Shani Gochar 2024: ശനി സംക്രമണത്തിലൂടെ ശശ മഹാപുരുഷ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അതിഗംഭീര നേട്ടം!

Shash Mahapurusha Rajayoga: ജ്യോതിഷ പ്രകാരം 2024 ല്‍ കര്‍മ്മദാതാവായ ശനി തന്റെ യഥാര്‍ത്ഥ ത്രികോണ രാശിയായ കുംഭത്തില്‍ സംക്രമിക്കും. അതുമൂലം ശശ മഹാപുരുഷ രാജയോഗം സൃഷ്ടിക്കപ്പെടും. ഈ രാജയോഗം ജ്യോതിഷത്തില്‍ വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്.

Written by - Ajitha Kumari | Last Updated : Jan 2, 2024, 02:17 PM IST
  • ശനി സംക്രമണത്തിലൂടെ ശശ മഹാപുരുഷ രാജയോഗം
  • ഈ രാജയോഗം ജ്യോതിഷത്തില്‍ വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്
  • ജാതകത്തില്‍ ഈ രാജയോഗം ഉള്ളവന്‍ ധനവാനാകുന്നു
Shani Gochar 2024: ശനി സംക്രമണത്തിലൂടെ ശശ മഹാപുരുഷ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അതിഗംഭീര നേട്ടം!

Shani Gochar 2024:  ഈ യോഗത്തിന്റെ ഫലം മൂലം ഒരു വ്യക്തിക്ക് എല്ലാ മേഖലയിലും വിജയം ലഭിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ ഈ രാജയോഗത്തിന്റെ ഫലം മൂലം 2024ല്‍ 4 രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളിയും.  ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും ശക്തമായ സാധ്യതയുണ്ട്. ശശമഹാപുരുഷ രാജയോഗം ഭാഗ്യം നല്‍കുന്ന രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

Also Read: Rajayoga 2024: 50 വർഷങ്ങൾക്ക് ശേഷം ജനുവരിയിൽ 3 രാജയോഗം; ഈ രാശിക്കാർ പണം എണ്ണി തളരും!

കുംഭം (aquarius): കുംഭം രാശി പ്രകാരം ലഗ്‌നഭാവത്തില്‍ ശശ മഹാപുരുഷ രാജയോഗം രൂപപ്പെടും. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ശനിദേവന്‍ നിങ്ങളുടെ കരിയറില്‍ ഗണ്യമായ വളര്‍ച്ച നല്‍കും. ഈ സമയം നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ രാശിയുടെ ഏഴാം ഭാവത്തിലാണ് ശശ രാജയോഗം സൃഷ്ടിക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. അവിവാഹിതര്‍ക്ക് വിവാഹം കഴിക്കാന്‍ യോഗമുണ്ടാകും.  

ഇടവം (Taurus): നിങ്ങളുടെ ജാതകത്തിലെ കര്‍മ്മ ഭവനത്തിലാണ് ശശ മഹാപുരുഷ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും നല്ല വിജയം നേടാന്‍ കഴിയും. കൂടാതെ ഈ സമയത്ത് നിങ്ങളുടെ ബന്ധങ്ങളില്‍ മാധുര്യം ഉണ്ടാകും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഈ വര്‍ഷം വളരെ നല്ലതായിരിക്കും. കൂടാതെ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ നല്ല ജോലി ലഭിക്കും.  നിങ്ങളുടെ ബിസിനസ്സ് ധാതുക്കള്‍, എണ്ണ, ഇരുമ്പ് എന്നിവയുമായി ബന്ധപ്പെട്ടതാണെങ്കില്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് മികച്ച വര്‍ഷമായിരിക്കും. എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ഈ കാലഘട്ടം വളരെ നല്ലതായിരിക്കും. 

Also Read: Hanuman Favourite Zodiacs: ഹനുമാന്റെ കൃപയാൽ പുതുവർഷത്തിലെ ആദ്യ ചൊവ്വാഴ്ച ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!

 

ചിങ്ങം (Leo): ശശ മഹാപുരുഷ രാജയോഗത്തിന്റെ രൂപീകരണത്തോടെ ഇവർക്ക് നല്ല ദിവസങ്ങള്‍ക്ക് തുടക്കമാകും. നിങ്ങളുടെ രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ദാമ്പത്യ ജീവിതം അടിപൊളിയായിരിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂർണ്ണ പിന്തുണയും ലഭിക്കും. പങ്കാളിത്ത ജോലികള്‍ ചെയ്യുന്നവര്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ പെട്ടെന്ന് വര്‍ദ്ധനവ് ഉണ്ടായേക്കാം. കൂടാതെ, ശശ രാജയോഗത്തിന്റെ രൂപീകരണത്തോടെ നിങ്ങള്‍ക്ക് 2024 ല്‍ വാഹനമോ വസ്തുവോ വാങ്ങാനും യോഗമുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News