Shani Margi 2022: ശനി മകരം രാശിയിൽ: വെറും 10 ദിവസം മാത്രം.. ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം!

Shani Margi on Dhanteras 2022: ഈ വർഷത്തെ ധന്തേരസ് ദിനം വളരെ സവിശേഷമാണ്. ഒക്‌ടോബർ 23 ന് ധന്തേരസ് ദിനത്തിൽ കർമ്മഫല ദാതാവായ ശനി നേർ രേഖയിൽ സംക്രമിക്കാൻ തുടങ്ങും. മകര രാശിയിൽ ശനിയുടെ നേർ സഞ്ചാരം ഈ 4 രാശിക്കാർക്ക് നൽകും വൻ ആനുകൂല്യങ്ങൾ.  

Written by - Ajitha Kumari | Last Updated : Oct 14, 2022, 09:12 AM IST
  • ശനി മകരം രാശിയിൽ
  • ധന്തേരസ് ദിനത്തിൽ ശനി നേർ രേഖയിൽ സംക്രമിക്കാൻ തുടങ്ങും
  • ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം
Shani Margi 2022:  ശനി മകരം രാശിയിൽ: വെറും 10 ദിവസം മാത്രം.. ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം!

Shani Margi 2022: ജ്യോതിഷ ശാസ്ത്രമനുസരിച്ച് ശനി രണ്ടര വർഷത്തിനുള്ളിലാണ് രാശി പരിവർത്തനം നടത്തുന്നത്. ഇതിനിടയിൽ ശനി തന്റെ ചലനത്തിന് മാറ്റം വരുത്താറുണ്ട്. ഈ വർഷം ശനിയുടെ സ്ഥാനത്ത് പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഏപ്രിലിൽ ശനി രാശി പരിവർത്തനം നടത്തി ശേഷം ജൂലൈയിൽ വക്ര ഗതിയിൽ സഞ്ചരിക്കാൻ തുടങ്ങി ഇപ്പോഴിതാ ഒക്ടോബർ 23 ആയ ധന്തേരസ് ദിനത്തിൽ ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ശനിയുടെ ചലനത്തിലെ ഇത്തരത്തിലുള്ള മാറ്റങ്ങളും എല്ലാ രാശിക്കാരെയും ബാധിക്കാറുണ്ട്. ഇത്തവണത്തെ ധന്തേരസ് ദിനത്തിലുള്ള ശനിയുടെ ചലനമാറ്റത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. ശനി നിലവിൽ സ്വന്തം രാശിയായ മകരത്തിലാണ്. ദന്തേരസിൽ ശനി വക്ര ഗതിയിൽ ചലിക്കാൻ തുടങ്ങുമ്പോൾ തിളങ്ങാൻ പോകുന്ന 4 രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

Also Read: ശുക്ര രാശിമാറ്റം: ഒക്ടോബർ 18 മുതൽ 'ത്രികോണ രാജയോഗം', ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം!

മേടം (Aries): ശനിയുടെ പാത മാറ്റം മേടം രാശിക്കാരുടെ ജീവിതത്തിൽ നല്ല ദിനങ്ങൾ കൊണ്ടുവരും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇവർക്ക് വൻ ഗുണങ്ങൾ ലഭിക്കും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കുന്നതോടെ ഇവര്ക്ക് എല്ലാ ജോലികളിലും കിടിലം വിജയം ലഭിക്കും. ബഹുമാനവും ആദരവും വർധിക്കും. ബിസിനസ്സിൽ ലാഭം വർദ്ധിക്കും. ജോലി ചെയ്യുന്നവർക്കും പുരോഗതിയും വൻ നേട്ടങ്ങളും ലഭിക്കും.

തുലാം (Libra): തുലാം രാശിക്കാർക്ക് ശനിയുടെ നേർ ചലനം ശുഭ ഫലങ്ങൾ നൽകുമെന്ന് മാത്രമല്ല അടുത്ത രണ്ടര വർഷത്തേക്ക് വൻ  ലാഭവും ഉണ്ടാകും. നാളിതുവരെയുണ്ടായിരുന്ന എല്ലാ പ്രശ്‌നങ്ങളും ഇവർക്ക് ഈ സമയം മാറും.  തർക്കങ്ങൾ ഒഴിവാകും. കുടുംബത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. ധനലാഭമുണ്ടാകും ഒപ്പം കരിയറിലും മുന്നേറ്റമുണ്ടാകും. 

Also Read: വെള്ളത്തിൽ നിന്നും കരയിലേക്കിറങ്ങിയ മുതലയെ വളഞ്ഞ് സിംഹക്കൂട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

ധനു (Sagittarius): ശനിയുടെ നേർ സഞ്ചാരം ധനു രാശിക്കാർക്കും സന്തോഷകരമായ ദിനങ്ങൾ സമ്മാനിക്കും. ഈ സമയം ഇവർക്കും ധനലാഭമുണ്ടാകും.  കടബാധ്യതയിൽ നിന്ന് ആശ്വാസം ലഭിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. ജോലിസ്ഥലത്ത് നിങ്ങളെ അഭിനന്ദിക്കും. ബഹുമാനം ലഭിക്കും പ്രണയവിവാഹത്തിന് തടസ്സങ്ങൾ നേരിട്ടിരുന്നവർക്ക് എല്ലാം ശരിയാകും.

മീനം (Pisces): ധന്തേരാസിൽ ശനിയുടെ സഞ്ചാര മാറ്റം മീനരാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ടെൻഷൻ മാറും. കാത്തിരുന്ന പ്രമോഷൻ ലഭിക്കും. ബിസിനസ്സിലും ലാഭമുണ്ടാകും. വരുമാനം വർദ്ധിക്കും. ബന്ധങ്ങൾ മികച്ചതായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News