Shatruhanta Yoga: ചൊവ്വ കന്നി രാശിയിൽ സൃഷ്ടിക്കും ശത്രുഹന്തയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ

Lucky Zodiacs: ജ്യോതിഷപ്രകാരം നവഗ്രഹങ്ങളില്‍ ഏതെങ്കിലും ഗ്രഹം സ്ഥാനം മാറുന്നതോടെ വിവിധ ശുഭ, അശുഭ യോഗങ്ങള്‍ രൂപപ്പെടാറുണ്ട്. ഈ സമയത്ത് ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ കന്നിരാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതുമൂലം ഈ രാശിയില്‍ ശത്രുഹന്തയോഗം രൂപപ്പെട്ടിരിക്കുകയാണ്

Written by - Ajitha Kumari | Last Updated : Sep 9, 2023, 10:51 PM IST
  • നവഗ്രഹങ്ങളില്‍ ഏതെങ്കിലും ഗ്രഹം സ്ഥാനം മാറുന്നതോടെ ശുഭ-അശുഭ യോഗങ്ങള്‍ രൂപപ്പെടാറുണ്ട്
  • ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ കന്നിരാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്
  • ശത്രുഹന്ത യോഗത്തിന്റെ അർത്ഥം തന്നെ ശത്രുക്കളെ നശിപ്പിക്കുന്നവന്‍ എന്നാണ്
Shatruhanta Yoga: ചൊവ്വ കന്നി രാശിയിൽ സൃഷ്ടിക്കും ശത്രുഹന്തയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ

Shatruhanta Yoga: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ കന്നിരാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതുമൂലം ഈ രാശിയില്‍ ശത്രുഹന്തയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ യോഗം സെപ്തംബര്‍ 18 വരെ നിങ്ങളുടെ ജീവിതത്തിലുണ്ടാകും. ഇത്തരമൊരു സാഹചര്യത്തില്‍ പല രാശിക്കാര്‍ക്കും ഇതിന്റെ പ്രത്യേക ഗുണങ്ങള്‍ ലഭിക്കും. ആ രാശിക്കാര്‍ ആരെക്കെയാണെന്ന് അറിയാം...

Also Read: 30 വർഷത്തിനുശേഷം ശനി സ്വരാശിയിൽ; ഈ രാജയോഗത്തിലൂടെ 4 രാശിക്കാരുടെ ഭാഗ്യം തെളിയും!

ശത്രുഹന്തയോഗം?

ശത്രുഹന്ത യോഗത്തിന്റെ അർത്ഥം തന്നെ ശത്രുക്കളെ നശിപ്പിക്കുന്നവന്‍ എന്നാണ്. ജാതകത്തിലെ ആറാം ഭാവം ശത്രുവിന്റെതാണ്. അത്തരമൊരു സാഹചര്യത്തില്‍ ഈ ഭവനത്തിൽ ചൊവ്വയുടെയോ ശനിയുടെയോ സ്ഥാനമോ ഭാവമോ ഉള്ളപ്പോള്‍ ശത്രുഹന്ത യോഗമുണ്ടാകും. ഈ യോഗത്തെ ഐശ്വര്യപ്രദമായ യോഗങ്ങളില്‍ ഒന്നായിട്ടാണ് കണക്കാക്കുന്നത്. കാരണം ഈ യോഗത്തിന്റെ രൂപീകരണത്തോടെ നിങ്ങള്‍ക്ക് കടബാധ്യതകളില്‍ നിന്നും നിയമ പ്രശ്‌നങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് പറയുന്നത്. ഒപ്പം സാമ്പത്തിക നേട്ടങ്ങളും കൈവരും. എല്ലാ മേഖലയിലും ഇവർ വിജയം കൈവരിക്കും.

Also Read: Budhaditya Rajyog: ഈ രാജയോഗത്തിലൂടെ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

മേടം (Aries):  മേടം രാശിയുടെ എട്ടാം ഭാവാധിപനാണ് ചൊവ്വ.  ചൊവ്വ കന്നി രാശിയില്‍ പ്രവേശിച്ച ശേഷം ആറാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നു. ഇവിടെ ശത്രുഹന്ത യോഗം സൃഷ്ടിക്കപ്പെട്ടു. ഈ യോഗത്തിന്റെ രൂപീകരണം മൂലം നിങ്ങള്‍ക്ക് നിയമപരമായ കാര്യങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. പ്രൊഫഷണല്‍ ജീവിതത്തില്‍ പല മാറ്റങ്ങളും കാണാനാകും. ഇതോടൊപ്പം സഹപ്രവര്‍ത്തകരില്‍ നിന്ന് പൂര്‍ണ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ നേട്ടം കൊയ്യും.  സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും വര്‍ദ്ധിക്കും.

കര്‍ക്കടകം (Cancer): കർക്കടക രാശിയില്‍ ചൊവ്വ ആറാം ഭാവത്തില്‍ നില്‍ക്കുന്നതിനാലാണ് ശത്രുഹന്ത യോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ കര്‍ക്കടകം രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും വിജയം നേടാന്‍ കഴിയും.  ഒപ്പം എതിരാളികളെ ജയിക്കാനാകും. ആത്മ വിശ്വാസത്തിന്റെ ബലത്തില്‍ എല്ലാ പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ രക്ഷപ്പെടും. ജോലിയുള്ളവര്‍ക്കും ബിസിനസ്സ് ചെയ്യുന്നവര്‍ക്കും പെട്ടെന്നുള്ള സാമ്പത്തിക നേട്ടവും ഈ സമയം ഉണ്ടായേക്കാം.

Also Read: Shukra Margi 2023: ശുക്രൻ നേർരേഖയിലേക്ക്; ഈ രാശിക്കാരുടെ വരുമാനം നാലിരട്ടി വർദ്ധിക്കും, നൽകും രാജകീയ ജീവിതം!

തുലാം (Libra): ഈ രാശിയിലെ ആറാം ഭാവത്തിലാണ് ശത്രുഹന്തയോഗം രൂപപ്പെടുന്നത്.  ഇതിലൂടെ തുലാം രാശിക്കാര്‍ക്ക് എല്ലാ വെല്ലുവിളികളില്‍ നിന്നും മുക്തി നേടാനുള്ള ധൈര്യം നല്‍കും. ജോലിയുള്ളവര്‍ തങ്ങളുടെ കഠിനാധ്വാനത്തിന്റെ ശക്തിയാല്‍ ഉയരങ്ങള്‍ കീഴടക്കും. ഓരോ ഘട്ടത്തിലും നിങ്ങള്‍ക്ക് ശത്രുക്കള്‍ ഉണ്ടാകും. എന്നാല്‍ നിങ്ങള്‍ക്ക് അവരെയെല്ലാം എളുപ്പത്തില്‍ പരാജയപ്പെടുത്താനുമാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News