Shani Jayanti 2022: ശനി ജയന്തിയിൽ രാജയോഗം, ഈ 4 രാശിക്കാർക്ക് വളരെ ശുഭകരം!

Shani Jayanti 2022: ഇന്ന് ശനി ജയന്തി.  ശനി ജയന്തിക്കൊപ്പം വട സാവിത്രി ദിനവും ഇന്ന് ആചരിക്കുന്നു.  ഇതുകൂടാതെ ശനി ജയന്തിയിൽ സോമവതി അമാവാസി കൂടി വരുന്നത് വളരെ ശുഭകരമാണ്. ഈ ദിവസം 4 രാശികൾക്ക് രാജയോഗമുണ്ടാകും.

Written by - Ajitha Kumari | Last Updated : May 30, 2022, 09:43 AM IST
  • ഇന്ന് ശനി ജയന്തി
  • ശനി ജയന്തിക്കൊപ്പം വട സാവിത്രി ദിനവും ഇന്ന് ആചരിക്കുന്നു
Shani Jayanti 2022: ശനി ജയന്തിയിൽ രാജയോഗം, ഈ 4 രാശിക്കാർക്ക് വളരെ ശുഭകരം!

Shani Jayanti 2022:  മെയ് 30 ആയ ഇന്നാണ് ശനി ജയന്തി. ജ്യേഷ്ഠ മാസത്തിലെ അമാവാസി നാളിലാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ഈ വർഷത്തെ അമാവാസി കൂടിയാണ് ഇന്ന്.   ഇതിന് പുറമെ വട  സാവിത്രി വ്രതവും ഇന്ന് ആചരിക്കുന്നുണ്ട്. കൂടാതെ മറ്റൊരു പ്രത്യേകത എന്നുപറയുന്നത് 30 വർഷത്തിനു ശേഷം ശനി ജയന്തി ദിനത്തിൽ ശനി സ്വന്തം രാശിയായ കുംഭത്തിൽ എത്തിയിരിക്കുന്നു എന്നതാണ്. ഗ്രഹങ്ങളുടെയും രാശികളുടെയും ഈ സംയോജനം ചില രാശിക്കാർക്ക് വളരെ ശുഭകരമാണ്. ഈ 4 രാശിക്കാർക്ക് രാജയോഗം.  

Also Read: ശനിദേവന്റെ കോപത്തിൽ നിന്നും രക്ഷനേടാൻ ഇക്കാര്യങ്ങൾ ചെയ്യരുത്! 

ഈ രാശിക്കാർക്ക് ശനി ജയന്തി അനുകൂലം (Shani Jayanti is very auspicious for these zodiac signs)

മേടം (Aries): മേട രാശിക്കാർക്ക് ശനിദേവന്റെ അനുഗ്രഹത്താൽ എല്ലാ ജോലികളിലും വിജയം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ;ധനലാഭമുണ്ടാകും. യാത്രയ്ക്ക് സാധ്യത.  പുതിയ ജോലികൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ദിവസം അനുകൂലം.

കർക്കടകം (Cancer): കർക്കടകം രാശിക്കാർക്ക് ശനിദേവന്റെ അനുഗ്രഹത്താൽ ധനലാഭമുണ്ടാകും. ഇത് അവരുടെ പല സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കും. ജോലിസ്ഥലത്ത് നേട്ടങ്ങൾ ഉണ്ടാകും. ബഹുമാനം ലഭിക്കാൻ സാധ്യത.

Also Read: ജൂണിൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ നേട്ടവും ഒപ്പം ധനവും! 

തുലാം (Libra): തുലാം രാശിക്കാർക്ക് ശനിദേവൻ പല പുതിയ വഴികളിലൂടെ ധനലാഭം ഉണ്ടാക്കും. വൻ വിജയം ഉണ്ടാകാം. പുതിയ തൊഴിൽ ഓഫർ വന്നേക്കാം, അത് ഭാവിയിൽ വളരെ പ്രയോജനകരമാകും. വ്യാപാരികൾക്ക് വലിയ ഓർഡറുകളും കരാറുകളും ലഭിക്കും.

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്കും ശനിയുടെ കൃപ ഉണ്ടാകും. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യത.  ബിസിനസ്സുകാർക്ക് ഏത് ജോലിയിലും വിജയം നേടാൻ കഴിയും. ധനലാഭമുണ്ടാകും.

ശനി മഹാദശ നേരിടുന്നവർക്ക് ശനി ജയന്തി ദിനം വളരെ വിശേഷപ്പെട്ടതാണ്. ഏഴര ശനി, കണ്ടകശനി എന്നിവ അനുഭവിക്കുന്നവർ ഇന്ന് ശനി ക്ഷേത്രത്തിൽ ദർശനം നടത്തി എണ്ണ, കറുത്ത എള്ള്, ഉലുവ എന്നിവ ദാനം ചെയ്യണം. കൂടാതെ ശനി ചാലിസ വായിക്കണം. കറുത്ത വസ്ത്രങ്ങൾ, കറുത്ത എള്ള്, കറുത്ത കുടകൾ, ചെരിപ്പുകൾ എന്നിവ പാവപ്പെട്ടവർക്ക് ദാനം ചെയ്യുന്നത് നല്ലതാണ്. പിതൃദോഷത്താൽ ബുദ്ധിമുട്ടുന്ന ആളുകൾ ഇന്ന് തർപ്പണവും ദാനവും ചെയ്യുന്നത് നന്ന്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News