Parivarthana Rajayoga: ജാതകത്തിലെ അനുകൂല ഗൃഹങ്ങള്‍ മറ്റ് അനുകൂല ഗൃഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുമ്പോഴാണ് ഈ ശക്തമായ രാജയോഗം രൂപപ്പെടുന്നത്. വ്യാഴവും ചൊവ്വയും ചേര്‍ന്നാണ് ഈ രാജയോഗം സൃഷ്ടിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ഡിസംബര്‍ 27 ന് ധനു രാശിയില്‍ പ്രവേശിച്ചു. ധനു രാശിയുടെ അധിപന്‍ വ്യാഴമാണ്. ഇതോടൊപ്പം മകരം രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് ചൊവ്വ സംക്രമിക്കുന്നതും. വ്യാഴം അതിന്റെ വക്രഗതിയില്‍ നാലാം ഭാവത്തില്‍ നില്‍ക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ചൊവ്വയും വ്യാഴവും സൗഹൃദ ഗ്രഹങ്ങളായതിനാല്‍ പരിവര്‍ത്തനയോഗം രൂപപ്പെടുന്നു. മകരം രാശിയില്‍ രൂപപ്പെടുന്ന പരിവര്‍ത്തനയോഗം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കുമെങ്കിലും ഈ 3 രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. പരിവര്‍ത്തന യോഗം ഭാഗ്യകടാക്ഷം നല്‍കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് അറിയാം...
കര്‍ക്കിടകം (Cancer): ഈ രാശിക്കാര്‍ക്കും പരിവര്‍ത്തന യോഗത്തിന്റെ രൂപീകരണത്തില്‍ നിന്ന് പ്രത്യേക നേട്ടങ്ങളുണ്ടാകും. ആരോഗ്യം നല്ല നിലയില്‍ തുടരും. ഈ രാശിയില്‍ ചൊവ്വ ആറാം ഭാവത്തില്‍ ഇരിക്കുന്നുണ്ട്. അതിന്റെ അധിപന്‍ വ്യാഴമാണ്. അതേസമയം ചൊവ്വയുടെ അധിപന്‍ വ്യാഴത്തിന്റെ പ്രതിലോമാവസ്ഥയില്‍ പത്താം ഭാവത്തില്‍ ഇരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്കും ഈ സമയം ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് ചില മാറ്റങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. പുതിയ ജോലിയിലേക്ക് മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ ഏത് ആഗ്രഹവും ഈ സമയം പൂര്‍ത്തീകരിക്കപ്പെടാം, വിദേശത്ത് പഠിക്കാനുള്ള ആഗ്രഹം സഫലമാകും. വിദേശയാത്രയോ ദീര്‍ഘദൂരമോ യാത്രയോ ചെയ്യാനും അവസരം.
മകരം (Capricorn): പരിവര്‍ത്തന യോഗം മകരം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം നൽകും. കാരണം ഈ യോഗത്തിന്റെ രൂപീകരണം പന്ത്രണ്ടാം ഭാവത്തിലും നാലാം ഭാവത്തിലും ഗുണം ചെയ്യും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ എല്ലാ മത്സരങ്ങളിലും വിജയം കൈവരിക്കും. വിദേശത്ത് പോകാനുള്ള അവസരം ലഭിച്ചേക്കും. വിദേശ ജീവിതം എന്ന ആഗ്രഹം സഫലമാകും. വ്യാഴത്തിന്റെ പിന്മാറ്റം നാലാം ഭാവത്തിലും നേട്ടങ്ങള്‍ നല്‍കും. സഹോദരീസഹോദരന്മാരുമായുള്ള ബന്ധം നല്ലതായിരിക്കും. ബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍ അവസാനിച്ചേക്കാം. ഇതോടൊപ്പം ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കും. വിദേശത്ത് വസ്തുവോ വാഹനമോ വാങ്ങാനുള്ള ആഗ്രഹം സഫലമാകും.
Also Read: Rahu Budh Yuti 2024: രാഹു ബുധൻ സംയോഗം പുതുവർഷത്തിൽ ഈ രാശിക്കാർക്ക് നൽകും ഇരട്ടി നേട്ടം
കുംഭം (Aquarius): ഈ രാശിയില്‍ മൂന്നാം ഭാവാധിപനായ ചൊവ്വ പതിനൊന്നാം ഭാവത്തില്‍ സംക്രമിച്ചിരിക്കുകയാണ്. വ്യാഴത്തെക്കുറിച്ച് നമ്മള്‍ സംസാരിക്കുകയാണെങ്കില്‍ പതിനൊന്നാം ഭാവത്തിന്റെ അധിപന്‍ മൂന്നാം ഭാവത്തില്‍ വക്രഗതിയിലാണ്. അത്തരമൊരു സാഹചര്യത്തില്‍ പരിവര്‍ത്തന യോഗത്തിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം ഉണർത്താൻ സാധിക്കും. ഈ സമയം നിങ്ങള്‍ക്ക് ഭൗതിക സുഖം കൈവരിക്കാന്‍ കഴിയും. ശാരീരിക പ്രശ്‌നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. നിങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും നേടാന്‍ സാധിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം നിങ്ങള്‍ക്ക് ലഭിക്കും. ഈ രാശിയിലുള്ള ജോലിക്കാര്‍ക്ക് ആഗ്രഹിച്ച പ്രമോഷനോ ശമ്പള വര്‍ദ്ധനവോ ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാനാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.