Shani Dev Favourite Zodiac Signs: ജ്യോതിഷ പ്രകാരം ശനി ദേവനെ കർമ്മ ദാതാവെന്നും നീതിയുടെ ദൈവവുമായിട്ടാണ് കണക്കാക്കുന്നത്. ശനി ഒരു വ്യക്തിക്ക് അവന്റെ കർമ്മത്തിനനുസരിച്ച് ഫലം നൽകുന്നു. ഏഴര ശനി കണ്ടശനിയുടെ സമയത്ത് ഓരോ വ്യക്തിയും ശനിയുടെ ക്രൂരദൃഷ്ടി അഭിമുഖീകരിക്കേണ്ടിവരും. ഈ സമയത്ത് ഒരാൾക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ ശാസ്ത്രം പറയുന്നതനുസരിച്ച് ശനിദേവന് പ്രിയമുള്ള ചില രാശികളുണ്ട് അവർക്ക് ശനിയുടെ ദോഷമൊന്നും ഒരിക്കലും നേരിടേണ്ടി വരില്ല എന്നാണ്. മാത്രമല്ല ഇവർക്ക് വൻ പുരോഗതിയും ലഭിക്കും. അത് ഏതൊക്കെ രാശികളാണെന്ന് നോക്കാം.
ഇടവം (Taurus): ശനിദേവന്റെ പ്രത്യേക കൃപ ഇടവ രാശിക്കാർക്കുണ്ട്. ഈ രാശിയുടെ അധിപൻ ശുക്രനാണ്. എന്നാൽ ശുക്രനും ശനിയും തമ്മിലുള്ള സൗഹൃദം മൂലം ഈ രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകുന്നു.വൈദിക ജ്യോതിഷം അനുസരിച്ച് ശനി ഇടവ രാശിക്കാർക്ക് തന്റെ അനുഗ്രഹം എപ്പോഴും നല്കുന്നുവെന്നാണ്.
തുലാം (Libra): വേദ ജ്യോതിഷ പ്രകാരം തുലാം ശനിയുടെ ഉച്ച രാശിയാണ്. അതുപോലെ തുലാം രാശിക്കാരുടെ ജാതകത്തിൽ ശനി മറ്റൊരിടത്ത് ഗുണകരമായ ഗ്രഹവുമായി ഇരിക്കുകയാണെങ്കിൽ അത് ഇവർക്ക് വളരെയധികം ശുഭ ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് ഒരിക്കലും ദീർഘകാലം കഷ്ടപ്പെടേണ്ടി വരില്ല.
Also Read: Weight Loss Drinks: വയറ് കുറയ്ക്കാനായി ദിവസവും രാവിലെ ഈ 4 പാനീയങ്ങൾ ശീലമാക്കൂ!
മകരം (Capricorn): ശനിയുടെ പ്രിയ രാശികളിൽ ഒന്നാണ് മകരം. ഈ രാശിയുടെ അധിപൻ ശനി തന്നെയാണ്. അതുകൊണ്ടുതന്നെ മകരത്തിൽ ഏഴര ശനി ഉണ്ടായാലും ശനി കാര്യമായ ബുദ്ധിമുട്ടുകൾ ഇവർക്ക് ഉണ്ടാക്കാറില്ല. മകരം രാശിക്കാർ ശനിദേവനെ ആരാധിച്ചാൽ ശനിദോഷത്തിൽ നിന്ന് പെട്ടെന്ന് മുക്തി നേടാൻ കഴിയും.
കുംഭം (Aquarius): ശനി ദേവന്റെ പ്രിയപ്പെട്ട രാശികളിൽ പെട്ട മറ്റൊരു റഷ്യൻ കുംഭം. ഈ രാശിയുടെ അധിപനും ശനി ദേവനാണ്. കുംഭം രാശിക്കാരോട് ശനി എപ്പോഴും ദയ കാണിക്കും. അവർക്ക് ഒരിക്കലും പണത്തിന് ഒരു കുറവുമുണ്ടാകില്ല. ഇത്തരക്കാർ തങ്ങളുടെ കരിയറിൽ വളരെ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നു. അതിന്റെ മികച്ച ഫലവും ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...