Shukra Gochar 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ ചലനത്തിൽ കാലാകാലങ്ങളിൽ ഉണ്ടാകുന്ന മാറ്റം 12 രാശിക്കാരുടെ ജീവിതത്തിലും ബാധിക്കാറുണ്ട്. ഈ മാസം അവസാനം അതായത് മെയ് 30 ന് ശുക്രനും സ്വന്തം സ്ഥാനം മാറാൻ പോകുകയാണ്. രാത്രി 7:29 ന് കർക്കടകത്തിൽ ശുക്രൻ സംക്രമിക്കാൻ പോകുകയാണ്. ഈ സമയത്ത് മകരത്തിൽ ലക്ഷ്മീയോഗം രൂപപ്പെടും. ജ്യോതിഷ പ്രകാരം മകരം രാശിക്കാർക്ക് ലക്ഷ്മീ യോഗത്തിൽ നിന്ന് പ്രത്യേക സമ്പത്ത് ലഭിക്കും. മറ്റ് പല രാശിക്കാർക്കും ഗ്രഹ സംക്രമണത്താൽ പ്രയോജനം ലഭിക്കും. ഈ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
Also Read: ശനിയുടെ വക്രഗതിയിലൂടെ കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!
മേടം (Aries): മേട രാശിക്കാർക്ക് ശുക്ര സംക്രമത്തിൽ നിന്നും അനുകൂല ഫലങ്ങൾ ലഭിക്കും. ഇതിനിടയിൽ ഭൂമി, വാഹനം, വീട് തുടങ്ങിയവ വാങ്ങാണ് യോഗമുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ഇതുമാത്രമല്ല ഇക്കൂട്ടരുടെ ശമ്പളം കൂടും. ജീവിതത്തിൽ സന്തോഷം തിരിച്ചുവരും. ബിസിനസ്സുകാർക്ക് ഈ സമയം അനുകൂലമായിരിക്കും. വലിയ നേട്ടമുണ്ടാക്കാം.
മിഥുനം (Gemini): ഈ സംക്രമത്തിലൂടെ മിഥുന രാശിക്കാർക്ക് ഐശ്വര്യവും ധനലാഭവും ലഭിക്കും. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ഉയരും. ഈ സമയത്ത് കുടുംബത്തിലെ ഒരു അംഗം വിവാഹിതനാകാം. പ്രണയകാര്യങ്ങൾക്ക് കുടുംബാംഗങ്ങളുടെ അംഗീകാരം ലഭിക്കും. വരുമാന മാർഗങ്ങളിൽ വർദ്ധനവുണ്ടാകും. ചെലവുകൾ കൂടും.
Also Read: Viral Video: പാമ്പിനെ തൊട്ടതേയുള്ളു.. പിന്നെ കാണിക്കുന്ന ഡ്രാമ കണ്ടോ? വീഡിയോ വൈറലാകുന്നു
കർക്കടകം (Cancer): ജ്യോതിഷ പ്രകാരം മെയ് 30 ന് ശുക്രൻ കർക്കടകത്തിൽ പ്രവേശിക്കും. ഈ സാഹചര്യത്തിൽ ആളുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. ലാഭം ഉണ്ടാകും, ജോലിക്കാരുടെ ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാകും. ബിസിനസ്സിലും ലാഭമുണ്ടാകും. ജ്വല്ലറിക്കാർക്ക് ഈ സമയം ഗുണകരമായിരിക്കും.
മകരം (Capricorn): ശുക്രന്റെ സംക്രമം ഈ രാശിയിൽ ലക്ഷ്മീയോഗം ഉണ്ടാക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർ ഈ കാലയളവിൽ ബമ്പർ നേട്ടങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം ഇക്കൂട്ടർക്ക് ധനനേട്ടവും ലഭിക്കും. ദാമ്പത്യ സന്തോഷം അതിന്റെ ഉച്ചസ്ഥായിയിലായിരിക്കും. പ്രണയബന്ധങ്ങൾ വിവാഹത്തിലേക്ക് വഴിമാറും. ഈ സമയത്ത് നിങ്ങൾക്ക് പേരും പ്രശസ്തിയും വർദ്ധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...