Shani Gochar 2023: ശനി സംക്രമണത്തിന് മണിക്കൂറുകൾ മാത്രം! ഈ 7 രാശിക്കാർക്ക് സമ്പത്ത് വർധിക്കും

30 വർഷങ്ങൾക്ക് ശേഷമാണ് ശനി സ്വന്തം രാശിയായ കുംഭം രാശിയിലേക്ക് നീങ്ങുന്നത്. മണിക്കൂറുകൾക്കുള്ളിൽ ഈ രാശിമാറ്റം സംഭവിക്കും.   

Written by - Zee Malayalam News Desk | Last Updated : Jan 16, 2023, 06:15 PM IST
  • മേടം രാശിക്കാർക്ക് ഈ സമയം വരുമാനം അപ്രതീക്ഷിതമായി വർധിക്കും.
  • പെട്ടെന്ന് പണം വന്നുചേരാനും സാധ്യതയുണ്ട്.
  • ആരോഗ്യപ്രശ്നങ്ങളിൽ ജാഗ്രത പാലിക്കുക.
Shani Gochar 2023: ശനി സംക്രമണത്തിന് മണിക്കൂറുകൾ മാത്രം! ഈ 7 രാശിക്കാർക്ക് സമ്പത്ത് വർധിക്കും

Saturn Transit 2023: 30 വർഷത്തിന് ശേഷം ശനി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിക്കുകയാണ്. നാളെ (ജനുവരി 17) ആണ് ഈ രാശിമാറ്റം സംഭവിക്കുക. മണിക്കൂറുകൾക്കുള്ളിൽ കുംഭം രാശിയിൽ ശനിയുടെ സംക്രമണം സംഭവിക്കും. തൊഴിൽ, ജോലി, വിവാഹം, പ്രണയം, കുട്ടികൾ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളിൽ ചില രാശിക്കാർക്ക് ഈ രാശിമാറ്റം നല്ല ഫലങ്ങളും മോശം ഫലങ്ങളും നൽകാം. മേടം, ഇടവം, മിഥുനം, ചിങ്ങം, ധനു, മകരം, കുംഭം എന്നീ രാശിക്കാർക്ക് ഈ മാറ്റം എങ്ങനെ ഗുണം ചെയ്യുമെന്ന് നോക്കാം...

മേടം: മേടം രാശിക്കാർക്ക് ഈ സമയം വരുമാനം അപ്രതീക്ഷിതമായി വർധിക്കും. പെട്ടെന്ന് പണം വന്നുചേരാനും സാധ്യതയുണ്ട്. ആരോഗ്യപ്രശ്നങ്ങളിൽ ജാഗ്രത പാലിക്കുക.  

ഇടവം: ജീവിതത്തിൽ മികച്ച വിജയമുണ്ടാകും. ബിസിനസിൽ സ്ഥിരത കൈവരിക്കാനുള്ള സമയമാണിത്. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. പുതിയ പ്രോജക്ടുകളിലൂടെ ബിസിനസും പുരോഗമിക്കും. ബിസിനസിൽ നിങ്ങൾക്ക് കൂടുതൽ വളരാനുള്ള അവസരങ്ങളുണ്ടാകും.

Also Read: Shani Gochar 2023: സൂര്യൻ ശനി സംയോഗം ഈ രാശിക്കാർക്ക് നൽകും ബമ്പർ ആനുകൂല്യങ്ങൾ!

 

മിഥുനം: സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്. വരുമാനത്തിൽ വർധനവ് ഉണ്ടാകും. ഈ സമയം ബിസിനസിൽ റിസ്ക് എടുക്കാവുന്നതാണ്. കടബാധ്യത കുറയും.

ചിങ്ങം: ബിസിനസിൽ വിജയിക്കും. യാത്ര ചെയ്യാനുള്ള അവസരമുണ്ട്. 

ധനു: ഓഫീസിൽ സഹപ്രവർത്തകരുടെ പൂർണ പിന്തുണ ലഭിക്കും. ധൈര്യം വർധിക്കും. ബിസിനസിൽ കൂടുതൽ ലാഭം ലഭിക്കും. പ്രണയകാര്യങ്ങളിൽ വിജയം ഉണ്ടാകും.  

മകരം: സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. വരുമാനം വർധിക്കുകയും സമ്പത്ത് കൂടുകയും ചെയ്യും.

കുംഭം: വ്യക്തിത്വം മെച്ചപ്പെടും. സഹോദരങ്ങളുടെ സഹകരണം ഉണ്ടായിരിക്കും. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളേയും വിവരങ്ങളേയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News