Som Pradosh Vrat 2022: ശിവപ്രീതിക്ക് സോമ പ്രദോഷ വ്രതം, പൂജാ സമയവും ആരാധനാ രീതിയും അറിയാം

പ്രദോഷ വ്രതം എല്ലായ്‌പ്പോഴും സൂര്യാസ്തമയത്തിനു ശേഷമാണ്, അതായത്  പ്രദോഷ കാലത്ത് ചെയ്യുന്നതിനാലാണ് അതിനെ പ്രദോഷ വ്രതം എന്ന് വിളിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 21, 2022, 12:11 PM IST
  • പ്രദോഷ വ്രത നാളിൽ സൂര്യോദയത്തിനുമുമ്പ് ഉണർന്ന് കുളിച്ച് ശിവ ഭജനം നടത്തണം. ശിവക്ഷേത്ര ദർശനം നടത്തുന്നത് കൂടുതല്‍ ഉത്തമം
Som Pradosh Vrat 2022: ശിവപ്രീതിക്ക് സോമ പ്രദോഷ വ്രതം, പൂജാ സമയവും ആരാധനാ രീതിയും അറിയാം

Som Pradosh Vrat 2022: ഹിന്ദു കലണ്ടർ അനുസരിച്ച്, ഇന്ന് അതായത് നവംബർ 21,  ഈ മാസത്തിലെ രണ്ടാമത്തെ സോമ പ്രദോഷ വ്രതമാണ്.  ഹൈന്ദവ വിശ്വാസമനുസരിച്ച് ഏറെ പ്രാധാന്യമുള്ള വ്രതമാണ് ഇത്.

സോമ പ്രദോഷ വ്രതം എന്നത് ആചാരാനുഷ്ഠാനങ്ങളോടെ ശിവകുടുംബത്തെ ആരാധിക്കുന്ന ദിവസമാണ്.  ഇതിലൂടെ ഭഗവാന്‍ ശിവന്‍റെ അനുഗ്രഹം ഭക്തര്‍ക്ക്‌ ലഭിക്കുന്നു. അപൂർവമായി വരുന്ന തിങ്കൾ പ്രദോഷ ദിനത്തിൽ വ്രതം അനുഷ്ഠിച്ച് ശിവഭജനം നടത്തിയാൽ സന്താനലാഭം, ആയുരാരോഗ്യം, ദുരിതത്തിനിന്നും മോചനം,  സന്തുഷ്ട കുടുംബജീവിതം എന്നിവ പ്രാപ്തമാക്കാം എന്നാണ്  വിശ്വാസം. 

Also Read:  Budhaditya Yoga: ബുധാദിത്യ യോഗത്തിലൂടെ കുംഭം ഉൾപ്പെടെ ഈ 6 രാശിക്കാർക്ക് ഡിസംബർ 3 വരെ വൻ ധനലാഭം!

പ്രദോഷ വ്രത നാളിൽ സൂര്യോദയത്തിനുമുമ്പ് ഉണർന്ന് കുളിച്ച് ശിവ ഭജനം നടത്തണം. ശിവക്ഷേത്ര ദർശനം നടത്തുന്നത് കൂടുതല്‍ ഉത്തമം. പിന്നീട്, വൈകുന്നേരം കുളിയും ധ്യാനവും കഴിഞ്ഞ് പ്രത്യേക ശിവപൂജ നടത്തണം. ഈ ദിവസം പ്രദോഷ വ്രതത്തിന്‍റെ  കഥ കേൾക്കുന്നതും നല്ലതാണ്. രുദ്രാക്ഷമാല ധരിച്ച് ശിവാഷ്ടോത്തരി ജപിക്കുന്നതും ഉത്തമം തന്നെ.

Also Read:  Astro Tips for Sunday: സമ്പത്തും കീര്‍ത്തിയും ലഭിക്കാന്‍ സൂര്യദേവനെ ആരാധിക്കാം

സോമ പ്രദോഷ വ്രതം എല്ലായ്‌പ്പോഴും സൂര്യാസ്തമയത്തിനു ശേഷമാണ്, അതായത്  പ്രദോഷ കാലത്ത് ചെയ്യുന്നതിനാലാണ് അതിനെ പ്രദോഷ വ്രതം എന്ന് വിളിക്കുന്നത്. ഇന്നത്തെ സോമ പ്രദോഷ വ്രതത്തിന്‍റെ  പൂജാ സമയവും ആരാധനാ രീതിയും അറിയാം.
 
Som Pradosh Vrat 2022: സോമ പ്രദോഷ വ്രതം ഏറ്റവും ശുഭകരമായ സമയം
ഹിന്ദു കലണ്ടർ അനുസരിച്ച്, ഇന്ന് അതായത് നവംബർ 21 ന്, സോമ പ്രദോഷ വ്രതം രാവിലെ 10:07 ന് ആരംഭിച്ച് നവംബർ 22 ന് രാവിലെ 8:49 ന് അവസാനിക്കും. സോമ പ്രദോഷ വ്രതം പ്രദോഷ കാലത്താണ് ആരാധിക്കുന്നത്, ഇതിന് ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരം 5:34 മുതൽ രാത്രി 8:14 വരെ ആണ്. 

Som Pradosh Vrat 2022: സോം പ്രദോഷ വ്രതാനുഷ്ഠാന രീതി
സോമപ്രദോഷ വ്രതാനുഷ്ഠാനത്തിൽ, ശിവകുടുംബത്തെയാണ്  ആരാധിക്കുക്കുന്നത്.  ഈ ദിവസം വ്രതമനുഷ്ഠിക്കുന്നതിലൂടെ ഒരു  വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും എന്നാണ് വിശ്വാസം. 

സോമ പ്രദോഷ വ്രതം ആചരിക്കുന്നവര്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, ഈ ദിവസം അതിരാവിലെ എഴുന്നേൽക്കുക, കുളിയും മറ്റും കഴിഞ്ഞ് വൃത്തിയുള്ള വസ്ത്രം ധരിക്കുക. അതിനുശേഷം പൂജാമുറി വൃത്തിയാക്കി ശിവനെ ആരാധിക്കുക. പൂജാവേളയിൽ കൂവളത്തിന്‍റെ ഇലകള്‍, അക്ഷത്, ധൂപ് ബത്തി, അഗര്‍ബത്തി, ഗംഗാജലം എന്നിവ സമർപ്പിക്കാൻ ശ്രദ്ധിക്കുക. ഈ വ്രതം ആചരിക്കുമ്പോള്‍ ദിവസം മുഴുവൻ പഴങ്ങൾ മാത്രമേ കഴിക്കാവൂ എന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. 

പ്രധാന പൂജ നടത്തുന്നത് സന്ധ്യാ സമയത്താണ്. സന്ധ്യാസമയത്ത് സൂര്യാസ്തമയത്തിനുശേഷം, കുളി കഴിഞ്ഞ് ശുദ്ധമായ വസ്ത്രം ധരിച്ച്  ശിവകുടുംബത്തെ ആരാധിക്കുക. പൂജയ്ക്കായി രംഗോളി ഉണ്ടാക്കുന്നത് ദേവി പാർവതിയെ പ്രസാദിപ്പിക്കുമെന്നതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കുക. ശിവകുടുംബത്തെ ആരാധിക്കുമ്പോള്‍  കറുകപ്പുല്ല് ഗണപതിക്ക് സമർപ്പിക്കാന്‍ മറക്കരുത്. 

നിങ്ങളുടെ പൂജയിലും അര്‍ച്ചനയിലും ശിവനും കുടുംബവും സംപ്രീതരായി എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ജീവിതത്തില്‍ ഒരു പ്രശ്നവും നേരിടേണ്ടി വരില്ല എന്നാണ് വിശ്വാസം. 

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News