെടുക്കും.

ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഹ്രഹണത്തിന് മുൻപ് ശനിയുടെ നക്ഷത്രമാറ്റം സംഭവിച്ചിരിക്കുകയാണ്. ഒക്ടോബർ 28നാണ് ചന്ദ്ര​ഗ്രഹണം. ഒക്ടോബർ 15ന് ശനി അവിട്ടം നക്ഷത്രത്തിൽ പ്രവേശിച്ചു. നവംബർ 24 വരെ ശനി ഈ നക്ഷത്രത്തിൽ തുടരുകയും തുടർന്ന് ചതയം നക്ഷത്രത്തിൽ പ്രവേശിക്കുകയും ചെയ്യും.

ശനിയുടെ നക്ഷത്ര മാറ്റത്തിന്റെ ഫലം: അവിട്ടം നക്ഷത്രത്തിൽ ശനിയുടെ വരവ് മൂലം ചില രാശിക്കാർക്ക് നേട്ടങ്ങൾ ലഭിക്കുമെങ്കിലും, ചിലർക്ക് ഇത് പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ രാശിമാറ്റം ശുഭകരമെന്ന് അറിയാം...

മിഥുനം: മിഥുന രാശിക്കാർക്ക് ഈ കാലയളവ് ഏറെ ഗുണകരമാണ്. ശനിയുടെ അനുഗ്രഹത്താൽ നിങ്ങളുടെ ജോലിയിൽ വിജയം കൈവരിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ശനിയുടെ സ്വാധീനം മൂലം സമൂഹത്തിൽ നിങ്ങളുടെ സ്ഥാനം വർദ്ധിക്കും. നിങ്ങളുടെ വ്യക്തിത്വത്തിൽ ആളുകൾ മതിപ്പുളവാക്കും.

കന്നി: ശനിയുടെ നക്ഷത്ര മാറ്റം കന്നി രാശിക്കാർക്ക് ശുഭകരമാണ്. ഈ കാലയളവിൽ നിങ്ങളുടെ മനസിന് സന്തോഷമുണ്ടാകും. വ്യാപാരികൾക്ക് ബിസിനസ്സിൽ വിപുലീകരണം ഉണ്ടാകാം. നിങ്ങളുടെ അപൂർണ്ണമായ ജോലി പൂർത്തിയാകും. നിങ്ങളുടെ പദ്ധതികൾ വിജയിക്കും. പുതിയ തൊഴിൽ നിർദേശങ്ങൾ വരാം. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാം.

തുലാം: അവിട്ടം നക്ഷത്രത്തിൽ ശനിയുടെ പ്രവേശനം തുലാം രാശിക്കാർക്ക് ശുഭകരമാണ്. ഈ കാലയളവിൽ നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും. ഉന്നത ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലിയിൽ മതിപ്പുളവാക്കും. മൊത്തത്തിൽ, ഈ കാലഘട്ടം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News