Shukra Gochar in Gemini Effect 2022: പ്രണയം, ഭൗതിക സന്തോഷം, സമ്പത്ത്, ആഡംബരം എന്നിവയുടെ ഗ്രഹമാണ് ശുക്രൻ എന്നാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ശുക്രന്റെ സംക്രമണം ഇതിലൊക്കെ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യും. ജൂലൈ 13 ന് ധനവും ഭാഗ്യവും നൽകുന്ന ശുക്രൻ മിഥുന രാശിയിൽ പ്രവേശിച്ചു. ഇത് ആഗസ്റ്റ് 7 വരെ ഇവിടെ തുടരും. ഈ സമയം ഈ 3 രാശിക്കാരിലും വളരെ ശുഭകരമായ സ്വാധീനം ചെലുത്തും. അതായത് മിഥുന രാശിയിൽ ശുക്രൻ നിൽക്കുന്ന സമയത്ത് ഈ രാശിക്കാർക്ക് വളരെയധികം പ്രയോജനം ലഭിക്കും.
Also Read: ബുധന്റെ ഉദയം: ഈ രാശിക്കാരുടെ ഭാഗ്യം മിന്നിക്കും ഒപ്പം ധനലാഭവും!
ഈ രാശിക്കാർക്ക് ശുക്രൻ ധനമഴ പെയ്യിക്കും
മിഥുനം (Gemini): ശുക്രന്റെ സംക്രമം മിഥുനരാശിയിലാണ് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് ഇത് ശുഭകരമായിരിക്കും. മിഥുന രാശിയിൽ ശുക്രൻ നിൽക്കുന്ന ഈ സമയം ഇവരുടെ ജാതകത്തിൽ ത്രികോണ രാജയോഗം രൂപപ്പെടുന്നതിനാൽ വൻ ധനലാഭമുണ്ടാകും. ഒപ്പം കരിയറിൽ വലിയ പുരോഗതിയുമുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷനോ പുതിയ ജോലി വാഗ്ദാനമോ ലഭിക്കും. അതുപോലെ വ്യാപാരികൾക്ക് വൻ ഓർഡറുകൾ ലഭിക്കും.
കന്നി (Virgo): ശുക്രന്റെ സംക്രമം കന്നിരാശിക്കാർക്കും വൻ ഗുണമുണ്ടാക്കും. പെട്ടെന്ന് എവിടെനിന്നോ ധനാഗമം ഉണ്ടാകും പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കാൻ കഴിയും. ജോലിസ്ഥലത്ത് ബഹുമാനം വർദ്ധിക്കും. ബിസിനസുകാർ വിവേകത്തോടെ പ്രവർത്തിച്ചാൽ വലിയ നേട്ടങ്ങൾ ലഭിക്കും. ബഹുമാനവും ആദരവും ലഭിക്കും. രാഷ്ട്രീയത്തിൽ സജീവമായവർക്ക് സ്ഥാനമാനങ്ങൾ ലഭിക്കും.
Also Read: യാത്രയയപ്പ് സമയത്ത് പെട്ടെന്ന് കോപിഷ്ഠയായി വധു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറലാകുന്നു
മകരം (Capricorn): ശുക്രന്റെ ഈ സംക്രമം മകരം രാശിക്കാർക്കും വൻ നേട്ടങ്ങൾ ഉണ്ടാകും. ഈ സമയം ഇവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. ഇതുവരെ മുടങ്ങിക്കിടന്ന പ്രവൃത്തികൾ ഇപ്പോൾ ചെയ്തു തുടങ്ങും. പുതിയ തൊഴിൽ ലഭിച്ചേക്കും. സ്ഥാനക്കയറ്റത്തിനായി കാത്തിരിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. വിദഗ്ധോപദേശത്തോടെ നിക്ഷേപിച്ചാൽ നല്ല വരുമാനം ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...